ചെന്നൈ: നടപ്പാതയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവാവിന്റെ ദേഹത്തുകൂടെ ആഡംബര കാര്‍ ഓടിച്ചുകയറ്റി, യുവാവ് മരിച്ച സംഭവത്തില്‍ രാജ്യസഭാ എംപിയുടെ മകള്‍ക്ക് ജാമ്യം. വൈ.എസ്.ആര് കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യസഭാ എംപി ബീഡ മസ്താന് റാവുവിന്റെ മകള്‍ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. ബസന്ത് നഗറില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തിനൊപ്പം സഞ്ചരിക്കവേ മാധുരി ഓടിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ നിയന്ത്രണം വിട്ട് പാതയോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സൂര്യ എന്ന യുവാവിന് മുകളിലൂടെ കയറിയിറങ്ങുകയയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആളുകള്‍ […]Read More
dailyvartha.com
19 June 2024
തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് ഒന്‍പത് പേര് മരിച്ചു. 20 പേരെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒരുകൂട്ടം കൂലിപ്പണിക്കാര്‍ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചെന്നും ഇവര്‍ വീട്ടിലെത്തിയതുമുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, മനംപിരട്ടല്‍, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, മരണകാരണം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്.Read More
dailyvartha.com
19 June 2024
ജമ്മു കശ്മീരിലെ ബാരമുള്ള ജില്ലയിലുള്ള ഹാദിപോരയില്‍ രണ്ട് ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശ്രീനഗര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കശ്മീരില്‍ നിരവധി തവണ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജൂണ്‍ മൂന്നിന് പുല്‍വാമയില്‍ ഏറ്റുമുട്ടല്‍ നടന്ന് ഒരാഴ്ചയ്ക്കുള്ളിലാണ് രിയാസി ഭീകരാക്രമണമുണ്ടായത്. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേര് കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം […]Read More
dailyvartha.com
19 June 2024
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി. വിഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് കെജ് രിവാള്‍ ഡല്‍ഹി റൗസ് അവന്യൂ കോടതിയില്‍ ഹാജരായത്. നേരത്തെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി കെജരിവാള്‍ ഇടക്കാല ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു.Read More
dailyvartha.com
18 June 2024
ദില്ലി: ജാർഖണ്ഡിലെ പടിഞ്ഞാറൻ സിങ്ബം ജില്ലയിൽ പൊലീസും മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ടോന്റോ ഗോയ്ൽകേര മേഖലകളിൽ ഇന്ന് രാവിലെ നടന്ന തെരച്ചിനിടെയായിരുന്നു ഏറ്റുമുട്ടൽ. മരിച്ച മാവോയിസ്റ്റുകളില്ഡ ഒരു സ്ത്രീയും ഒരു സോണൽ കമ്മാൻഡറുമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒരു ഏരിയ കമ്മാൻഡറെ ജീവനോടെ പിടികൂടി. പ്രദേശത്ത് നിന്നും തോക്കടക്കമുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. രണ്ട് ദിവസം മുൻപ് ഛത്തീസ്ഗണ്ഡിലെ നാരായൺപുർ ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന 8 മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ […]Read More
dailyvartha.com
18 June 2024
ദില്ലി:ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. ദില്ലിയിൽ നിന്നെത്തിയ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരാണ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നത്. ഗുഡ്സ് ട്രെയിൻ സിഗ്നൽ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ അറുപത് പേരാണ് നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. മരിച്ചവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അപകടത്തിന് കാരണം റെയിൽ മന്ത്രാലയത്തിന്റെ കെടുകാര്യസ്ഥതയാണെന്ന വിമർശനം ശക്തമാക്കിയ പ്രതിപക്ഷം അശ്വിനി വൈഷ്ണവ് രാജി വെയ്ക്കണമെന്ന […]Read More
dailyvartha.com
17 June 2024
ദില്ലി:പശ്ചിമബംഗാളിലെ ഡാർജിലിംഗിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 15 ആയി ഉയര്‍ന്നു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. അഗർത്തലയിൽനിന്നും കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചൻജംഗ എക്സ്പ്രസിന്റെ പിന്നിൽ സിഗ്നൽ തെറ്റിച്ചെത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, കാഞ്ചൻ ജംഗ എക്സ്പ്രസിന്റെ ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ മരിച്ചതായാണ് വിവരം.രക്ഷാ പ്രവർത്തനം പൂർത്തിയായിയെന്നും ബോഗികള്‍ക്കിടയില്‍ കുടുങ്ങിയവരെ എല്ലാം ആശുപത്രിയില്‍ എത്തിച്ചുവെന്നും റെയിൽ ബോർഡ് ചെയർപേഴ്സൺ അറിയിച്ചു. അതേസമയം, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര […]Read More
dailyvartha.com
17 June 2024
വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ഈജിപ്ഷ്യന്‍ വിമാന കമ്പനിയായ സ്കൈ വിഷനില്‍ എയര്‍ബസ് 320-എ ഇനത്തില്‍പ്പെട്ട വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഹസന് യൂസുഫ് അദസ് ആണ് മരിച്ചത്. തുടര്‍ന്ന് കോപൈറ്റ് വിമാനം അടിയന്തരമായി ഇറക്കി. കയ്റോയില്‍ നിന്ന് തായിഫിലേക്കുള്ള നെസ്മ എയര്‍ലൈന്‍സിന്റെ എന്‍.ഇ 130-ാം നമ്പര്‍ ഫ്ളൈറ്റില്‍ താല്‍ക്കാലിക പൈലറ്റായി സേവനമനുഷ്ടിക്കുന്നതിനിടെയാണ് ഹസന് യൂസുഫ് മരിച്ചത്.Read More
dailyvartha.com
17 June 2024
ദില്ലി: പശ്ചിമ ബംഗാളില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ഗുഡ്സ് ട്രെയിൻ കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കൂട്ടിയിടിയിൽ കാഞ്ചൻജംഗ എക്സ്പ്രസിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് പുറപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. അപകടത്തെതുടര്‍ന്ന് മൂന്ന് ബോഗികള്‍ക്കിടയിലായി നിരവധി പേര് കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിന്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയതെന്ന് പൊലീസ് പറഞ്ഞു. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലാണ് അപകടമുണ്ടായത്. […]Read More
dailyvartha.com
17 June 2024
തിരുവനന്തപുരം: ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്. വടക്കേ ഇന്ത്യ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ പള്ളികളിൽ പ്രത്യേകം പ്രാർത്ഥനകൾ നടക്കും. ദില്ലി ജുമാ മസ്ജിദിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. രാജ്യത്തിന് […]Read More