കാഠ്മണ്ഡു: നേപ്പാളില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ ഒലിച്ചു പോയി. 63 യാത്രക്കാരെ കാണാനില്ല. ഇവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. മധ്യ നേപ്പാളിലെ മദന്‍ആശ്രിത് ഹൈവേയിലാണു സംഭവം. കഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസുകളാണ് അപകടത്തില്‍ പെട്ടത്. ഹൈവേയില്‍ നാരായണ്‍ഗഢ് മുഗ്ലിന്‍ റോഡില്‍ ഇന്നു പുലര്‍ച്ചെ 3.30ഓടെയാണ് നേപ്പാളിനെ ഞെട്ടിച്ച് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തില്‍ നിയന്ത്രണം നഷ്ടമായ ബസുകള്‍ ത്രിശൂലി നദിയിലേക്ക് ഒലിച്ചുപോവുകയായിരുന്നു. ബസുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും […]Read More
dailyvartha.com
12 July 2024
ജയ്പൂര്‍: വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ മുഖത്തടിച്ച സംഭവത്തില്‍ സ്പൈസ്ജെറ്റ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. ജയ്പൂര്‍ വിമാനത്താവളത്തില്‍ പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. വെഹിക്കിള്‍ ഗേറ്റ് വഴി അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ചത് തടഞ്ഞതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്. സംഭവം സി.സി.ടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. മറ്റ് സ്റ്റാഫ് അംഗങ്ങള്‍ക്കൊപ്പം എത്തിയ ജീവനക്കാരിയുടെ കൈവശം ആ ഗേറ്റിലൂടെ വിമാനത്താവളത്തില്‍ പ്രവേശിക്കാനുള്ള പാസ് ഉണ്ടായിരുന്നില്ലെന്നാണ് സി.ഐ.എസ്.എഫ് ജീവനക്കാരുടെ വാദം. ഇതിനേത്തുടര്‍ന്ന് മറ്റൊരു ഗേറ്റ് വിമാനക്കമ്പനി ജീവനക്കാര്‍ക്കുള്ള പരിശോധനയ്ക്ക് വിധേയയാകാന്‍ […]Read More
dailyvartha.com
11 July 2024
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാ നേതാവ് ദുരൈ (40)യെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ കൊല നടന്നത്. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് ദുരൈയെ വെടിവെച്ച് കൊലപ്പെടുത്തിയത്. അതേസമയം, ഇന്‍സ്പെക്ടറെ വെട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ത്ഥമാണ് തിരിച്ച് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ഗുണ്ടാ നേതാവായ ദുരൈ.പരിക്കേറ്റ പൊലീസുകാരന്റെ ചിത്രം ഉള്‍പ്പെടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.Read More
dailyvartha.com
11 July 2024
ആന്ധ്രപ്രദേശില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്നു കുഴിച്ചു മൂടി. വെറും 12ഉം 13ഉം പ്രായമുള്ളവരാണ് പ്രതികള്‍. മൂന്നാം ക്ലാസുകാരിയെ അതേ സ്കൂളിലെ തന്നെ മുതിര്‍ന്ന വിദ്യാര്‍ഥികളാണ് ഈ ക്രൂരതക്കിരയായത്. തെളിവു നശിപ്പിക്കുന്നതിന് മൃതദേഹം കനാലില്‍ തള്ളുകയും ചെയ്തു ഇവര്‍. നന്ത്യാല്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച നടന്ന സംഭവം തിങ്കളാഴ്ച പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തപ്പോഴാണ് പുറംലോകമറിഞ്ഞത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഞായറാഴ്ച പൊലിസില്‍ പരാതി നല്‍കിയിരുന്നു. പാര്‍ക്കില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്നാണ് പിതാവിന്റെ മൊഴി. പ്രദേശവാസികളെ […]Read More
dailyvartha.com
11 July 2024
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ച ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തവരില്‍ 24 പ്രദേശവാസികള്‍. 50 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതില്‍ ഒരു ഒരു ട്രക്ക് ഡ്രൈവറും ഉള്‍പെടുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേസമയം അക്രമികളെ കുറിച്ച യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കരസേനയും ജമ്മു കശ്മീര്‍ പൊലിസും നടത്തിയ തിരച്ചിലിലാണ് ഇത്രയുമാളുകളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. തീവ്രവാദികള്‍ക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചുവെന്നാണ് സൈനികര്‍ സംശയിക്കുന്നത്. ആക്രമണം […]Read More
dailyvartha.com
10 July 2024
ദില്ലി: വിവാഹമോചിതയായ മുസ്ലീം സ്ത്രീക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്ന് സുപ്രീം കോടതി വിധി. വിവാഹമോചിതയായ ഭാര്യക്ക് ജീവനാംശം നൽകാനുള്ള നിർദേശത്തെ ചോദ്യം ചെയ്ത് മുസ്ലീം യുവാവിൻ്റെ ഹർജി തള്ളിയാണ് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, എല്ലാ സ്ത്രീകൾക്കും സെക്ഷൻ 125 ബാധകമാകുമെന്ന നിഗമനത്തോടെയാണ് ക്രിമിനൽ അപ്പീൽ തള്ളുന്നതെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ജസ്റ്റിസ് […]Read More
dailyvartha.com
10 July 2024
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐ.ടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപ്തംബർ-ഒക്ടോബർ മാസത്തിൽ കമ്മിഷൻ ചെയ്യും. സർക്കാർ പൊതു സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വിഴിഞ്ഞം പദ്ധതി കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യ നിക്ഷേപമാണെന്നും മന്ത്രി പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ പ്രവർത്തനത്തിന് ഉയർന്ന കൃത്യതയും പ്രവർത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. പരിശോധനകൾ പൂർത്തിയാക്കുന്നതിനും പ്രധാന […]Read More
dailyvartha.com
9 July 2024
ദില്ലി:ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് നടപടികളിലേക്ക് കടന്ന് യുപി സര്‍ക്കാര്‍. സിക്കന്ദർറാവ് എസ്ഡിഎം, പൊലീസ് സർക്കിൾ ഓഫീസർ, എസ്എച്ചഒ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രത്യേകസംഘം മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അനുമതി നൽകിയതിൽ ഉദ്യോഗസ്ഥർക്ക് അടക്കം വലിയ വീഴ്ച്ച സംഭവിച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എസ്ഡിഎം പരിപാടിക്ക് അനുമതി നൽകിയത് സ്ഥലം സന്ദർശിക്കാതെയാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഇതുസംബന്ധിച്ച് വിവരങ്ങൾ പൊലീസ് അടക്കം അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിൽ സംഘാടകരെ പോലെ തന്നെ സർക്കാർ സംവിധാനങ്ങളും ഉത്തരവാദികളാണെന്നാണ് […]Read More
dailyvartha.com
9 July 2024
മോസ്കോ: ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിന് റഷ്യയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് തൻറെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നത്. ഇന്നലെ യുക്രൈൻ വിഷയത്തിൽ തുറന്ന ചര്‍ച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവിൽ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ ജീവൻ നഷ്ടമാകുന്നത് അതീവ ദുഖഃകരമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലെ തര്‍ക്കത്തിന് […]Read More
dailyvartha.com
9 July 2024
ദില്ലി: ജമ്മുകശ്മീരിലെ കത്വയിൽ ഇന്നലെ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം. ആക്രമണത്തിന് പിന്നിൽ കൂടുതൽ ഭീകരർ ഉണ്ടായിരുന്നു എന്നാണ് നിഗമനം. ഇവരെ കണ്ടെത്താൻ സൈന്യത്തിൻ്റെ കമാൻഡോ സംഘം വനമേഖലയിൽ തെരച്ചിൽ തുടരുകയാണ്. ജമ്മുകാശ്മീരിലെ കത്വ ജില്ലയിലെ മച്ചേഡി മേഖലയിൽ വൈകീട്ടാണ് ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ അഞ്ച് ജവാന്മാര് വീരമൃത്യു വരിച്ചു. 6 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വീരമൃത്യു വരിച്ചവരിൽ ഒരാൾ പൊലീസുകാരനും ഉള്‍പ്പെടുന്നു. സൈന്യത്തിൻ്റെ കമാൻഡോ സംഘവും വനമേഖലയിൽ പെട്രാളിംഗിനായി അധികമായി […]Read More