ശ്രീനഗര്‍: ജമ്മു കശ്മീര്‍ തുടര്‍ച്ചയായി രണ്ടു തവണ നേരിയ ഭൂചലനം. വടക്കന്‍ കശ്മീരിലെ ബരാമുള്ള മേഖലയിലാണ് ചൊവ്വാഴ്ച രാവിലെ 6.45 ന് ആദ്യ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് ശേഷം മിനിറ്റുകള്‍ക്കകം രണ്ടാമത്തെയും കുലുക്കം അനുഭവപ്പെട്ടു. രണ്ടാമത്തെത്ത് 4.8 ആണ് തീവ്രത രേഖപ്പെടുത്തിയത്. എന്നാല്‍ പ്രദേശത്ത് നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.Read More
dailyvartha.com
20 August 2024
ന്യൂഡൽഹി: ആഗോള തലത്തിൽ എം പോക്സ് (കുരങ്ങുപനി – mpox) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽ കരുതൽ നടപടിയുമായി അധികൃതർ. രോഗികളെ ക്വാറൻ്റൈൻ ചെയ്യുന്നതിനും ചികിത്സിക്കുന്നതിനുമായി ഡൽഹിയിൽ മൂന്ന് ആശുപത്രികൾ സജ്ജീകരിച്ചു. ലക്ഷണവുമായി വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി ജാഗ്രത പാലിക്കാൻ നിർദേശം നൽകി. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ അതിർത്തികൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്കായി ആളുകളെ ചുമതലപ്പെടുത്തിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ, സഫ്ദർജംഗ് ഹോസ്പിറ്റൽ, ലേഡി ഹാർഡിംഗ് ഹോസ്പിറ്റൽ എന്നിവയാണ് […]Read More
dailyvartha.com
19 August 2024
ചെന്നൈ: തമിഴ്നാട്ടിൽ ദളിത് യുവാവിന്റെ അമ്മയ്ക്കു നേരെ പ്രബല ജാതിക്കാർ ക്രൂരമായ അതിക്രമം നടത്തി. മകൻ ഗൗണ്ടർ വിഭാഗത്തിലെ യുവതിയെ പ്രണയിച്ചതിന് അമ്മയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. 50കാരിയെ വീട്ടുകാരുടെ മുന്നിൽ വച്ച് വിവസ്ത്രയാക്കിയ ശേഷം തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബലമായി മദ്യം കുടിപ്പിച്ച ശേഷമാണ് ബലാൽസംഗം ചെയ്തത്. തമിഴ്നാട്ടിലെ ധർമപുരിയിലാണ് സംഭവം നടന്നത്. രാത്രി മുഴുവൻ കാട്ടിൽ വച്ച് പീഡിപ്പിച്ചതായി സ്ത്രീ പറഞ്ഞു. പരാതിയിൽ കേസെടുത്തിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല. ആഗസ്ത് 14നാണ് സംഭവം നടന്നത്. ധർമ്മപുരിക്ക് […]Read More
dailyvartha.com
18 August 2024
കൊല്‍ക്കത്ത: വനിതാ പി.ജി ഡോക്ടറെ ബലാംത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തെ തുടര്‍ന്ന് സംഭവം നടന്ന കൊല്‍ക്കത്ത ആര്.ജി കാര്‍ ആശുപത്രി പരിസരത്ത് പൊലിസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 7 ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആശുപത്രി പരിസരത്ത് സമരമോ ധര്‍ണയോ പാടില്ലെന്ന് പൊലിസ് നിര്‍ദേശം നല്കി. ആശുപത്രി പരിസരത്ത് റാലികള്‍, യോഗങ്ങള്‍, ഘോഷയാത്രകള്‍, ധര്‍ണകള്‍, പ്രകടനങ്ങള്‍, അഞ്ചോ അതിലധികമോ ആളുകളുടെ നിയമവിരുദ്ധമായി ഒത്തുകൂടല്‍ എന്നിവ നിരോധിച്ചിട്ടുണ്ടെന്ന് പൊലിസ് കമ്മീഷണര്‍ വിനീത് കുമാര്‍ ഗോയല്‍ […]Read More
dailyvartha.com
17 August 2024
ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി നിർത്തി. ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം തെരച്ചിൽ നടത്താനാവു. ഡ്രഡ്ജർ എത്താൻ വൈകുമെന്നുറപ്പായതിനാൽ അർജുനെ കണ്ടെത്താനുള്ള ശ്രമകൾ ഇനിയും നീളും. അതേസമയം പുഴയിലെ വെള്ളം കലങ്ങിയതിനാൽ മുങ്ങിയുള്ള തെരച്ചിൽ ബുധിമുട്ടെന്ന് ഈശ്വർ മൽപെയും പറഞ്ഞു. അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം തികയുകയാണ്. ഇന്ന് നടത്തിയ തെരച്ചിലിൽ ഗംഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറിയുടെ കയറും ലോഹഭാഗങ്ങളും […]Read More
dailyvartha.com
17 August 2024
ദില്ലി/തിരുവനന്തപുരം: കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ച് പ്രതിഷേധം. സംസ്ഥാനത്ത് മെഡിക്കൽ പിജി അസോസിയേഷന്റെ നേതൃത്വത്തിലും സമരം നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിൽ ഒപി ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. അതേസമയം, വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തിൽ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. […]Read More
dailyvartha.com
16 August 2024
ശ്രീഹരിക്കോട്ട: സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-03 (എസ്.എസ്.എൽ.വി) മൂന്നാമത്തേതും അവസാനത്തേതുമായ ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ). ഇന്ന് രാവിലെ ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ഇ.ഒ.എസ് 08 നെ ബഹിരാകാശത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് എസ്എസ്എൽവി വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇ.ഒ.എസ് 08നെ എസ്.എസ്.എൽ.വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിൻറെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഇതോടെ ഇ.ഒ.എസ് 08 ഉപഗ്രഹത്തെ […]Read More
dailyvartha.com
15 August 2024
ദില്ലി: 78 -മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെയാണ് രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും […]Read More
dailyvartha.com
15 August 2024
ദില്ലി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യം. സർക്കാർ കൊണ്ടുവന്ന പരിഷ്ക്കാരങ്ങൾ രാജ്യത്തിന്റെ വളർച്ചയുടെ ബ്ലൂ പ്രിന്റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വർഷത്തെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷ നൽകിയിരിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണം. നിയമ രംഗത്ത് കൂടുതൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം […]Read More
dailyvartha.com
15 August 2024
‘ ദില്ലി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്യത്തിനായി ജീവൻ ബലിയർപ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും ഏറ്റവും വലിയ ജനാധിപത്യശക്തിയായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറുന്നു. കർഷകർ ഇന്ത്യയെ സ്വയം പര്യാപ്തമാക്കി. നാരീശക്തി ഇന്ത്യയുടെ സമ്പത്താണെന്നും പ്രധാനമന്ത്രിയുടെ വികസന പദ്ധതികൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുകയാണെന്നും അവർ പറഞ്ഞു. എല്ലാ മേഖലകളിലും വികസനമുണ്ടാകുന്നു. ഒളിംപിക്സ് വേദിയിൽ ഇന്ത്യ തിളങ്ങി. താരങ്ങളുടെ സമർപ്പണത്തെ അഭിനന്ദിക്കുന്നു. കായിക […]Read More