ഇന്ത്യയിലെ ഏറ്റവും ആദരണീയമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രം. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഈ ക്ഷേത്രത്തിലെത്തിയ ഒരു കുടുംബം ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി. കാരണം വേറൊന്നുമല്ല ക്ഷേത്രത്തിലെത്തിയ ഈ നാലംഗ കുടുംബം അണിഞ്ഞിരുന്നത് 25 കിലോ സ്വർണാഭരണങ്ങൾ ആയിരുന്നു. അതായത് 180 കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂനെയിൽ നിന്നുള്ള ഈ കുടുംബം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. […]Read More
dailyvartha.com
23 August 2024
ദില്ലി:മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടേനെയെന്ന സുരേഷ് ഗോപിയുടെ പരമാര്‍ശത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി. മന്ത്രി പദവിയിലിരുന്ന് സിനിമ ചെയ്യാന്‍ സുരേഷ് ഗോപിക്ക് അവസരം നല്‍കിയേക്കില്ല. കടുത്ത നിലപാട് തുടര്‍ന്നാല്‍ മന്ത്രി പദവി ഒഴിവാക്കുന്നതും ആലോചിക്കും. സിനിമ ചെയ്യുന്നത് മന്ത്രിമാരുടെ പെരുമാറ്റ ചടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഭരണ ഘടന വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഫിലിംചേംബര്‍ സ്വീകരണത്തില്‍ സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് ബിജെപി കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അഭിനയിക്കുന്നതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാല്‍ രക്ഷപ്പെട്ടുവെന്ന പരാമര്‍ശം സര്‍ക്കാരിനും ക്ഷീണമായി. അഭിനയിക്കണമെന്ന സുരേഷ് […]Read More
dailyvartha.com
23 August 2024
ന്യൂഡൽഹി: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബംഗളൂരു സ്കൈഡെക്കിൻ്റെ നിർമ്മാണത്തിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. 500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഏകദേശം 250 മീറ്റർ ഉയരമുണ്ടാകും. ബംഗളൂരു നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച ലഭിക്കുന്ന രീതിയിലാകും കെട്ടിടത്തിന്റെ നിർമാണം. സ്കൈഡെക് പ്രൊജക്ടിന് അംഗീകാരം നൽകിയതായി മന്ത്രി എച്ച്.കെ പാട്ടീൽ വ്യക്തമാക്കി. ഉയരം കണക്കിലെടുക്കുമ്പോൾ, 73 മീറ്റർ ഉയരമുള്ള ഡൽഹിയിലെ കുത്തബ് മിനാറിനേക്കാൾ മൂന്നിരട്ടിയിലധികം ഉയരം സ്കൈഡെക്കിന് ഉണ്ടാകും. നിലവിൽ, ബെംഗളൂരുവിലെ ഏറ്റവും […]Read More
dailyvartha.com
23 August 2024
കാഠ്മണ്ഡു: ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര് മരിച്ചു. 16 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തനാഹുന്‍ ജില്ലയിലെ മര്‍സ്യാങ്ഡി നദിയിലേക്കാണ് ബസ് മറിഞ്ഞത്. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നു ബസ്. ഉത്തര്‍പ്രദേശില്‍നിന്നുള്ള യുപി എഫ്ടി 7623 നമ്പറിലുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.Read More
dailyvartha.com
23 August 2024
കീവ്: ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ഇന്ന് പുലർച്ചെയാണ് യുക്രൈനിലേക്ക് ട്രെയിൻ മാർഗ്ഗം തിരിച്ചത്. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോവിൽ നിന്നാണ് മോദി യാത്ര തുടങ്ങിയത്. യുക്രൈൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായി മോദി കൂടിക്കാഴ്ച നടത്തും. റഷ്യ – യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഏതു നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് നരേന്ദ്ര മോദി ഇന്നലെ പോളണ്ടിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യ – റഷ്യ ബന്ധം യുക്രൈനിൽ കടുത്ത […]Read More
dailyvartha.com
22 August 2024
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാൻ ശ്രമം. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവിൽ ആർപിഎഫിന്റെ സംരക്ഷണയിലാണ്. വൈകാതെ ചൈൽഡ്ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്പ്രസിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നൽകുക. കുട്ടിയ്ക്ക് […]Read More
dailyvartha.com
21 August 2024
തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി ചെന്നൈയിലെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് സഹോദരൻ താമസിക്കുന്ന സ്ഥലമായ ബെംഗളൂരുവിലേക്കോ ഗുഹാവട്ടിയിലേക്ക് പോകാനോ സാധ്യതയുണ്ടെന്ന് എസിപി നിയാസ് പറഞ്ഞു. അസമിലേക്ക് പോകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. വിജയവാഡയിൽ അന്വേഷിക്കാനും നീക്കം. ആന്ധ്ര പോലീസിനോട് പൊലീസ് സഹായം തേടി. കേരള പൊലീസിന്റെ അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘം ചെന്നൈയിലേക്ക് തിരിച്ചിരുന്നു. നാഗർകോവിലിലെയും കന്യാകുമാരിയിലെയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ചെന്നൈയിലേക്ക് തിരിച്ചത്. കന്യാകുമാരിയിലെ സിസിടിവി […]Read More
dailyvartha.com
21 August 2024
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിർണായകമാകും. ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂർ തെരച്ചിലിന്റെ ഭാവി. നിലവിൽ ദൗത്യത്തിന്റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രഡ്ജർ കൊണ്ടുവരാനുള്ള പ്രാഥമിക പരിശോധന നടത്തിയതായും ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതായും ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കാൻ പുഴയിലെ ഒഴുക്കും ഗതിയും അടക്കം […]Read More
dailyvartha.com
21 August 2024
കൊല്ലം: ബംഗളൂരുവിലെ മലയാളികള്‍ക്ക് ആശ്വാസമായി ഓണം സ്പെഷല്‍ ട്രെയിന്‍ സർവീസ് ആരംഭിച്ചു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് ബംഗളൂരു – കൊച്ചുവേളി റൂട്ടില്‍ ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ചത്. ഇന്നലെ മുതല്‍ സ്പെഷല്‍ ട്രെയിന്‍ സർവീസ് ആരംഭിച്ചു. ഇരു ദിശകളിലുമായി 13 വീതം സർവീസുകൾ ഉണ്ടാകും. ബംഗളൂരു കൊച്ചുവേളി സർവീസ് രാത്രി ഒമ്പതിന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 2.15 ന് കൊച്ചുവേളിയില്‍ എത്തും. നാളെ, 25, 27, 29, സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, […]Read More
dailyvartha.com
20 August 2024
റിസർവേഷൻ ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയ്ക്കെതിരായാണ് ഓഗസ്റ്റ് 21 ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലും നാളെ ഹർത്താൽ ആചരിക്കുമെന്ന് വിവിധ ആദിവാസി ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണം സംബന്ധിച്ച സുപ്രീം കോടതി വിധി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഭാരത് ബന്ദ് […]Read More