ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വെടിയേറ്റു. സോഫിയാൻ (25), ഉസ്മാൻ മാലിക് (25) എന്നിവർക്കാണ് ഭീകരരുടെ വെടിയേറ്റത്. ഇരുവരും ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ്. ഇവരെ ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുദ്ഗാമിലാണ് സംഭവം. സോഫിയാനും ഉസ്മാനും ജലശക്തി വകുപ്പിൽ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വിവരമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ സെൻട്രൽ കശ്മീരിൽ പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ […]Read More
dailyvartha.com
1 November 2024
ബെംഗളൂരു: ബംഗളൂരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിന് നേരെ ആക്രമണം. വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരന് തലയ്ക്ക് പരുക്കേറ്റു. മലയാളിയായ ഐടി ജീവനക്കാരന് അനൂപ് ജോര്‍ജിനും കുടുംബത്തിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്. ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്റെ കാര്‍ ആക്രമിക്കുകയായിരുന്നു. അനൂപിന്റെ മകന് സ്റ്റീവിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച രാത്രി ഒന്‍പതരയ്ക്ക് കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം. രണ്ടുപേര്‍ ബൈക്കില്‍ മറികടന്നെത്തി മുന്‍പിലുണ്ടായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി. ഈ കാറിലുണ്ടായിരുന്നവരോട് ഗ്ലാസ് താഴ്ത്താന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. വാഹനം മുന്നോട്ടെടുക്കാന്‍ […]Read More
dailyvartha.com
1 November 2024
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്. രണ്ടു പേര് കൊല്ലപ്പെട്ടു. 44കാരനായ ആകാശ് ശര്‍മ അനന്തരവന് റിഷഭ് ശര്‍മ(16) എന്നിവരാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ഷാഹ്ദരയില്‍ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീടിനു പുറത്ത് ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് അക്രമികള്‍ ഇവരെ വെടിവച്ചു കൊന്നത്. ആകാശിന്റെ മകന് പത്തുവയസ്സുകാരന് ക്രഷ് ശര്‍മയുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. ക്രിഷിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൃത്യം നടത്തിയത്. ബൈക്കില്‍ നിന്നിറങ്ങിയ ഒരാള്‍ ആകാശ് ശര്‍മയുടെ കാല് തൊട്ടു വന്ദിക്കുന്നതും മറ്റേയാള്‍ അഞ്ചു […]Read More
dailyvartha.com
31 October 2024
അഹമ്മദാബാദ്: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിർദ്ദേശം ഉടൻ പാസാക്കുമെന്നും അത് യാഥാർത്ഥ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സർദാർ വല്ലഭായ് പട്ടേലിൻ്റെ 149-ാം ജന്മവാർഷികത്തിൽ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞങ്ങൾ ഇപ്പോൾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പിലാക്കാൻ വേണ്ടി […]Read More
dailyvartha.com
31 October 2024
ബെംഗളൂരു: പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിർമാണ ബ്രാൻഡായ ബിപിഎല്ലിന്റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. ഇന്ന് രാവിലെ ബെംഗളുരുവിലെ ലാവെല്ലെ റോഡിലുള്ള സ്വവസതിയിൽ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം കഴിഞ്ഞ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു അദ്ദേഹം. മുൻ കേന്ദ്രമന്ത്രിയും വ്യവസായ പ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്. ഇന്ത്യൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡുകളിൽ ഒരു കാലത്ത് സർവാധിപത്യം പുലർത്തിയ ബ്രാൻഡാണ് ബിപിഎൽ. 1963-ലാണ് തലശ്ശേരി സ്വദേശിയായ ടിപിജി നമ്പ്യാർ ബ്രിട്ടീഷ് ഫിസിക്കൽ […]Read More
dailyvartha.com
28 October 2024
ന്യൂഡല്‍ഹി: തുടരെത്തുടരെ ബോംബ് ഭീഷണി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി (ബി.ടി.എ.സി) ടീമിനെ വിന്യസിച്ചു. രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് വിമാന സര്‍വിസുകള്‍ക്ക് 400ലധികം വ്യാജ ബോംബ് ഭീഷണിയാണ് വന്നത്. തുടര്‍ന്നാണ് വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കാനുള്ള ഭീകരവിരുദ്ധ ഏജന്‍സിയുടെ തീരുമാനം. ഭീഷണികളോടും അടിയന്തര സാഹചര്യങ്ങളോടും അതിവേഗത്തില്‍ പ്രതികരിക്കാന്‍ ഈ പ്രത്യേക യൂണിറ്റിന് കഴിയും. തുടര്‍ച്ചയായി ബോംബ് ഭീഷണികള്‍ ലഭിക്കുന്നത് യാത്രക്കാരുടെ സുരക്ഷക്കും ദേശീയ സുരക്ഷക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വ്യാപക ആശങ്കയ്ക്ക് കാരണമായിരുന്നു. എന്‍.ഐ.എയുടെ സൈബര്‍ വിഭാഗം […]Read More
dailyvartha.com
28 October 2024
കാൻപൂർ: ജിം ട്രെയിനറുടെ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ തടസവുമായി വിവാഹിതയായ കാമുകി. 32 കാരിയെ കൊന്ന് മറവ് ചെയ്ത ജിം ട്രെയിനറായ യുവാവ് അറസ്റ്റിൽ. ഭാര്യയെ കാണാതായതിന് പിന്നാലെ 32കാരിയുടെ ഭർത്താവ് നൽകിയ പരാതിയിൽ 4 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ജില്ലാ മജിസ്ട്രേറ്റിന്റെ ബംഗ്ലാവിന് സമീപം കുഴിച്ചിട്ട യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. ഏക്ത ഗുപ്ത എന്ന 32കാരിയെയാണ് നാല് മാസം മുൻപ് കാണാതായത്. 32കാരിയുടെ ഭർത്താവ് രാഹുൽ ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള […]Read More
dailyvartha.com
27 October 2024
ദില്ലി: ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യയിൽ ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ല. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടൻ തന്നെ നാഷണൽ സൈബർ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 115ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മന് […]Read More
dailyvartha.com
27 October 2024
ദില്ലി: വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾക്കും ബോംബ് ഭീഷണി സന്ദേശം എത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലും ആന്ധ്രയിലും ഗുജറാത്തിലുമായി 24 ഹോട്ടലുകൾക്കാണ് ഭീഷണി സന്ദേശമെത്തിയത്. സ്റ്റാർ ഹോട്ടലുകൾ ഉൾപ്പടെ തകർക്കുമെന്ന് ഇന്നലെയെത്തിയ സന്ദേശത്തിൽ പറയുന്നു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ കാറിലും സ്ഫോടകവസ്തു വയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഫ്സൽ ഗുരു പുനർജനിക്കുന്നുവെന്നും സന്ദേശത്തിലുണ്ട്. മൂന്നിടങ്ങളിലും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.Read More
dailyvartha.com
27 October 2024
മുംബൈ: മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒമ്പതോളം പേര്‍ക്ക് പരിക്ക്. പ്ലാറ്റ്ഫോമിലുണ്ടായ അനിയന്ത്രിതമായ നിരക്കിലാണ് ആറ് പേര്‍ക്കും പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം. ബാന്ദ്ര-ഗോരഖ്പൂർ എക്സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പുലർച്ചെ 5.56നായിരുന്നു സംഭവം. പരിക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഷബീർ അബ്ദുൾ റഹ്മാൻ (40), പരമേശ്വർ സുഖ്ദർ ഗുപ്ത (28), രവീന്ദ്ര ഹരിഹർ ചുമ […]Read More