ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടാനായതോടെ ചെന്നൈ അടക്കമുള്ള വിവിധ മേഖലകളിൽ കനത്ത മഴ. ചെന്നൈ നഗരമടക്കം വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. അതിശക്ത മഴയാണ് പലയിടത്തും ലഭിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ഫിൻജാൽ ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കരതൊടുന്ന സാഹചര്യത്തിൽ വടക്കൻ തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരം തുടങ്ങിയ മേഖലകളിൽ ചുഴലിക്കാറ്റ് റെഡ് മെസ്സേജ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോ മീറ്റർ വരെ വേഗതയിൽ ഫിൻജാൽ ചുഴലിക്കാറ്റ് […]Read More
dailyvartha.com
28 November 2024
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ഇനി വയനാടിന്റെ സ്വന്തം എം.പി. പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തസവുസാരിയണിഞ്ഞെത്തിയ അവര്‍ ഭരണഘടന കൈയിലേന്തിയാണ് സത്യവാചകം ചൊല്ലിയത്. സോണിയ ഗാന്ധിക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമൊപ്പമാണ് പ്രിയങ്ക എത്തിയത്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മക്കളും സുഹൃത്തുക്കളും അവരുടെ കന്നി സത്യപ്രതിജ്ഞക്ക് സാക്ഷികളാവാന്‍ പാര്‍ലമെന്റിലെത്തിയിരുന്നു. കേരളത്തില്‍നിന്നുള്ള ഏക വനിത ലോക്സഭാ അംഗമാണ്. രാഹുലിനൊപ്പം പ്രിയങ്കയും പാര്‍ലമെന്റിലെത്തുന്നത് ഇന്‍ഡ്യാ മുന്നണിയുടെ കരുത്ത് കൂട്ടും.Read More
dailyvartha.com
28 November 2024
ദില്ലി: ദില്ലി പ്രശാന്ത് വിഹാറിൽ സ്ഫോടനം. പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ആളപായമില്ല. രാവിലെ 11.48 ഓടെയാണ് സംഭവമുണ്ടായത്. പൊലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നേരത്തെ പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം നടന്നിരുന്നു. ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.Read More
dailyvartha.com
28 November 2024
ദില്ലി: ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. ദീര്‍ഘകാലം ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീകൾ ബന്ധം തകരുമ്പോൾ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഖകരം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മാരായ ബി വി നാഗരത്ന, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേത് ആണ് വിധി. മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി നടപടി. കഴിഞ്ഞ […]Read More
dailyvartha.com
27 November 2024
ചെന്നൈ: തമിഴ്നാട് ചെങ്കൽപ്പെട്ടിൽ വാഹനാപകടത്തിൽ 5 സ്ത്രീകൾക്ക് ദാരുണാന്ത്യം. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചാണ് സ്ത്രീകൾ മരിച്ചത്. പശുക്കളുമായി സ്ത്രീകൾ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇവർക്കിടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് പോവുകയായിരുന്നു കാർ. സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചുപേരും മരിച്ചു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും രക്ഷിക്കാനായില്ല. അതേസമയം, വാഹനം ഓടിച്ച യുവാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. യുവാവ് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ […]Read More
dailyvartha.com
24 November 2024
ചെന്നൈ: വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി. ഏറ്റുമുട്ടലുകളിലും അക്രമങ്ങളിലും ഏര്‍പെട്ട് ജീവിതം ഇല്ലാതാക്കുന്നതിന് പകരം വിദ്യാര്‍ഥികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് വിവിധ വിഭാഗങ്ങളില്‍ നിന്ന് അഭിപ്രായം തേടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് എ.ഡി ജഗദീഷ് ചന്ദ്ര. റൂട്ട് തല തര്‍ക്കവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ സബേര്‍ബന്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രസിഡന്‍സി കോളജിലെ വിദ്യാര്‍ഥി കൊല്ലപ്പെട്ട കേസില്‍ പച്ചയപ്പാസ് കോളജ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. വിധി പ്രസ്താവത്തിന് […]Read More
dailyvartha.com
23 November 2024
ദില്ലി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്രയിലും ജാർഖണ്ഡിലും എൻഡിഎ മുന്നിൽ. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മഹാരാഷ്ട്രിൽ എൻഡിഎ സഖ്യം 101 സീറ്റുകളിൽ മുന്നിലാണ്. അതേസമയം, എംവിഎ സഖ്യം 70 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ജാർഖണ്ഡിൽ മത്സരം കടുക്കുകയാണ്. 35 സീറ്റിൽ എൻഡിഎ മുന്നേറുമ്പോൾ 29 സീറ്റിൽ ഇൻഡ്യ മുന്നണിയും മുന്നേറുന്നു. എക്സിറ്റ് പോളുകളിൽ മഹാരാഷ്ട്രയിൽ എൻഡിഎ വിജയിക്കുമെന്നായിരുന്നു പ്രവചനം.Read More
dailyvartha.com
20 November 2024
ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥിയെ ബംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയിൽ ഹൗസ് നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) നെയാണ് ബംഗളൂരു രാജംകുണ്ടയിലെ താമസ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം ജീർണിച്ച നിലയിൽ ആയിരുന്നു. കൂട്ടുകാർ എത്തി വിളിച്ചപ്പോൾ മുറി തുറക്കാത്തതിൽ സംശയിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാമയ്യ കോളേജില ബിബിഎ മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഷാമിൽ ബംഗളുരു രാജംകുണ്ടയിൽ ആയിരുന്നു […]Read More
dailyvartha.com
19 November 2024
ബംഗളൂരു: കർണാടകയിൽ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റ് കമാൻഡർ ആണ് കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു – ഉഡുപ്പി അതിർത്തിയിലുള്ള സീതംബിലു വനമേഖലയിൽ ഇന്നലെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. പൊലീസും നക്സൽ വിരുദ്ധസേനകളും സജീവമായി തെരഞ്ഞു വന്നിരുന്ന മറ്റു മൂന്ന് മാവോയിസ്റ്റ് നേതാക്കൾ രക്ഷപ്പെട്ടെന്നാണ് വിവരം. ഏറ്റുമുട്ടലിനിടെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മുണ്ട്ഗാരു ലത, ജയണ്ണ, വനജാക്ഷി എന്നിവർ ആണ് രക്ഷപ്പെട്ടത് കേരളത്തിൽ നിന്ന് രണ്ടു മാസം […]Read More
National
ചരിത്രം കുറിച്ച് ഐ.എസ്.ആര്.ഒ:ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം
dailyvartha.com
19 November 2024
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ അത്യാധനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ളോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ് 40 ല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.01 ഓടെയായിരുന്നു വിക്ഷേപണം. 34 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേര്‍പെട്ട് ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നു. 4,700 കിലോഗ്രാമാണ് ഐ.എസ്.ആര്.ഒ നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം. ഐ.എസ്.ആര്.ഒയുടെ ഏറ്റവും […]Read More