ദില്ലി: ഭരണഘടന നിലവിൽ വന്നതിന്റെ 75 വാർഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിൽ. രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കും. Constitution75.com എന്ന വെബ്സൈറ്റും ഒരുക്കും. പൗരന്മാരെ ഭരണഘടനയുമായി കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം. കുംഭമേളയുടെ ഒരുക്കങ്ങളെ കുറിച്ചും മഹത്വത്തെക്കുറിച്ചും പറഞ്ഞായിരുന്നു 2024ലെ അവസാനത്തെ മൻകി ബാത്ത് തുടങ്ങിയത്. കല കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചും ആരോഗ്യരംഗത്ത് നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മൻ കി ബാത്തിലെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി. […]Read More
dailyvartha.com
29 December 2024
മൈസൂരു: ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കാന്‍ അച്ഛനെ കൊലപ്പെടുത്തിയ മകന് അറസ്റ്റില്‍. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയെ അണ്ണപ്പയെ(60) യെയാണ് മകന് പാണ്ഡു(27) കൊലപ്പെടുത്തിയത്. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ആണ്ണപ്പെയെ ഗൂലേഡല്ല വനത്തിനു സമീപം റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിസംബര്‍ 26 ന് തന്റെ അച്ഛന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പൊലിസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചിരുന്നു. പൊലീസെത്തി […]Read More
dailyvartha.com
29 December 2024
ദില്ലി: ലോക ചെസിൽ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ താരം. വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗത്തിൽ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി ചാമ്പ്യനായത്. പതിനൊന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. 8.5 പോയന്റ് നേടിയാണ് താരം കിരീടമണിഞഅഞത്. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019ൽ മോസ്കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. ഡി ഗുകേഷിന് […]Read More
dailyvartha.com
28 December 2024
ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ആദരവോടെ വിട നൽകി രാജ്യം. നിഗംബോധ് ഘാട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. രാഷ്ട്രപത് ദ്രൗപദി മുർമുവും പ്രധാനമന്ത്രി മോദിയും മൻമോഹൻസിംഗിന് അന്തിമോപചാരമർപ്പിച്ചു. മൻമോഹൻ അമർ രഹേ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ മുൻപ്രധാനമന്ത്രിക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. രാവിലെ എഐസിസി ആസ്ഥാനത്ത പൊതുദർശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് സംസ്കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് മൃതദേഹം കൊണ്ടുപോയത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സോണിയ […]Read More
dailyvartha.com
28 December 2024
ചെന്നൈ: തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മരിച്ചത് കോട്ടയം സ്വദേശികളാണ്. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ എന്നിവരാണ് മരിച്ചത്. ഷാജി പി ഡി എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ച 18 പേർക്കും പരുക്കേറ്റു. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ പെരിയകുളത്തിനടുത്ത് […]Read More
dailyvartha.com
27 December 2024
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിന്റെ നിര്യാണത്തോടനുബന്ധിച്ച് നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു. രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക താഴ്ത്തിക്കെട്ടും. കോണ്‍ഗ്രസ് ഏഴ് ദിവസത്തേക്ക് ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. ഡല്‍ഹി മോത്തിലാല്‍ നെഹ്റു മാര്‍ഗിലുള്ള വസതിയിലാണ് ഇപ്പോള്‍ ഭൗതികശരീരമുള്ളത്. നാളെ രാവിലെ എട്ടുമണിക്ക് എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനം ആരംഭിക്കും. 9.30 ന് സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും. […]Read More
dailyvartha.com
27 December 2024
ഡൽഹി: അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ കറുത്ത ആംബാൻഡുകള്‍ അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ കളിക്കാനിറങ്ങിയത്. ഇന്നലെ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മൻമോഹൻ സിങ്ങിനെ ഡൽഹിയിലെ എയിസിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രാത്രി 9.51 ഓടെ മൻമോഹൻ സിങ് മരണപ്പെടുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുറമെ മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ മറ്റ് മുൻ ഇന്ത്യൻ താരങ്ങളും അനുശോചനം രേഖപ്പെടുത്തിയയുണ്ട്. യുവരാജ് സിങ്, […]Read More
dailyvartha.com
27 December 2024
ദില്ലി : അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്‍ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള്‍ ദില്ലിയിലേക്കെത്തി. പുലർച്ചയോടെ ദില്ലിയിലെത്തിയ രാഹുല്‍ ഗാന്ധിയും മല്ലികാർജുന്‍ ഖർഗെയും കെ.സി വേണുഗോപാലും അടക്കമുള്ള നേതാക്കള്‍ വീട്ടിലെത്തി ആദമരമർപ്പിച്ചു. ദില്ലിയിലുള്ള സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മരണവിവരം അറിഞ്ഞ് ആശുപത്രിയിലും പിന്നീട് വസതിയിലും എത്തിയിരുന്നു. വിദേശത്തുള്ള മകള്‍ മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച സംസ്കാരം നടക്കും. എഐസിസി ആസ്ഥാനത്തും പൊതുദർശനമുണ്ടാകും. രാജ്യത്ത് സർക്കാർ ഏഴ് ദിവസത്തെ […]Read More
dailyvartha.com
25 December 2024
യേശു ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകി. യുദ്ധവും അക്രമവും കാരണം തകർക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലും പ്രത്യാശ പകരാൻ ക്രിസ്മസിനാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. അനീതികളെ നേരിടാനുള്ള ധൈര്യവും പുതിയ ലോകത്തിനായുള്ള ശ്രമവും ഉണ്ടാകണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. 25 വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്നതോടെ കത്തോലിക്കാ സഭയുടെ ജൂബിലി വിശുദ്ധ വർഷാഘോഷങ്ങൾക്കും […]Read More
dailyvartha.com
24 December 2024
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്ത് ഹൈദരാബാദ് പൊലീസ്. എന്നാല്‍ ചോദ്യംചെയ്യലിന് ഹാജരായെങ്കിലും പൊലീസ് ചോദിച്ച കാര്യങ്ങളോട് അല്ലു പ്രതികരിച്ചില്ല. അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തിക്കൊണ്ട് പ്രീമിയര്‍ നടന്ന തിയറ്ററിലേക്ക് എത്തിയത് എന്തിനെന്ന് പൊലീസ് അല്ലു അര്‍ജുനോട് ചോദിച്ചു. സ്വകാര്യ സുരക്ഷാ സംഘം ജനങ്ങളെ മർദ്ദിച്ചതിൽ ഇടപെടാതിരുന്നത് എന്തുകൊണ്ട് എന്നായിരുന്നു പൊലീസിന്റെ മറ്റൊരു ചോദ്യം. നേരത്തേ പൊലീസ് സംഘം […]Read More