ഹൈദരാബാദ്: ഹൈദരാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ച മുന്‍ സൈനികന് അറസ്റ്റില്‍. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലെ മീര്‍പേട്ട് പൊലിസ് സ്റ്റേഷന് പരിധിയിലെ വെങ്കിടേശ്വര കോളനിയിലാണ് കൃത്യം നടന്നത്. അഞ്ച് വര്‍ഷമായി വെങ്കിടേശ്വര കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ഈ മാസം 16ന് പരാതിക്കാരിയുടെ മകള്‍ മാധവിയും ഭര്‍ത്താവ് ഗുരുമൂര്‍ത്തിയും വഴക്കിട്ടിരുന്നു. ജനുവരി 17ന് ആണ് യുവതിയെ കാണാനില്ലെന്ന് യുവതിയുടെ മാതാവ് പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലിസ് സൈനികനെ ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ കുക്കറില്‍ […]Read More
Entertainment
National
വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ
dailyvartha.com
23 January 2025
ചെന്നൈ: തമിഴ് നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതിന് കേസ്. യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കുംഎതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. താരസംഘടനയായ നടികർ സംഘത്തിന്റെ പ്രസിഡന്റ് നാസർ നൽകിയ പരാതിയിലാണ് നടപടി. മദഗദരാജ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥമുള്ള പരിപാടിയിൽ വിശാൽ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതാണ് സംഭവത്തിന് ആധാരം. പനി ബാധിതനായതിനാൽ തളർച്ച അനുഭവപ്പെട്ടതായി താരം പറഞ്ഞെങ്കിലും അപകീർത്തികരമായ രീതിയിൽ യൂട്യൂബ് ചാനലുകൾ വാർത്ത നൽകുകയായിരുന്നു.Read More
dailyvartha.com
22 January 2025
മുംബൈ: മഹാരാഷ്ട്രയിലെ പുണെയിൽ അപൂർവ രോഗമായ ഗില്ലിന് ബാരെ സിന്ട്രം (ജിബിഎസ്) രോഗികളുടെ എണ്ണം കൂടുന്നു. രോഗലക്ഷണങ്ങളോടെ 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചു. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ വെൻ്റിലേറ്ററിലേക്ക് മാറ്റി. എട്ട് പേരെ ഗുരതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗ ലക്ഷണമുള്ളവര്‍ പ്രതിദിനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പുണെ മുന്‍സിപ്പല്‍ കോര്പറേഷന് വ്യക്തമാക്കി. അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന […]Read More
dailyvartha.com
21 January 2025
ദില്ലി: അമേരിക്കൻ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനി വഴിയാണ് ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കൂടുതൽ ട്രംപ് ടവറുകള്‍ ഇന്ത്യയിൽ നിര്‍മിക്കും. ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ മക്കള്‍ ഇന്ത്യയിലേക്ക് എത്തും. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ കുറച്ച് വ്യവസായികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയും നിത അംബാനിയും ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിരുന്നു.ഇതോടൊപ്പം ട്രംപ് ടവറുകള്‍ […]Read More
dailyvartha.com
20 January 2025
കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടർ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവുശിക്ഷയും 50000 രൂപ പിഴയും വിധിച്ച് കോടതി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞു. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം. 17 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി ഡോക്ടറുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന്റെ പ്രതികരണം. പെണ്‍കുട്ടികളുടെ സുരക്ഷ […]Read More
dailyvartha.com
19 January 2025
രജൗരി: ജമ്മു കാശ്മീരിലെ രജൗരിയിൽ 6 ആഴ്ചയ്ക്കിടെ 16 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദഗ്ധ സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. ഡിസംബർ 7 മുതലാണ് ബുധാൽ ഗ്രാമത്തിൽ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഗ്രാമത്തിലെ 5700 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ വൈറസ് / ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. വിഷം നൽകിയതാണോ എന്നതടക്കം അന്വേഷണ പരിധിയിൽ എന്ന് ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം […]Read More
dailyvartha.com
19 January 2025
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യയിൽ കഴിഞ്ഞത് വിജയ് ദാസ് എന്ന പേരിലാണ്. പ്രതിയുടെ കൈവശമുള്ള തിരിച്ചറിയൽ രേഖകൾ വ്യാജമാണ്. ഹൗസ് കീപ്പിംഗ് ഏജൻസിയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന്റെ ലക്ഷ്യമെന്താണെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും പൊലീസ് വ്യക്തമാക്കി.Read More
dailyvartha.com
18 January 2025
കൊല്‍ക്കത്ത: ആര്.ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതി സഞ്ജയ് റോയ് കുറ്റക്കാരന്‍. പ്രതി ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞെന്ന് കോടതി. രാജ്യവ്യാപകമായ പ്രതിഷേധത്തിനും ശക്തമായ രോഷത്തിനും ഇടയാക്കിയ ആര്‍ജി കര് മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ശിക്ഷാവിധി തിങ്കളാഴ്ച്ച. സിറ്റി പൊലീസില്‍ സിവില്‍ വോളന്റിയറായിരുന്ന സഞ്ജയ് റോയാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 9 ന് […]Read More
dailyvartha.com
17 January 2025
ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിൽ. തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവർക്ക് നിലവിൽ കേരളത്തിൽ കേസുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തതാണ് ഇവരെ. തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവർ തമിഴ്നാട് പൊലീസിന്റെ പിടികിട്ടാപുള്ളികൾ ആണെന്ന് അറിയുന്നത്. നാഗർകോവിൽ പൊലീസിന് പ്രതികളെ കൈമാറും.Read More
dailyvartha.com
16 January 2025
ബെംഗളൂരു: ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. ഇന്ന് രാവിലെയാണ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൈകൊടുത്ത് ഒന്നായി മാറിയത്. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന് അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിംഗ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 […]Read More