ചെന്നൈ: ചെന്നൈയിൽ സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് കുത്തേറ്റു. ഗിണ്ടിയിലെ കലൈഞ്ജർ സ്മാരക ആശുപത്രിയിലെ കാൻസർ രോഗ വിദഗ്ദ്ധനായ ഡോക്ടർ ബാലാജിക്കാണ് കുത്തേറ്റത്. അർബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ചാണ് 25കാരനായ വിഘ്നേഷ് ഡോക്ടറെ ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു . ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് വിഘ്നേഷിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വ്യക്തമാക്കി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും […]Read More
Breaking News
Trending News
dailyvartha.com
13 November 2024
പുതുക്കോട്ട: ഗർഭിണികളായ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൌണ്ടുണ്ടാക്കി രണ്ട് ആരോഗ്യ വകുപ്പ് ജീവനക്കാർ തട്ടിയത് ലക്ഷങ്ങൾ. അഞ്ച് വർഷത്തിനുള്ളിൽ 16 ബാങ്ക് അക്കൌണ്ടുകളിലേക്കായി ഗർഭിണികൾക്കായുള്ള പ്രത്യേക പദ്ധതിയിൽ നിന്നുള്ള പണമാണ് സർക്കാർ ജീവനക്കാർ തട്ടിയെടുത്തത്. തമിഴ്നാട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാരാണ് ഗർഭിണികളുടെ പേരിൽ വ്യാജ അക്കൌണ്ട് സൃഷ്ടിച്ച് പണം തട്ടിയത്. ഒരു ആഴ്ചയിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ തട്ടിപ്പ് കണ്ടെത്തിയത്. മുത്തുലക്ഷ്മി മറ്റേണിറ്റി പദ്ധതിയിൽ നിന്നുള്ള 18.6 ലക്ഷം രൂപയാണ് സർക്കാർ ജീവനക്കാർ […]Read More
dailyvartha.com
12 November 2024
ദില്ലി : പ്രിയങ്ക ഗാന്ധി സ്വത്ത് വിവരങ്ങൾ മറച്ചുവച്ചുവെന്ന പരാതിയിൽ കോടതിയെ സമീപിക്കുമെന്ന സൂചന നൽകി ബിജെപി. പാർട്ടി നേതൃത്വം വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു. വഖഫ് വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുകയാണെന്നും, പ്രിയങ്ക മുസ്ലീം വിഭാഗത്തിന്റെ വോട്ട് കിട്ടാൻ വേണ്ടിയാണ് വയനാട് തെരഞ്ഞെടുത്തതെന്നും പ്രദീപ് ഭണ്ഡാരി. പ്രിയങ്ക പ്രകടന പത്രികയിൽ സ്വത്ത് വിവരം മറച്ചുവെച്ചതിൽ പാർട്ടി തീരുമാനമെടുക്കും. കോടതിയിൽ പോകുന്ന കാര്യം തള്ളിക്കളയാൻ പറ്റില്ല. വഖഫ് വിഷയത്തിലടക്കം കോൺഗ്രസ് കേരളത്തിൽ […]Read More
dailyvartha.com
12 November 2024
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്ക് നേരെ തുടരുന്ന അധിക്ഷേപവും വിരട്ടലും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. സിനിമയിൽ പണ്ട് കൈയടി നേടിയ സൂപ്പർ ഹീറോയുടെ കെട്ട് മാറാതെയുള്ള ധാർഷ്ട്യവും ഭീഷണിയും മാധ്യമപ്രവർത്തകരോട് വേണ്ട. കേന്ദ്രമന്ത്രി എന്നല്ല, സാധാരണ മനുഷ്യരുടെ ഭാഗത്തുനിന്ന് പോലും ഉണ്ടാകാൻ പാടില്ലാത്ത ഹീനമായ പെരുമാറ്റമാണ് സുരേഷ് ഗോപി തുടരുന്നത്. 24 ന്യൂസ് റിപ്പോർട്ടർ അലക്സ് റാം മുഹമ്മദിനോട് അപമര്യാദയായി പെരുമാറിയതാണ് ഒടുവിലത്തെ സംഭവം. മുനമ്പം വിഷയത്തിൽ പ്രതികരണം ചോദിച്ചപ്പോൾ ഒറ്റക്ക് വിളിച്ച് […]Read More
dailyvartha.com
12 November 2024
കോഴിക്കോട്: കഴിഞ്ഞദിവസം രാമനാട്ടുകര മേൽപാലത്തിന് താഴെ നിന്ന് കഞ്ചാവുമായി പിടിയിലായ പ്രതിയുടെ താമസസ്ഥലത്തുനിന്ന് കഞ്ചാവ് കണ്ടെടുത്തു. രണ്ടുകിലോ കഞ്ചാവുമായി പിടിയിലായ കാസർകോട് സ്വദേശി ബദിയടുക്ക കോബ്രാജ ഹൗസിൽ ശ്രീജിത്ത് (30) താമസിച്ചിരുന്ന കുറ്റിക്കാട്ടൂരിലെ വാടക കെട്ടിടത്തിലെ മുറിയിൽനിന്നാണ് 7.315 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. സിറ്റി നാർക്കോടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും എസ്.ഐ ആർ.എസ്. വിനയന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയിരുന്നത്. ചോദ്യം ചെയ്യലിനിടെ താമസസ്ഥലത്ത് കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് […]Read More
dailyvartha.com
12 November 2024
ബാംഗ്ലൂര്‍: ജെയിന് ഡീംഡ് ടുബി യൂണിവേഴ്സിറ്റി ക്യാംപസില്‍ വിദ്യാര്‍ത്ഥികളുമായി ആശയ സംവാദം നടത്തി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്. വികസിത് ഭാരതിന്റെ ഭാഗമായി ബാംഗ്ലൂരിലെ യൂണിവേഴ്സിറ്റി ക്യാംപസില്‍ ജെയിന്റെ ഇ-ലേണിങ് വിഭാഗമായ ജെയിന് ഓണ്‍ലൈന്‍ സംഘടിപ്പിച്ച ‘ഇന്ത്യാസ് ഗ്രോത്ത് സ്റ്റോറി: മാര്‍ച്ചിങ് ടുവേഴ്സ് വികസിത് ഭാരത്’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. വിദ്യാര്‍ത്ഥികളുടെ നിരവധി ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള മറുപടി നല്കിയ മന്ത്രി രാജ്യത്തിന്റെ സാമ്പത്തിക വീക്ഷണം, ഭാവി രൂപപ്പെടുത്തുന്നതില്‍ യുവതലമുറയുടെ ശാക്തീകരണം, ഇന്നവേഷന്‍ എന്നിവയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. […]Read More
dailyvartha.com
10 November 2024
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടന് ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി 400 ലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1976 ല്‍ കെ ബാലചന്ദറിന്റെ പട്ടണ പ്രവേശം എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമാ അഭിനയത്തിന് തുടക്കം കുറിക്കുന്നത്. നാടകങ്ങളിലൂടെയായിരുന്നു തുടക്കം. സിന്ധുഭൈരവി, നായകന്, അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദനകാമരാജന്‍ തുടങ്ങിയവ ഡല്‍ഹി ഗണേഷ് അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്. […]Read More
dailyvartha.com
9 November 2024
ന്യുഡല്‍ഹി: സെക്കന്തരാബാദ് ഷാലിമാര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാളം തെറ്റി. ബംഗാളിലെ ഹൗറക്ക് സമീപം നാല്‍പൂരിലാണ് അപകടം. ആളപായമോ കാര്യമായ പരുക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം. ട്രെയിന്‍ ട്രാക്ക് മാറുന്നതിനിടെയാണ് പാളം തെറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. പാളം തെറ്റിയ കോച്ചുകളില്‍ ഒരെണ്ണം പാഴ്സല്‍ ബോഗിയും മറ്റു രണ്ടെണ്ണം പാസഞ്ചര്‍ ബോഗിയുമാണ്. റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാളം തെറ്റിയ കോച്ചുകളില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി.Read More
dailyvartha.com
8 November 2024
ന്യൂഡല്‍ഹി: സുപ്രിം കോടതിയുടെ 50ാമത് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് പടിയിറങ്ങുന്നു. 2022 നവബറിലാണ് ഡിവൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50ാമത്തെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. ഒന്നാം നമ്പര്‍ കോടതിമുറിയില്‍ ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമാണ്. നവംബര്‍ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഡിവൈ ചന്ദ്രചൂഡിന്റെ അവസാന പ്രവൃത്തിദിനം. എന്നാല്‍ ശനിയും ഞായറും അവധിയായതിനാലാണ് കോടതി മുറിയില്‍ ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനമാകുന്നത്. അടുത്ത ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജി സഞ്ജീവ് ഖന്നയെ […]Read More
dailyvartha.com
7 November 2024
ദില്ലി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ ജീവിതത്തിന് താത്കാലിക ഇടവേള. തൃശൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി, കേന്ദ്രമന്ത്രിയായി പ്രവർത്തിക്കുന്നതിനാൽ തത്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് സിനിമാഭിനയത്തിന് അനുമതിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സുരേഷ് ഗോപിയുടെ സിനിമാ അഭിനയത്തിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചതെന്നാണ് വിവരം. മന്ത്രി പദവിയിൽ ശ്രദ്ധിക്കാൻ മോദിയും അമിത് ഷായും നിർദ്ദേശം നൽകിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. […]Read More