ദില്ലി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 87.14 വരെയെത്തി. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് താരിഫ് നയങ്ങൾ മാറ്റിയതോടെ യുഎസ് ഡോളറിൻ്റെ കുതിപ്പ് പ്രകടമാണ്. കൂടാതെ, ഏഷ്യൻ കറൻസികൾ ദുർബലമായിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾക്കാണ് ട്രംപ് ഉയർന്ന താരിഫ് ചുമത്തിയിരിക്കുന്നത്. ഇന്ന് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ രൂപ ഒരു യുഎസ് ഡോളറിന് 87 എന്ന നിലയിലേക്ക് താഴ്ന്നു. ആദ്യ വ്യാപാരത്തിൽ രൂപ 0.5% ഇടിഞ്ഞ് 87.07 എന്ന താഴ്ന്ന നിലയിലെത്തി. […]Read More
dailyvartha.com
1 February 2025
ദില്ലി : മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ആദായനികുതിയിൽ വമ്പൻ ആശ്വാസ പ്രഖ്യാപനങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ് അനുവദിച്ച്, ആദായ നികുതിയടക്കേണ്ട പരിധി ഉയർത്തി.12 ലക്ഷം വരെ വാർഷിക വരുമാനമുളളവർക്ക് ഇനി ആദായ നികുതിയില്ല. ഇതോടെ ബഹുഭൂരിപക്ഷം മാസ ശമ്പളക്കാർ ആദായനികുതി പരിധിക്ക് പുറത്താകും. മധ്യവർഗ കേന്ദ്രീകൃതമായ പരിഷ്ക്കാരത്തിലൂടെ സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇനി 12 ലക്ഷം ശമ്പളം വാങ്ങുന്നവർക്ക് ഇനി എൺപതിനായിരം രൂപ വരെ ലാഭിക്കാം. 18 ലക്ഷം […]Read More
dailyvartha.com
1 February 2025
2025 ലെ കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി. സഭയിൽ പ്രതിപക്ഷ ബഹളം. കുംഭമേളയെ ചൊല്ലിയാണ് സഭയിൽ പ്രതിപക്ഷം ബഹളം വക്കുന്നത്. ബജറ്റവതരണം നടക്കുന്നതിനിടെ പ്രതിപക്ഷം ഇറങ്ങി പോയി. ബജറ്റിന് ശേഷം മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചതോടെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. തുടർച്ചയായി എട്ടാം തവണയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. യുവാക്കൾ സ്ത്രീകൾ മധ്യവർഗം കർഷകർ എന്നിവർക്ക് പരിഗണന. ബിഹാറിന് മഖാന ബോർഡ് […]Read More
dailyvartha.com
1 February 2025
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് രാവിലെ 11 മണിയ്ക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുകയാണ്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. തന്റെ എട്ടാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. ഇത്തവണ ആദായ നികുതി ഇളവുകൾ വര്‍ധിപ്പിക്കും എന്നുള്ള പ്രത്യാശയിലാണ് രാജ്യത്തുള്ള നികുതിദായകർ. കേരളത്തെ സംബന്ധിച്ചും ഈ കേന്ദ്ര ബജറ്റില്‍ ഒരുപാട് പ്രതീക്ഷകളാണുള്ളത്. കേരളത്തെ സംബന്ധിച്ചും ഈ കേന്ദ്ര ബജറ്റില്‍ ഒരുപാട് പ്രതീക്ഷകളാണുള്ളത്. വിഴിഞ്ഞം തുറമുഖ തുടർ വികസനത്തിന് 5000 കോടി രൂപ, വയനാടിന് പുനരധിവാസത്തിന് […]Read More
dailyvartha.com
30 January 2025
ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ കനാലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് മലയാളിയാണെന്നാണ് സംശയമെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. സംഭവത്തിൽ തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് മലയാളിയാണെന്ന് സംശയം ഉയര്‍ന്നത്. തെലങ്കാന നല്ലഗൊണ്ടെ ഗുറംപോടുള്ള കനാൽ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 18നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ കൊലപ്പെടുത്തിയശേഷം കനാലിൽ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറഞ്ഞു. യുവാവ് ധരിച്ചിരുന്ന വസ്ത്രം അടക്കം സംഭവ സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു. യുവാവ് ധരിച്ച ഷര്‍ട്ടിന്റെ സ്റ്റൈൽ […]Read More
dailyvartha.com
30 January 2025
മനുഷ്യര്‍ അങ്ങനെയാണ്. എത്ര കൊണ്ടാലും കണ്ടാലും പഠിക്കില്ല. ചിലരെ കണ്ടിട്ടില്ലേ ഫോണ്‍ കോളില്‍ മുഴുകിയാല്‍ അവര്‍ പിന്നെ ഒന്നും അറിയില്ല. അതാരോടെങ്കിലും സംസാരിക്കുകയാണെങ്കിലും അല്ലെങ്കില്‍ വല്ല റീലോ വിഡിയോയോ കാണുകയാണെങ്കിലും ഇനി വണ്ടി ഓടിക്കുകയാണെങ്കിലും ശരി. ഇങ്ങനെ ഫോണില്‍ മുഴുകി ശ്രദ്ധക്കുറവ് കാരണം മറ്റുള്ളവര്‍ക്കും അവനവനും തന്നെ പണിയാക്കി വയ്ക്കുന്നവരുമുണ്ട്. അങ്ങനെ ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഖാസിപൂരിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ഇരുന്നു കൊണ്ട് ഫോണ്‍ ചെയ്യുകയാണ് ഒരു യുവാവ്. അവന് ഫോണ്‍കോളില്‍ ആഴത്തില്‍ […]Read More
dailyvartha.com
29 January 2025
ദില്ലി: പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് 10 മരണമെന്ന് റിപ്പോർട്ട്. 40 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടർന്ന് തുടർ സ്നാനം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്. അതേസമയം, അപകടത്തിൽ മരണം സംബന്ധിച്ച വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ അധികൃതർ സ്ഥിരീകരിച്ചില്ല. തിക്കിലും തിരക്കിലും പെട്ട് നിരവധി പേരെ കാണാതായിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി […]Read More
dailyvartha.com
28 January 2025
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണിയുണ്ടെന്നത് ആശങ്ക മാത്രമെന്ന് സുപ്രിംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എന്‍ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. ഒന്നര വര്‍ഷത്തോളമായി താന്‍ ഈ പറയുന്ന ഭീഷണിക്ക് കീഴില്‍ ആയിരുന്നു താമസിച്ചിരുന്നതെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് ചൂണ്ടിക്കാട്ടി. ആകാശം ഇടിഞ്ഞ് വീഴുമെന്ന് കാര്‍ട്ടൂണ്‍ കഥാപാത്രം പറയുന്നത് പോലെയാണ് ഭീഷണിയെക്കുറിച്ചുള്ള ആശങ്കയെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. മുല്ലപ്പെരിയാര്‍ […]Read More
dailyvartha.com
28 January 2025
ലഖ്നോ: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ഒരു മതപരമായ പരിപാടിക്കിടെ സ്ഥാപിച്ച മുളകൊണ്ടുള്ള പ്ലാറ്റ്ഫോം തകര്‍ന്നുവീണ് ആറ് മരണം. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റു. ബറാവുത്തിലെ ജൈന സമൂഹം ‘ലഡ്ഡു മഹോത്സവം’ സംഘടിപ്പിച്ചിരുന്നുവെന്നും നൂറുകണക്കിന് ആളുകള്‍ ക്ഷേത്രത്തില്‍ ലഡ്ഡു അര്‍പ്പിക്കാന്‍ എത്തിയെന്നും പൊലിസ് പറഞ്ഞു. ഇതിനിടെയാണ് അപകടമുണ്ടായത്. ഭക്തര്‍ക്കായി ഒരു മുളകൊണ്ടുള്ള പ്ലാറ്റ്ഫോം നിര്‍മ്മിച്ചിരുന്നു. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരത്താല്‍ ഈ പ്ലാറ്റ്ഫോം തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലിസും ആംബുലന്‍സും സ്ഥലത്തെത്തി പരുക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി ബാഗ്പത് പൊലിസ് മേധാവി […]Read More
dailyvartha.com
28 January 2025
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും മാന്ദ്യത്തിൽ നിന്ന് കരകയറാനും കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിക്കും വയനാട് പുനരധിവാസത്തിനും ഇത്തവണ ബജറ്റിൽ പ്രത്യേക പരിഗണന ഉണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് കേരളം. കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കുന്നതിനെ ചൊല്ലി കോടതി കയറിയ തര്‍ക്കങ്ങൾക്കൊടുവിലാണ് കേന്ദ്ര ബജറ്റ് വരുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിന് സമാഹരിക്കുന്ന […]Read More