ദില്ലി: ലേഖന വിവാദവും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിക്കിടെ ഇന്നലെ ദില്ലിയിൽ നടന്ന ശശി തരൂർ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ പൂർണ്ണ സമവായമായില്ല. കോൺഗ്രസ് പാർട്ടി നയത്തോട് ചേർന്നു നിൽക്കണമെന്ന് ശശി തരൂരിനോട് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചതായാണ് വിവരം. വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് രാഹുലിൻറെ ഉപദേശം. മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്മേൽ പാർട്ടി സ്വീകരിച്ച നയം രാഹുൽ ചൂണ്ടിക്കാട്ടി. എന്നാൽ താൻ പാർട്ടി നയത്തെ എതിർത്തിട്ടില്ലെന്ന് തരൂർ രാഹുലിന് മറുപടി നൽകി. ചില വിഷയങ്ങളിൽ എന്നും വ്യക്തിപരമായ വിലയിരുത്തൽ […]Read More
dailyvartha.com
19 February 2025
ടെഹ്റാൻ: മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തി. ഹൂതി നേതാവ് അബ്ദുൽ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്. മസ്കത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്തത്. യെമനുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുൻപ് അറിയിച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനം കഴിഞ്ഞ ദിവസം രാജ്യസഭയിൽ ചര്‍ച്ചയായിരുന്നു. യമനിൽ […]Read More
dailyvartha.com
19 February 2025
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയ മുഖ്യന്ത്രിയെ ഇന്ന് തിരഞ്ഞെടുക്കും. 27 വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി തിരിച്ചുവന്നെങ്കിലും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപിക്ക് കാലതാമസം നേരിട്ടിരുന്നു. ഇന്ന് നടക്കുന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ബിജെപി കേന്ദ്ര നിരീക്ഷകരായ വിനോദ് താവ്ഡെ, തരുണ്‍ ചങ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം. നാളെയാണ് പുതിയ ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിക്കുക. രാവിലെ 11 മണിക്ക് രാംലീല മൈതാനിയില്‍ ചടങ്ങുകള്‍ നടക്കും. സത്യപ്രതിജ്ഞ […]Read More
dailyvartha.com
18 February 2025
ദില്ലി:തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തില്‍ തന്റെ വിയോജനക്കുറിപ്പ് പുറത്ത് വിട്ട് രാഹുൽ ഗാന്ധി.തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എക്സിക്യൂട്ടീവിന്റെ ഇടപെടൽ പാടില്ലെന്നാണ് ബി.ആർ അംബേദ്കർ വിഭാവനം ചെയ്തത്.സുപ്രീം കോടതി നടപടികൾക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനമെന്നും അദ്ദേഹം പറഞ്ഞു.വിയോജനക്കുറിപ്പ് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു എക്സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശം,തിരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്.സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി, നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള […]Read More
dailyvartha.com
18 February 2025
ദില്ലി:പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി.എൻഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും പങ്കെടുക്കും.50 സിനിമാ താരങ്ങൾ അടക്കം സെലിബ്രിറ്റികൾക്കും ക്ഷണം ഉണ്ട്.ചടങ്ങിന് ശേഷം മ്യൂസിക് ഷോയുമുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് നാലരയ്ക്ക് രാംലീല മൈതാനത്ത് ആണ് ചടങ്ങ്, നിയമസഭാ കക്ഷി യോഗം നാളെ ചേര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി തീരുമാനിക്കും. കഴിഞ്ഞ ദിവസം ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല ജന സെക്രട്ടറിമാരായ തരുൺ ചുഗിനും, വിനോദ് താവടെയ്ക്കും നൽകി. പർവേഷ് […]Read More
dailyvartha.com
17 February 2025
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. പുലര്‍ച്ചെ 5.36 നാണ് 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്ത്യയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡല്‍ഹിയില്‍ 5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 2015 ല്‍ ഇവിടെ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. Read More
dailyvartha.com
14 February 2025
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടിയുടെ മൂലധന നിക്ഷേ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ടൗണ്‍ ഷിപ്പ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാൽ മതി. ഇക്കാര്യം അറിയിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടിക്കാണ് കേന്ദ്രം കത്തയച്ചത്. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്ന ടൗണ്‍ഷിപ്പുകളിൽ പൊതു കെട്ടിടങ്ങളും റോഡും പാലവും സ്കൂളുകളും പുനര്‍മിക്കുന്നതിനാണ് കേന്ദ്ര സഹായം. മാര്‍ച്ച് 31 നകം പണം ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന സമയത്തിൽ […]Read More
dailyvartha.com
14 February 2025
വാഷിങ്ടണ്‍: 2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . വൈറ്റ് ഹൗസില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ”’അക്രമകാരിയായ മനുഷ്യനെ ഉടന്‍ തന്നെ ഇന്ത്യക്ക് തിരികെ ഏല്പിക്കുന്നു’ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. ബൈഡന് ഭരണകൂടവുമായി ഇന്ത്യക്ക് നല്ല ബന്ധമുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. അത്ര അനുയോജ്യമല്ലാത്ത ഒരുപാട് കാര്യങ്ങള്‍ ഇന്ത്യക്കും ബൈഡന് ഭരണകൂടത്തിനുമിടക്ക് സംഭവിച്ചു. […]Read More
dailyvartha.com
11 February 2025
ദില്ലി: ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് പറഞ്ഞ സുപ്രീം കോടതി, ഇതില്‍ ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി. ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഒരു സേവനമല്ല, മറിച്ച് സംസ്ഥാനത്തിന് വരുമാനം നേടുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും കോടതി വിധിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന്റെ ഹര്‍ജി തള്ളിയത്. ലോട്ടറി നികുതി സംസ്ഥാന സര്‍ക്കാരിന്റെ […]Read More
dailyvartha.com
11 February 2025
ചെന്നൈ: തമിഴ്നാട്ടിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തഞ്ചാവൂരിലെ പല്ലത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി കവിബാലയാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുട്ടിയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. അധ്യാപകർ കവിബാലയെ ഉടൻ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ശേഷം പട്ടുക്കോട്ടൈയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും കുട്ടി രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച സ്കൂളിൽ വിരനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള […]Read More