മധുര: സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയേറി. തമിഴ്നാട്ടിലെ മധുരയിൽ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമൻ ബോസ് പതാക ഉയര്‍ത്തി. അൽപ്പസമയത്തിനകം പ്രതിനിധി സമ്മേളനം ആരംഭിക്കും. കേരള സർക്കാരിനെതിരായ നീക്കങ്ങളെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്തു പാർട്ടി കോൺഗ്രസ് പ്രമേയത്തിലെ വിവരങ്ങളും പുറത്തുവന്നു. സംവിധാനങ്ങൾക്ക് പൂർണ്ണ പിന്തുണയെന്നും പ്രമേയത്തിൽ പറയുന്നു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഉപരോധിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. നവ കേരള രേഖയെക്കുറിച്ച് പ്രത്യേകം പരാമർശമില്ല. ഹിന്ദുത്വ ശക്തികളെ സർക്കാർ ശക്തമായി ചെറുക്കുന്നുവെന്നും ഗവർണർമാരെയും സർക്കാരിനെതിരെ […]Read More
dailyvartha.com
2 April 2025
ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഒരു മതത്തിൻ്റെയും സ്വാതന്ത്ര്യത്തിൽ കടന്ന് കയറിയിട്ടില്ലെന്ന് കിരൺ റിജിജു സഭയില്‍ പറഞ്ഞു. 8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭയില്‍ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സഭയിലില്ല. ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ ക്ഷണിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ബില്ല് […]Read More
dailyvartha.com
2 April 2025
ചെന്നൈ: സിപിഎം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ ഇന്ന് തുടക്കമാകും. മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും. പൊളിറ്റ്ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ,സിപിഎംഎംഎൽ,ആർഎസ്പി,ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറിമാർ സമ്മേളനത്തെ അധിസംബോധന ചെയ്യും. കേരളത്തിൽ നിന്നും 175 പ്രതിനിധികൾ അടക്കം 600ഓളം പ്രതിനിധികളാണ് സമ്മേളത്തിൽ പങ്കെടുക്കുന്നത്. രാഷ്ട്രീയ പ്രമേയം പ്രകാശ് കാരാട്ട് അവതരിപ്പിക്കും. മുതിർന്ന പിബി അംഗം ബിവി രാഘവലു സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. അഞ്ച് ദിവസം നീളുന്ന സമ്മേളനം […]Read More
dailyvartha.com
2 April 2025
ദില്ലി: വഖഫ് നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക. പിന്നാലെ എട്ട് മണിക്കൂർ ചർച്ച നടക്കും. അതേസമയം, കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. എല്ലാ എം.പിമാർക്കും വിപ്പ് നൽകുമെന്ന് ഭരണപക്ഷം അറിയിച്ചു. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാവൽ വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്റിലേക്ക് എത്തുന്നത്. ചര്‍ച്ചക്ക് ശേഷം ബിൽ […]Read More
dailyvartha.com
1 April 2025
ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കണക്കിലെടുത്ത്, സർക്കാർ ഒരു പ്രധാന നടപടി സ്വീകരിച്ചു. പുതിയ ഇരുചക്ര വാഹനങ്ങൾ വാങ്ങുമ്പോൾ രണ്ട് ഐഎസ്ഐ സർട്ടിഫിക്കറ്റ് ഉള്ള ഹെൽമെറ്റുകൾ നിർബന്ധമായും നൽകണമെന്ന് ഇപ്പോൾ നിർബന്ധമാക്കി. അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ഓട്ടോ ഉച്ചകോടിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഈ പുതിയ നയം പ്രഖ്യാപിച്ചു. റൈഡർമാരുടെ മാത്രമല്ല, പിൻസീറ്റ് റൈഡർമാരുടെയും സുരക്ഷ ഉറപ്പാക്കുകയും ഹെൽമെറ്റ് ധരിക്കുന്ന സംസ്കാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ലോകത്തിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്നത് ഇന്ത്യയിലാണ്. […]Read More
dailyvartha.com
1 April 2025
ദില്ലി: ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് വീണ്ടും ദില്ലിയിലെത്തും. രാവിലെ പത്ത് മണിക്ക് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് പോകും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് 2 നും മൂന്നിനുമിടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തവണ ക്യൂബൻ സംഘത്തെ കാണാൻ ദില്ലിയിലെത്തിയ ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാർലമെൻ്റ് നടക്കുന്ന സമയമായതിനാൽ ലഭിച്ചില്ല. തുടർന്ന് രണ്ട് നിവേദനങ്ങൾ […]Read More
dailyvartha.com
31 March 2025
ദില്ലി: കേന്ദ്രസർക്കാരിനെ വീണ്ടും പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. കോവിഡ് 19 കാലത്ത് വാക്സീൻ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തി. നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സീൻ നൽകി, സഹായഹസ്തം നീട്ടി. ഇതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ നിലപാടെടുത്തു. ദി വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രശസം. തരൂരിൻ്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി […]Read More
dailyvartha.com
31 March 2025
ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബിക്ക് സാധ്യതയേറുന്നു. കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നവരിൽ മുതിർന്ന അംഗം എന്നതാണ് പരിഗണിക്കുന്നത്. പ്രായപരിധി കഴിഞ്ഞവരെ ജനറൽ സെക്രട്ടറിയായി പരിഗണിക്കില്ലെന്ന് പാർട്ടി വൃത്തങ്ങൽ വ്യക്തമാക്കുന്നു. അതേ സമയം, അശോക് ധാവ്ലേയുടെ പേര് ചർച്ചയാക്കുകയാണ് വടക്കേയിന്ത്യൻ ഘടകങ്ങൾ. എന്നാൽ കേരള ഘടകം അശോക് ധാവ്ലേയെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. Read More
dailyvartha.com
26 March 2025
ദില്ലി: മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു. പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വിധിന്യായ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു […]Read More
dailyvartha.com
25 March 2025
ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത പണം കണ്ടെത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കും. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വേണ്ടി ഫോണുകൾ പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. ജസ്റ്റിസ് യശ്വന്ത് ശര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഫയര്‍ഫോഴ് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പണം കണക്കില്‍ പെടാത്തതാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാന്‍ […]Read More