ദില്ലി: ഇറാൻ ഇസ്രയേൽ സംഘർഷത്തെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഇന്ത്യയിൽ എൽപിജി ഉപയോഗം നിയന്ത്രണത്തിലേക്ക്. തൽക്കാലം പ്രതിസന്ധിയില്ലെങ്കിലും ഹോട്ടലുകളിൽ എൽപിജി സിലിണ്ടറുകളുടെ കുറവുണ്ടാകുമെന്നും ഗാർഹിക സിലിണ്ടർ ബുക്കിംഗിനുള്ള നിയന്ത്രണം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ വാതക ലഭ്യത ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട് . എണ്ണ കമ്പനി പ്രതിനിധികളുടെ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. ഗാർഹിക സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പ് സർക്കാർ നിരീക്ഷിക്കുകയും ചെയ്യും . രാജ്യത്ത് തല്ക്കാലം എൽപിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളിൽ നിന്ന് […]Read More
dailyvartha.com
1 February 2026
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇൻകം ടാക്സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ജോയിന്റ് ഡയറക്ടർ കൃഷ്ണപ്രസാദ്, നിതിൻ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്തത്. കൂടുതൽ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിൽ ഇന്നലെ രാത്രിയിലും പരിശോധന നടന്നു. പുതിയ അന്വേഷണസംഘം രാത്രി വൈകിയും പരിശോധന തുടരുകയായിരുന്നു.സിജെ റോയിയുടെ സംസ്കാരം ഇന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബന്നാർഘട്ടയിലെ നേച്ചർസ് കാസ്കേഡിലാണ് നടക്കുക. രാവിലെ 10 മണിക്ക് മൃതദേഹം ഇവിടെ […]Read More
dailyvartha.com
1 February 2026
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ലോകത്തിന്റെ നെറുകയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 2026-ലെ കേന്ദ്ര ബജറ്റ് ഇന്ന് ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ബജറ്റ് പ്രസംഗത്തിൽ സാധാരണക്കാരും നിക്ഷേപകരും ഒരുപോലെ ഉറ്റുനോക്കുന്നത് ആദായനികുതിയിലെ ഇളവുകൾക്കും വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികൾക്കുമാണ്. ഇത്തവണത്തെ ബജറ്റിൽ രാജ്യം പ്രതീക്ഷിക്കുന്നത് ആദായനികുതി പരിഷ്കാരം: ജീവിതച്ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ, ആദായനികുതി പരിധി ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ശമ്പളക്കാരായ ഇടത്തരക്കാർ. ഡിജിറ്റൽ ഇന്ത്യ 2.0: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സെമികണ്ടക്ടർ മേഖലകൾക്കായി വൻതുക നീക്കിവെച്ചേക്കാം. കാർഷിക […]Read More
dailyvartha.com
29 November 2025
കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 100 കടന്നു. രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതായി സർക്കാർ അറിയിച്ചു. പ്രളയ ഭീതിയിൽ ആണ് തലസ്ഥാനം ആയ കൊളംബോ. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ കൂടുതൽ സഹായം ഇന്ന് കൈമാറും. അതേസമയം കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജിലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. ഒരു ട്രെയിൻ പൂർണമായും 11ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും ഇന്ന് സ്കൂൾ […]Read More
dailyvartha.com
22 August 2025
മീററ്റ്: ക്ലാസ് മുറിയിൽ പേന കൊണ്ട് ഷർട്ടിൽ വരഞ്ഞുവെന്ന ആരോപണത്തെ തുടർന്ന് സഹപാഠിയും അവന്റെ സഹോദരനും ചേർന്ന് ഒരു വിദ്യാർത്ഥിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചു. 2025 ഓഗസ്റ്റ് 20, ബുധനാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിന് ഇരയായത് അസിം എന്ന വിദ്യാർത്ഥിയാണ്. സഹപാഠിയായ ഡാനിഷും അവന്റെ സഹോദരനും ചേർന്നാണ് അസിമിനെ ക്രൂരമായി മർദിച്ചത്. ടയർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അസിമിന്റെ ബാഗ് കീറിപ്പോയി, ശരീരത്തിൽ ഒന്നിലധികം മുറിവുകളും ഏറ്റിട്ടുണ്ട്. സംഭവത്തിന്റെ തുടക്കം ക്ലാസ് […]Read More
dailyvartha.com
22 August 2025
കൊച്ചി: ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശന ലക്ഷ്യം. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കെ സുരേന്ദ്രൻ, ബിജെപി […]Read More
dailyvartha.com
22 July 2025
ദില്ലി: ഉപരാഷ്ട്രപതി പദത്തില്‍ നിന്നുള്ള ജഗദീപ് ദന്‍കറിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗദീപ് ധനകർ രാജി വെച്ചതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിക്കുന്നത്. ജഗദീപ് ധൻകറിൻ്റെ രാജിയുടെ കാരണം തേടി രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ബഹളത്തെ തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണി വരെ രാജ്യസഭ നിർത്തി വെച്ചു. അതേസമയം, ജഗദീപ് ധന്‍കറിന് നല്ല ആരോഗ്യം നേര്‍ന്ന് പ്രധാനമന്ത്രി ആശംസയറിയിച്ചു. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ […]Read More
dailyvartha.com
17 July 2025
ബെംഗളൂരു: ധർമസ്ഥലയിൽ കൂട്ടത്തോടെ സ്ത്രീകളുടെ മൃതദേഹം മറവ് ചെയ്തെന്ന വെളിപ്പെടുത്തലിൽ പ്രതികരണവുമായി ജില്ലാ പൊലീസ് മേധാവി. വെളിപ്പെടുത്തൽ നടത്തിയയാൾ ഒളിവിൽ പോകാൻ സാധ്യതയെന്ന് വിവരം കിട്ടിയതായി ദക്ഷിണ കന്നഡ എസ്പി കെ അരുൺ പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ മൃതദേഹങ്ങളുണ്ടോ എന്ന് തിരക്കിട്ട് പരിശോധന നടത്താൻ കഴിയില്ലെന്ന് എസ്പി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസമായി വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളിയെ ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. പെട്ടെന്ന് വന്ന് മൃതദേഹം കുഴിച്ചെടുക്കാൻ പരിശോധന വേണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കില്ല. സമുദായസംഘർഷമുണ്ടാകാൻ […]Read More
dailyvartha.com
15 July 2025
ഹൈദരാബാദ് : ഹൈദരാബാദിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ വെടിവെച്ചുകൊലപ്പെടുത്തി. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റ ചന്തു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയായ ചന്തു നായിക് തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ പ്രധാന നേതാക്കളിൽ ഒരാളാണ്. സിസിടിവി ദൃശ്യങ്ങൾ […]Read More
dailyvartha.com
12 July 2025
ദില്ലി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതോടെ സംഭവത്തിൻ്റെ ദുരൂഹത വർധിക്കുന്നു. പറന്നുയർന്ന് സെക്കൻ്റുകൾക്കകം വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവർത്തനം നിലച്ചുവെന്നും. എഞ്ചിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ആരാണ് സ്വിച്ച് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും ‘താൻ ചെയ്തിട്ടില്ലെന്ന്’ മറുപടി പറയുന്നതും വോയ്സ് റെക്കോർഡ് ഉണ്ട്. അന്വേഷണ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ. ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ എയർക്രാഫ്റ്റ് ആക്സിഡന്റ് […]Read More