ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടൽ തുടരുന്നു. യെമൻ സമയം ഇന്ന് 10 മണിക്ക് കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബവുമായി വീണ്ടും ചർച്ച (ഇന്ത്യൻ സമയം 12 മണി)നടത്തും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ഇന്ന് ചർച്ചയിൽ പങ്കെടുക്കും. നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി […]Read More
dailyvartha.com
15 July 2025
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ് -2 വിലെ പ്രധാന ടീമായ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യപരിശീലകനായി എസ് മനോജ് ചുമതലയേറ്റു. കേരളത്തിന്റെ മുന്‍ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേര്‍ച്ച് ഡവലപ്മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണില്‍ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു മനോജ്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ കൂടിയായ ഇദ്ദേഹം കേരള അണ്ടര്‍-19 ടീമിന്റെ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഖ്യ പരിശീലകനെ കൂടാതെ, സപ്പോര്‍ട്ടീവ് ടീമിനെയും […]Read More
dailyvartha.com
13 July 2025
ചിറ്റിലപ്പിള്ളി:ഐ.ഇ.എസ് എൻജിനീയറിങ് കോളജിന്റെ ബിരുദദാനച്ചടങ്ങ് നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ “നാളെയുടെ നിർമ്മാണം തുടങ്ങുന്നു” എന്ന പേരിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.കോളജ് പ്രിൻസിപ്പാൾ ഡോ. എസ്. ബ്രില്ലി സത്യവാചകം ചൊല്ലിക്കൊടുത്തു.നിരവധി വിദ്യാർത്ഥികൾക്കുള്ള ബിരുദങ്ങളും ചടങ്ങിൽ കൈമാറി.ബംഗളൂരു അലയൻസ് സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. പ്രീസ്റ്റ്ലി ഷാൻ മുഖ്യാതിഥിയായി. ഐ.ഇ.എസ് എഡ്യൂക്കേഷൻ സിറ്റി പ്രസിഡൻറ് പി.ടി സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷനായി. പി.കെ. മുഹമ്മദ്,മുഹമ്മദ് റഫീഖ്, അബ്ദുൽ റഷീദ്, അൻവർ പി.കെ,സി.എം. നബ്യാൽ,സി.എ.ജിനി, എൻ.കെ ഉമ്മർ, എ.വികുഞ്ഞിമോൻ,അബ്ദുൽ […]Read More
dailyvartha.com
12 July 2025
കോട്ടയം : സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും വാഹനാപകടത്തിൽ പരിക്ക്. വനജ രാജേന്ദ്രൻ (65), മകൻ സന്ദീപ് രാജേന്ദ്രൻ (42) എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. മിനിലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 4:30 തിന് തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു പോയി. വനജ രാജേന്ദ്രന് തലയ്ക്കാണ് പരിക്ക്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.Read More
dailyvartha.com
12 July 2025
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ എത്തി. തിരുവനന്തപുരത്ത് ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി കാര്യാലയം ഉദ്ഘാടനം ചെയ്യും. വാര്‍ഡ് തല നേതൃസംഗമത്തെയും അംഭിസംബോധന ചെയ്യുന്നുണ്ട്. ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന നേതൃയോഗത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കുന്നു. സംസ്ഥാനത്ത് ബിജെപി നേതൃനിരയുടെ പുനഃസംഘടനയ്ക്ക് ശേഷം ആദ്യമായാണ് നേതൃയോഗം നടക്കുന്നത്. സംസ്ഥാന ബിജെപിയിൽ പുതിയ ഭാരവാഹി പട്ടികയിലെ അതൃപ്തി പുകയുന്നതിനിടെയാണ് പുതിയ സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കുക. പാർട്ടിയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ […]Read More
dailyvartha.com
12 July 2025
എറണാകുളം: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി.കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുളള പെണ്‍കുട്ടിയുടെ സ്നേഹം കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് കൊലക്കേസ് പ്രതിക്ക് പരോള്‍ അനുവദിച്ചത്.തൃശൂര്‍ സ്വദേശിയായ പ്രശാന്തിന്റെ വിവാഹം ഈ മാസം 13നാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് പ്രശാന്ത് കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഒരാളെ ആക്രമിച്ചു കൊന്ന കേസിലായിരുന്നു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്.എന്നാല്‍ പ്രശാന്ത് ശിക്ഷിക്കപ്പെട്ടിട്ടും പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്മാറാന് […]Read More
dailyvartha.com
12 July 2025
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയുടെയും കുട്ടികളുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് പരിക്കേറ്റ ആറു വയസുകാരന് ആല്‍ഫ്രഡ്, മൂന്നു വയസുകാരി എമില്‍ എന്നിവരെയും കുട്ടികളുടെ അമ്മ എല്‍സിയെയും കൊച്ചി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബേണ്‍ ഐസിയുവില്‍ വിദഗ്ധ ചികില്‍സയിലാണ് മൂവരും. ചികിത്സയും നിരീക്ഷണവും തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. മക്കളുമായി വീടിന് പുറത്തു പോകാന്‍ എല്‍സി കാര്‍ സ്റ്റാര്‍ട്ട് […]Read More
dailyvartha.com
11 July 2025
ഗുരുവായൂർ: റെയിൽവെ അവഗണനക്കെതിരെ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി. തിരുനാവായ പാത യാഥാർഥ്യമാക്കുക, നിർത്തിയിരിക്കുന്ന സായാഹ്ന പാസഞ്ചർ സർവീസ് പുനരാരംഭിക്കുക, സ്റ്റേഷൻ പാർക്കിംഗ് ഫീസ് കുറയ്ക്കുക, നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷനായി. ആർ. രവികുമാർ,കെ.പി.എ. റഷീദ്, ബാലൻ വാറണാട്ട്, വി.കെ. സുജിത്, സി.എസ്. സൂരജ്, പി.ഐ. ലാസർ, ശശി […]Read More
dailyvartha.com
11 July 2025
ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ അർബൻ ബാങ്ക് സമീപത്തെ മാൻ ഹാളിൽ നിന്നും കക്കൂസ് മാലിന്യം പൊട്ടി ഒഴുകി ദുർഗന്ധം പരക്കുന്നതിനെതിരെ ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പ്രദീപ് പണിക്കശ്ശേരി അധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ മനീഷ് കുളങ്ങര, ജ്യോതി രവീന്ദ്രനാഥ്, സെക്രട്ടറി പ്രസന്നൻ വലിയപറമ്പിൽ, ട്രഷറർ ദീപ ബാബു, ജിതിൻ കാവീട്, നിധിൻ മരയ്ക്കാത്ത്, ദീപക് തിരുവെങ്കിടം, കെ. കാളിദാസൻ, […]Read More
dailyvartha.com
11 July 2025
ഗുരുവായൂർ: കഴിഞ്ഞ ദിവസം പണിമുടക്കിനോട് അനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങൾക്കെതിരേ നടന്ന അക്രമ സംഭവങ്ങളിൽ പ്രതികളെ ജാമ്യത്തിൽ പുറത്ത് വിട്ട നടപടിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. സിപിഎം – ബിജെപി തമ്മിലുള്ള ആഭ്യന്തര ധാരണകളുടെ അവസാന ഉദാഹരണമാണ് ഈ നടപടി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ് ആരോപിച്ചു.“ഒരു ഭാഗത്ത് അക്രമത്തെ എതിർത്തതുപോലെ മറുഭാഗത്ത് പ്രതികൾക്ക് അനുകൂലമായ ഇടപെടലുകൾ നടന്നത് പരസ്പര രാഷ്ട്രീയ അനുകൂലതയുടെ തെളിവാണ്,” സൂരജ് പറഞ്ഞു. പണിമുടക്കിനെ പിന്തുണയ്ക്കുന്നത് വ്യക്തമായ നിലപാടാണെങ്കിലും […]Read More