എറണാകുളം: സംവിധായകന് രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പീഡന പരാതിയില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എഐജിജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബംഗാളി നടി സംവിധായകന് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി പൊലിസില്‍ പരാതി നല്‍കിയത്. 2009ല്‍ പാലേരി മാണിക്യം എന്ന സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തന്നെ വിളിച്ചുവരുത്തി സംവിധായകന് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. […]Read More
Breaking News
Trending News
dailyvartha.com
16 November 2024
കോഴിക്കോട്: ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നാളെ കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ അറിയിച്ചു. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് നിഷ്ക്രിയത്വത്തിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍, എംകെ രാഘവന് എംപി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.Read More
dailyvartha.com
16 November 2024
പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ സന്ദീപ് വാര്യരെ പരിഹസിച്ച് ബി.ജെ.പി നേതാവ് പത്മജ വേണുഗോപാല്‍. എത്ര വലിയ കുഴിയില്‍ ആണ് വീണിരിക്കുന്നത് എന്ന് സന്ദീപ് വാര്യര്‍ക്ക് അറിയില്ലെന്നാണ് പത്മജ പ്രതികരിച്ചത്. ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേയെന്നും പത്മജ വേണുഗോപാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മുങ്ങാന്‍ പോകുന്ന കപ്പലിലാണ് സന്ദീപ് വാര്യര്‍ കയറിയതെന്നും ഇലക്ഷന് വരെയേ സന്ദീപിനെ കോണ്‍ഗ്രസിന് ആവശ്യമുള്ളൂവെന്നും പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കഷ്ടം സന്ദീപേ ,നിങ്ങള്‍ എത്ര വലിയ കുഴിയില്‍ ആണ് […]Read More
dailyvartha.com
16 November 2024
തിരുവനന്തപുരം: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന് ആദ്യ ഇന്നിങ്സില്‍ 421 റണ്‍സ്. ബിഹാര്‍ ഉയര്‍ത്തിയ 329 റണ്‍സ് മറികടന്ന കേരളം 92 റണ്‍സിന്റെ ലീഡും നേടി. മൂന്നാം ദിനം 5 വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് പുനരാരംഭിച്ച കേരളം അദ്വൈത് പ്രിന്‍സിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ മികവിലാണ് സ്കോര്‍ 400 കടത്തിയത്. 145 പന്ത് നേരിട്ട അദ്വൈത് 17 ഫോര്‍ ഉള്‍പ്പെടെ 84 റണ്‍സ് നേടി. അദ്വൈതിനൊപ്പം ക്രീസിലുണ്ടായിരുന്ന അല്‍താഫ് 43 റണ്‍സെടുത്തു. ഇരുവരും […]Read More
dailyvartha.com
16 November 2024
കോഴിക്കോട്: കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് യുവാക്കള്‍. ബസ് സ്റ്റാന്‍ഡില്‍ യുവാക്കള്‍ ചുറ്റിതിരിയുന്നത് കണ്ട് ചോദ്യം ചെയ്ത എഎസ്ഐ ജമീലയെ കൊണ്ടാണ് യുവാക്കള്‍ മാപ്പുപറയിച്ചത്. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം. സ്കൂള്‍ വിട്ട സമയത്ത് ബസ് സ്റ്റാന്‍ഡില്‍ സംഘടിച്ച ഒരു കൂട്ടം വിദ്യാര്‍ഥികളോട് വനിതാ എഎസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പൊലിസ് തിരിച്ചു പോകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം. […]Read More
dailyvartha.com
16 November 2024
തിരുവനന്തപുരം: തെളിമ പദ്ധതിയിലൂടെ റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ജി.ആർ അനിൽ. റേഷൻ കാർഡുകൾ കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തെളിമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ പദ്ധതി പ്രയോജനപ്പെടും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ […]Read More
dailyvartha.com
16 November 2024
തിരുവനന്തപുരം: ഊര്‍ജ പദ്ധതികള്‍ക്ക് കീഴില്‍ വിതരണം ചെയ്യേണ്ടിയിരുന്ന ബള്‍ബുകള്‍ വിറ്റഴിക്കാനൊരുങ്ങി കെഎസ്ഇബി. ആയിരക്കണക്കിന് ബള്‍ബുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യാതെ കെഎസ്ഇബിയില്‍ കെട്ടിക്കിടക്കുന്നത്.ഫിലമെന്റ് രഹിത കേരളം പദ്ധിതയുടെ ഭാഗമായി 1.17 കോടി ഒമ്പത് വാട്സിന്റെ ബള്‍ബുകളില്‍ 2.19ലക്ഷം ബള്‍ബുകള്‍ ഇപ്പോഴും വിറ്റുപോവാതെ കെട്ടിക്കിടക്കുകയാണ്. ഇതിന് പിന്നാലെ ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിങ് പ്രോഗ്രാമിന് (ഡിഇഎല്‍പി) കീഴില്‍ വിതരണത്തിനായി വാങ്ങിയ 81,000 എല്‍ഇഡി ബള്‍ബുകളും വിവിധ കെഎസ്ഇബി ഓഫിസുകളിലായി കെട്ടിക്കിടക്കുകയാണ്. കെഎസ്ഇബി വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്നോട്ടുവച്ച ഫിലമെന്റ് രഹിത കേരളം […]Read More
dailyvartha.com
16 November 2024
തിരൂർ: ഒന്നാം ക്ലാസ് വിദ്യാർഥികൾക്കായി ഈ അധ്യയന വർഷം പ്രസിദ്ധീകരിച്ച പുതിയ പാഠപുസ്തകങ്ങൾ അനുയോജ്യമല്ലെന്ന വിലയിരുത്തലിൽ മാറ്റാനൊരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിലെ കുട്ടികൾക്കായി പുതിയ പാഠപുസ്തകം ഇറക്കിയിരുന്നത്. വ്യാപക വിമർശനം ഉയർന്നതിനെത്തുടർന്നാണ് ഇവ മാറ്റുന്നത്. ഒന്നാം ക്ലാസിലെ മലയാളം, ഇംഗ്ലീഷ്, ഗണിതം, അറബിക് പുസ്തകങ്ങൾ മാറ്റി പുതിയത് ഇറക്കാനാണ് തീരുമാനം. മലയാളം, ഇംഗ്ലീഷ്, ഗണിതം പാഠപുസതകങ്ങൾ രണ്ടു ഭാഗങ്ങളായാണ്. ഇവയുടെ വർക്ക് ബുക്കുകളും അധ്യാപക സഹായിയും ഇതിനൊപ്പം […]Read More
dailyvartha.com
16 November 2024
തിരുവനന്തപുരം: മദ്യപിച്ചു വന്നയാള്‍ അയല്‍വാസിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം കാരേറ്റ് പേടികുളം ഇലങ്കത്തറ സ്വദേശി ബാബുരാജ് (64)ആണ് മരിച്ചത്.അയല്‍വാസിയായ സുനില്‍കുമാറാണ് മദ്യപിച്ചെത്തിയ പ്രതി. വീട്ടുമുറ്റത്തു നില്‍ക്കുകയായിരുന്ന ബാബുരാജിനെ മദ്യപിച്ചെത്തിയ സുനില്‍കുമാര്‍ വെട്ടുകയായിരുന്നു. വൈകുന്നേരമാണ് സംഭവം. തുടര്‍ന്ന് ബാബുരാജിനെ മെഡിക്കല്‍കോളജിലേക്ക് കൊണ്ടു പോയെങ്കിലും ഒമ്പതു മണിയോടെ മരിക്കുകയായിരുന്നു. സുനില്‍കുമാറിനെ കിളിമാനൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.Read More
dailyvartha.com
16 November 2024
പാലക്കാട് : ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ. പാലക്കാട്ടെ കെപിസിസി ഓഫീസിൽ കെ സുധാകരൻ അടക്കം കോൺഗ്രസ് നേതാക്കൾ ഷോൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു. ‘സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ് ഞാനെന്ന് സന്ദീപ് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പ്രതികരിച്ചു. വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹവും കരുതലും ഞാൻ പ്രതീക്ഷിച്ചുവെന്നതാണ് എന്റെ തെറ്റ്. പലഘട്ടത്തിലും പിന്തുണ തേടി പെട്ട് പോയ അവസ്ഥയിലായിരുന്നു ബിജെപിയിൽ ഞാൻ. ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് […]Read More