ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. ആരോഗ്യ കാരണങ്ങൾ കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. നേരത്തെ നൽകിയ ഇടക്കാല ജാമ്യം കോടതി സ്ഥിരമാക്കുകയായിരുന്നു. ഇഡി രജിസ്റ്റർ ചെയ്ത ലൈഫ് മിഷൻ കോഴ കേസിൽ ഒന്നാം പ്രതിയായ എം ശിവശങ്കർ 2023 ഫെബ്രുവരി 14 മുതൽ റിമാൻഡിലായിരുന്നു. പിന്നീട് ആഗസ്റ്റിലാണ് ജയിൽ മോചിതനാവുന്നത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചായിരുന്നു അന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം […]Read More
dailyvartha.com
19 January 2024
ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിലാണ് അസിസ്റ്റന്റ് എൻജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രി റിയാസിന്റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കരാറുകാരന്റെ ലൈസൻസ് ആറുമാസത്തേക്ക് റദ്ദാക്കാനും തീരുമാനിച്ചു. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റർ റോഡാണ് ടാറിംഗ് കഴിഞ്ഞയുടൻ തകർന്നത്. കരാറുകാരൻ സ്വന്തം ചെലവിൽ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാർ ചെയ്തതാണ് […]Read More
dailyvartha.com
18 January 2024
വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥ ഡോ. ബി. സന്ധ്യയെ പുനർനിയമിക്കാൻ സർക്കാർ തീരുമാനം. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെംബർ ആയി പുനർനിയമിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 1988 ഐ.പി.എസ് ബാച്ചുകാരിയായ ബി.സന്ധ്യ ഡി.ജി.പി പദവിയിലെത്തിയശേഷമാണ് സര്‍വീസില്‍ നിന്നു വിരമിച്ചത്. 2021 ജൂലായിൽ ഋഷിരാജ് സിങ് വിരമിച്ചതിനെത്തുടർന്നാണ് ഡി.ജി.പി.യായത്. പോലീസിന്റെ പരിശീലനവിഭാഗം എ.ഡി.ജി.പി., എറണാകുളം, തൃശ്ശൂർ മേഖലാ ഐ.ജി., തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.Read More
dailyvartha.com
18 January 2024
ലോക്സഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ കോൺഗ്രസിലെ സ്വാധീനമുള്ള നേതാക്കളെ നോട്ടമിട്ട് ബിജെപി. കൂടുതൽ പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ പാളത്തിൽ എത്തിക്കാനാണ് ബിജെപി നീക്കം. ഇതിനായി ഉന്നതതല സമിതിക്ക് ചുമതല നൽകി.കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുൾപ്പെടുന്നതാണ് സമിതി. ബിജെപിക്ക് കാര്യമായി സ്വാധീനമില്ലാത്ത മേഖലകളിലെ പ്രതിപക്ഷ പാർട്ടികളിലെ അതൃപ്തരും എന്നാൽ സ്വാധീനമുള്ളവരുമായ നേതാക്കളെ പാളയത്തിലെത്തിക്കുന്ന ചുമതല ഈ സമിതിക്കാണ്. […]Read More
dailyvartha.com
18 January 2024
യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൈസൂരുവിൽ നിന്നെത്തിയ ട്രെയിനിലെ കമ്പാർട്ട്മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൈസൂരുവിൽനിന്നെത്തിയ ട്രെയിൻ ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. യുവാവിന്റെ വസ്ത്രത്തിൽനിന്ന് രണ്ട് ട്രെയിൻ ടിക്കറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. ജനുവരി 15-ന് തൃശ്ശൂരിൽനിന്ന് ബെംഗളൂരുവിലേക്കും ജനുവരി 16-ന് ബെംഗളൂരുവിൽനിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത ടിക്കറ്റുകളാണ് കണ്ടെടുത്തത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ആർ.പി.എഫ്. സംഘം തൃശ്ശൂർ ആർ.പി.എഫുമായി ബന്ധപ്പെട്ടിട്ടുണ്ട്.Read More
dailyvartha.com
18 January 2024
എറണാകുളം മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം. വ്യത്യസ്ത സംഭവങ്ങളിലായി എസ്എഫ്ഐ പ്രവര്‍ത്തകനും അധ്യാപകനും കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാന്, അസിസ്റ്റന്റ് പ്രൊഫസര്‍ നിസ്സാമുദ്ദീന്‍ കെ എം എന്നിവര്‍ക്കാണ് കുത്തേറ്റത്. നാസര്‍ അബ്ദുള്‍ റഹ്മാനെ ആക്രമിച്ച കേസില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയത് 14 പേരടങ്ങുന്ന ആക്രമി സംഘമെന്ന് കോളേജ് യൂണിയൻ ചെയർമാൻ തമീം റഹ്മാൻ പറഞ്ഞു. കെഎസ് യു- ഫ്രട്ടേണിറ്റി […]Read More
dailyvartha.com
17 January 2024
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന പ്രോജക്ടിലേക്ക് താൽകാലിക നിയമനത്തിന് വാക്- ഇൻ-ഇന്റർവ്യൂ നടത്തും. നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ ഒഴിവുകളാണുള്ളത്. നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ B.Tech/ B.E (CS/IT)/ MCA, നെറ്റ് വർക് അഡ്മിനിസ്ട്രേഷനിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. CCNA, RHCE, MSCE സർട്ടിഫിക്കേഷനുകൾ അഭിലഷണീയം. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ 3 വർഷ Engineering Diploma in […]Read More
dailyvartha.com
17 January 2024
നാലായിരം കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡിൽ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുകളടക്കമുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടക്കമുളളവർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഭാഗമാകാൻ സാധിച്ചുവെന്ന് പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. അയോധ്യയിലെ രാമ ക്ഷേത്ര പ്രതിഷ്ഠക്കു മുന്നോടിയായി തൃപ്രയാറിൽ രാമ ക്ഷേത്രത്തിൽ ദർശനം നടത്താൻ […]Read More
dailyvartha.com
17 January 2024
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാഹത്തിന് മാലയെടുത്ത് നൽകിയതും മോദിയാണ്. വധു വരൻമാർക്ക് ആശംസയും അറിയിച്ചു. ഇന്ന് വിവാഹിതരാകുന്ന മറ്റ് വധൂവരന്മാർക്ക് ആശംസകൾ അറിയിച്ചതിനു ശേഷം മധുരവും നൽകി. സിനിമ മേഖലയിൽ നിന്നടക്കമുള്ള മറ്റു പ്രധാന വിഐപികളോ ടും മോദി സംസാരിച്ചു. വിവാഹ ചടങ്ങുകൾക്ക് ശേഷം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാഡിൽ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് […]Read More
dailyvartha.com
16 January 2024
കൊച്ചിയെ ഇളക്കിമറിച്ച് തുറന്ന വാഹനത്തില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ, പൂക്കള്‍ വിതറി വഴിനീളെ സ്വീകരണം. കൈ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ വൈകിട്ട് 7.40ഓടെയാണ് ആരംഭിച്ചത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലാണ് റോഡ്ഷോ. പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.റോഡിനിരുഭാഗവും അണിനിരന്ന പ്രവര്‍ത്തകരെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് […]Read More