കാസർകോട് 59കാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെ മേൽപ്പറമ്പ് പോലീസാണ് പിടികൂടിയത്. മംഗളൂരുവിൽ എത്തിച്ച് നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. വീണ്ടും ഭീഷണി തുടരുകയും കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ പരാതി നൽകുകയുമായിരുന്നു. അറസ്റ്റിലായ സംഘം റിമാൻ്റിലായി.Read More
dailyvartha.com
31 January 2024
പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം എന്ന് സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദർവേശ് സാഹിബിന്റെ സെക്കുലർ. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇപ്പോൾ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് മുമ്പും സമാനമായ രീതിയിൽ സർക്കുലർ പുറത്തിറിക്കിയിരുന്നു. പരിശീലന കാലത്തെ മാന്യമായി പെരുമാറാനുള്ള ബോധവത്ക്കരണം നടത്തണമെന്നും പോലീസ് പ്രവർത്തനത്തിന്റെ ഓഡിയോ വീഡിയോ പൊതു ജനങ്ങൾ പകർത്തിയാൽ തടയേണ്ടതില്ല എന്നും സർക്കുലറിലുണ്ട്. പോലീസ് സേനാംഗങ്ങൾ പൊതു ജനങ്ങളുമായി ഇടപെടുമ്പോൾ പാലിക്കേണ്ട മര്യാദയെ കുറിച്ച് വിവിധ സർക്കുലറുകളിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് […]Read More
dailyvartha.com
31 January 2024
അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു പോലീസിൽ കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പോലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പോലീസ് കേസെടുത്തത്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മനുവിന് കീഴടങ്ങാന്‍ പത്ത് […]Read More
dailyvartha.com
31 January 2024
പി സി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ദില്ലിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു. എല്‍ഡിഎഫും യുഡിഎഫും അടുപ്പിക്കാതെ വന്നതോടെ […]Read More
dailyvartha.com
30 January 2024
തീ പിടിച്ചെന്ന ഭീതിയിൽ യാത്രക്കാർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ ചെയിൻ വലിച്ചു നിർത്തിച്ചു. ഉച്ചയ്ക്ക് 1.45-ന് കോഴിക്കോട് നിന്ന് പുറപ്പെട്ട കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി (12075) എക്സ്പ്രസാണ് നിർത്തിച്ചത്. ഷൊർണൂരിന് മുമ്പത്തെ സ്റ്റേഷനായ കാരക്കാട് പിന്നിട്ടപ്പോഴായിരുന്നു സംഭവം. കാരക്കാടിനും ഷൊർണൂരിനുമിടയിൽ റെയിൽവെ ട്രാക്കിൽ പണി നടക്കുന്നുണ്ടായിരുന്നു. കാരക്കാട് പിന്നിട്ടപ്പോൾ ട്രെയിനിന്റെ ഭൂരിഭാഗം കോച്ചുകളിലേക്കും ഇരുവശത്ത് നിന്നും പൊടി അടിച്ചു കയറി. കാഴ്ച മറക്കുന്ന നിലയിൽ പൊടി കോച്ചിലേക്ക് കയറിയതോടെ പുകയാണെന്ന് തെറ്റിദ്ധരിച്ച് പരിഭ്രാന്തരായ യാത്രക്കാർ ചെയിൻ വലിക്കുകയായിരുന്നുവെന്നാണ് […]Read More
dailyvartha.com
30 January 2024
സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിൽ നിയമസഭയിൽ അടിയന്ത പ്രമേയചർച്ചയിൽ റോജി എം ജോണ്‍ എംഎല്‍എ അടിയന്തര പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന്ചൂണ്ടിക്കാണിച്ച റോജി എം ജോൺ ധനസ്ഥിതി മോശമാകാൻ കാരണം ഇടതുസർക്കാരെന്നും വിമർശിച്ചു. പ്രതിസന്ധിക്ക് കാരണം ധൂർത്ത്, നികുതി പിരിവും കാര്യക്ഷമമല്ല. ഇന്ധനസെസ് പിൻവലിക്കണമെന്നും റോജി എം ജോൺ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാടും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും റോജി എം ജോൺ പറഞ്ഞു. ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറാണ്. അന്ന് നടപ്പിലാക്കേണ്ട പല […]Read More
dailyvartha.com
30 January 2024
രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിച്ച മാവേലിക്കര സെഷന്‍സ് കോടതി വിധി കേരളത്തിലെ നിയമ-രാഷ്ട്രീയ ചരിത്രത്തിൽ ആദ്യത്തേത്. ഒരു ക്രിമിനൽ കേസിൽ ഏറ്റവും കൂടുതൽ പേർക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായിട്ടാണ്. വിചാരണ നേരിട്ട 15 പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര അഡി. സെഷൻസ് കോടതി വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലിക്കര കോടതി ശിക്ഷ വിധിച്ചത്. രാഷ്ട്രീയ കൊലപാതക കേസുകളിൽ അപൂർവമായിട്ടാണ് കോടതികൾ വധശിക്ഷ വിധിക്കാറുള്ളത്. കെടി ജയക്യഷ്ണൻ മാസ്റ്റർ വധക്കേസിലെ അഞ്ച് […]Read More
dailyvartha.com
30 January 2024
കടുത്ത ചൂടിൽ വെന്തുരുകി കൊല്ലം ജില്ല. പുനലൂരിൽ രേഖപ്പെടുത്തിയ ചൂട് 36 ഡിഗ്രിയാണ്. കഴിഞ്ഞ 23ന് 36.8 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. ഈയാഴ്ച ശരാശരി 35 മുതൽ 36 ഡിഗ്രിക്ക് മുകളിൽ വരെ വിവിധ ദിവസങ്ങളിൽ പകൽ സമയത്ത് ചൂട് അനുഭവപ്പെട്ടു.നഗരത്തിലെ പ്രധാന കാഴ്ചയായ തൂക്കുപാലം സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ 38,39 ഡിഗ്രി വരെ പുനലൂരിൽ ചൂട് അനുഭവപ്പെട്ടിരുന്നു. പുലർച്ചെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസങ്ങളിൽ 16 ഡിഗ്രി […]Read More
dailyvartha.com
30 January 2024
ഇടുക്കി പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിൽ മൂന്നു പ്രതികള്‍ക്കും 90 വര്‍ഷം തടവും നാല്പതിനായിരം രൂപയും ശിക്ഷ. ദേവികുളം അതിവേഗ കോടതിയുടെയാണ് വിധി. ഇതോടെ പ്രതികളായ തമിഴ്നാട് സ്വദേശി സുഗന്ദ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരെ ജയിലിലേക്ക് മാറ്റി . 2022 മെയ് 29ന് വൈകിട്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ പതിനാറുകാരിയെ പൂപ്പാറയിലെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികള്‍ കൂട്ട ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരിക്കുമ്പോള്‍ ആറംഗ സംഘമെത്തി […]Read More
dailyvartha.com
30 January 2024
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നൽകി. ഉച്ചയ്ക്ക് ഒരു മണിക്ക് സഭ നിർത്തിവെച്ചാവും അടിയന്തര പ്രമേയ ചർച്ച നടത്തുക. രണ്ട് മണിക്കൂറാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്നത്. പ്രമേയം കൊണ്ട് വന്ന പ്രതിപക്ഷത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ഇതുവരെ ശ്രമിച്ചത്. നോട്ടീസിൽ കേന്ദ്രത്തെ വിമര്‍ശിച്ചതിനും നന്ദിയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.Read More