വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മൂന്നര പവന്റെ മാല കവർന്നു. പട്ടാപ്പകൽ വെളിയങ്കോട് പഴഞ്ഞി റേഷൻ കടക്ക് സമീപം പിലാക്കൽ വീട്ടിൽ കൊട്ടിലിങ്ങൽ പരിച്ചൂമ്മയുടെ മാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. മുറ്റത്ത് ചെടി നനയ്ക്കുമ്പോഴാണ് മോഷ്ടാവ് പിറകിൽനിന്ന് പരീച്ചുമ്മയുടെ മുഖത്ത് തുണിയിട്ട് മൂടിയശേഷം മാല അപഹരിച്ചത്. മാലയുടെ പകുതി മാത്രമേ മോഷ്ടാവിന് കൈയിൽ കിട്ടിയുള്ളു. മാല പറിച്ചതോടെ വയോധിക നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അയൽവാസികൾ ഓടിയെത്തി മോഷ്ടാവിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. […]Read More
dailyvartha.com
8 February 2024
സംസ്ഥാനങ്ങളുടെ അവകാശങ്ങളുടെ ലംഘനത്തിനെതിരെയുള്ള ഒരു പുതിയ സമരമാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കേന്ദ്രം നടപടികളിലൂടെ വികലമാക്കുകയാണ്. സംസ്ഥാനങ്ങളുടെ നികുതി മുഴുവൻ സ്വീകരിച്ച് ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിൽ കെട്ടി വയ്ക്കുകയാണ്. പാവങ്ങളുടെ വീട് ഔദാര്യമാണ് എന്ന് ബ്രാൻഡ് ചെയ്യുന്നത് അനുവദിക്കാൻ ആവില്ല. ഇത് സംസ്ഥാനം അനുവദിച്ചു നൽകില്ല. ജനങ്ങളുടെ നികുതിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. കേരളത്തിന്റെ ജിഎസ്ടി വിഹിതം വൈകുന്നു. കേരളത്തിന് മൂന്ന് തരത്തിൽ കുറവുകൾ വരുന്നുണ്ട്. ഏകപക്ഷീയമായി ധനകാര്യ കമ്മിഷൻ്റെ പരിഗണന വിഷയങ്ങൾ തീരുമാനിക്കുന്നു. ഓരോ തവണയും കേരളത്തിൻ്റെ വിഹിതം […]Read More
dailyvartha.com
8 February 2024
കേന്ദ്രസർക്കാർ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്ത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധ ധർണ്ണ തുടങ്ങി. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽഡിഎഫ് എംഎൽഎമാരും എംപിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് എത്തിയത്.ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളും ഡിഎംകെ, എഎപി പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്..കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ […]Read More
dailyvartha.com
8 February 2024
കണ്ണൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. പിലാത്തറ-പയ്യന്നൂര്‍ റോഡിലെ പഴയങ്ങാടി പാലത്തില്‍ പാചക വാതക ടാങ്കര്‍ ലോറി വാഹനങ്ങളിലിടിച്ച് മറിഞ്ഞു. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.മംഗളുരുവില്‍ നിന്ന് പാചക വാതകം നിറച്ച് വന്ന ടാങ്കറാണ് ട്രാവലറും കാറുകള്‍ക്കുമുള്‍പ്പെടെ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിഞ്ഞത്. വാതക ചോര്‍ച്ചയില്ല. എന്നാല്‍ അപകട സാധ്യതയൊഴിവാക്കാന്‍ പഴയങ്ങാടി വഴി ഗതാഗതം നിരോധിച്ചിട്ടുണ്ട്. അമിത വേഗതയിലെത്തിയ ലോറി ആദ്യം ടെമ്പോ ട്രാവലറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് ബന്ധുവീട്ടിൽ പോയി തിരിച്ച് വരവെ കാഞ്ഞങ്ങാട് സ്വദേശികൾ സഞ്ചരിച്ച […]Read More
dailyvartha.com
8 February 2024
കേന്ദ്ര സർക്കാർ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജന്തർ മന്തറിൽ ഇന്ന് പ്രതിഷേധ ധർണ്ണ. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരും എൽ ഡി എഫ് എം എൽ എമാരും എം പിമാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. രാവിലെ പത്തരയോടെ കേരള ഹൗസിൽ നിന്നും മാർച്ചായാണ് മുഖ്യമന്ത്രിയും നേതാക്കളും ജന്തർ മന്തറിലേക്ക് വരിക. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രതിഷേധം അവസാനിപ്പിക്കും. സീതാറാം യെച്ചൂരി ഉൾപ്പടെയുള്ള മുതിർന്ന സി പി എം നേതാക്കളും ഡി എം കെ, എ എ […]Read More
dailyvartha.com
7 February 2024
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസിയിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ(എസ്എഫ്ഐഒ) അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്ഐഡിസി നൽകിയ ഹർജി കോടതി 12 ലേക്ക് മാറ്റി. വിഷയത്തിൽ എന്തെങ്കിലും ഒളിക്കാനുണ്ടോയെന്ന് കെഎസ്ഐഡിസിയോട് ഹൈക്കോടതി ചോദിച്ചു. ഒന്നും ഇല്ലെന്ന് മറുപടി നൽകിയപ്പോൾ പിന്നെ എന്തിനാണ് ഭയക്കുന്നതെന്നായി കോടതിയുടെ ചോദ്യം. എസ്എഫ്ഐഒ ഉത്തരവ് തരാതെ പരിശോധന നടത്തുന്നതെന്ന കെഎസ്ഐഡിസിയുടെ ആരോപണത്തിൽ കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തോട് ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാന വ്യവസായ […]Read More
dailyvartha.com
7 February 2024
കേരള സർക്കാരിന്റെ സമരത്തിന് പൂർണ്ണ പിന്തുണയെന്ന് കർണ്ണാടക. ജന്തർമന്തറില്‍ ഇന്നു നടന്ന പ്രതിഷേധ ധർണ്ണയിൽ കർണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് കേരളത്തിൻറെ സമരത്തിന് ഐക്യദാർഡ്യം അറിയിച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മോദി സർക്കാർ ഞെരുക്കുകയാണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാറിനെതിരെയുള്ള സംസ്ഥാനങ്ങളുടെ സമരങ്ങൾക്കാണ് ദില്ലിയില്‍ തുടക്കമായത്. രാവിലെ 11 മണിക്ക് തുടങ്ങിയ ചലോ ദില്ലി പ്രതിഷേധ ധർണ്ണ ഉച്ചയ്ക്ക് 1 മണിക്ക് അവസാനിച്ചു. കോൺഗ്രസിന്റെ കൊടിയോ പേരോ എവിടെയും ഉപയോഗിക്കാതെ സംസ്ഥാനത്തിന്റെ ബാനറിലാണ് ഭരണപക്ഷ നേതാക്കൾ സമരമിരുന്നത്. […]Read More
dailyvartha.com
7 February 2024
തിരുവനന്തപുരത്ത് പി.എസ്.സി.പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമം. പി.എസ്.സി.അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആള്‍മാറാട്ടം നടത്തിയാള്‍ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടി. പൊലിസ് അന്വേഷണം തുടങ്ങി. കേരള സർവ്വകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടയിലാണ് ആള്‍മാറാട്ടം നടന്നത്. പരീക്ഷ കേന്ദ്രമായ പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ സ്കൂളിൽ ഉദ്യോഗാർത്ഥികള്‍ ഹാളിൽ കയറി ശേഷം ഗേറ്റടച്ചു. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പി.എസ്.സി.വിജിലൻസ് വിഭാഗം ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് വിരലടയാള പരിശോധന തുടങ്ങി. ആള്‍മാറാട്ടം തടായാനായിരുന്നു പരിശോധന. ഈ സമയം നേമം സ്വദേശി അമൽജിത്തിൻെറ പേരിൽ […]Read More
dailyvartha.com
7 February 2024
കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻ ഐ എ കോടതിയുടേതാണ് കണ്ടെത്തൽ. പ്രതിക്കുള്ള ശിക്ഷാവിധി നാളെ വിധിക്കും. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമാണ് കേസ്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എൻഐഎ […]Read More
dailyvartha.com
7 February 2024
ഡോ, വന്ദനദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് മോഹന്‍ദാസ് അറിയിച്ചു. കൃത്യമായ അന്വേഷണത്തിന് കേരളത്തിന് പുറത്തുള്ള ഏജൻസി വേണമെന്നായിരുന്നു ആഗ്രഹം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതിൽ തീരുമാനം ആകാത്തത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് വന്ദനയുടെ പിതാവ് പറഞ്ഞു. 20 തവണയാണ് ഹർജി മാറ്റിവച്ചത്. 6 ജഡ്ജിമാർ മാറി വന്നു. അതിനൊടുവിലാണ് സിബിഐ അന്വേഷണം വേണ്ടെന്ന വിധി വന്നത്.ഇതുവരെ സർക്കാരിനെതിരെ ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല. കോടതിയിൽ […]Read More