കാസര്‍കോട് മഞ്ചേശ്വരത്ത് 21 വയസുകാരന് മുഹമ്മദ് ആരിഫിനെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. കുഞ്ചത്തൂര്‍ കണ്യതീര്‍ത്ഥ സ്വദേശി അബ്ദുല്‍ റഷീദ്, ഷൗക്കത്ത്, സിദ്ധീഖ് എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.മിയാപദവ് സ്വദേശി ആരിഫ് (21) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. പോലീസ് അന്വേഷണത്തിലാണ് ആരിഫിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മര്‍ദ്ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഹരി ഉപയോഗിച്ച് വീട്ടിൽ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് പോലീസ് […]Read More
dailyvartha.com
7 March 2024
കാലിക്കറ്റ്, സംസ്കൃത എന്നീ സര്‍വകലാശാലകളിലെ വൈസ് ചാൻസലര്‍മാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കി. കാലിക്കറ്റ് വിസി ഡോ. എം കെ ജയരാജിനെയും സംസ്കൃത വിസി ഡോ. എം വി നാരായണനെയുമാണ് പുറത്താക്കിയത്. യുജിസി യോഗ്യത ഇല്ലാത്തത്തിന്റെ പേരിലാണ് ഗവർണറുടെ നടപടി. സേർച്ച് കമ്മിറ്റിയിൽ ഒറ്റപ്പേര് മാത്രം വന്നതാണ് സംസ്കൃത വിസിക്ക് വിനയായത്. സേർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉണ്ടായതാണ് കാലിക്കറ്റ് വിസിക്ക് പ്രശ്നമായത്. ഹിയറിങ്ങിന് ശേഷമാണ് ഗവർണറുടെ നടപടി. അതേസമയംസ ഡിജിറ്റൽ, ഓപ്പൺ വിസിമാരുടെ കാര്യത്തിൽ […]Read More
dailyvartha.com
7 March 2024
എലത്തൂർ ചെട്ടികുളത്ത് കടലിൽ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളം സ്വദേശി ശ്രീദേവ് ആണ് മരിച്ചത്. 14 വയസായിരുന്നു. ഇന്നലെയാണ് കുട്ടിയെ കാണാതായത്. കോസ്റ്റൽ പൊലിസ് നടത്തിയ തെരച്ചിലിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളായ കുട്ടികൾ കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആകെ മൂന്ന് കുട്ടികൾ ആണ് തിരയിൽ അകപ്പെട്ടത്. രണ്ട് പേരെ ഇന്നലെ രക്ഷപെടുത്തിരുന്നു.Read More
dailyvartha.com
7 March 2024
കോൺഗ്രസിലെ ഡസൻ കണക്കിനാളുകൾ ഓരോ ദിവസവും ബിജെപിയിലേക്ക് ചേക്കേറുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2 അക്ക നമ്പർ ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ കേരളത്തിൽ ബിജെപി ജയിക്കില്ലെന്ന് എല്ലാവര്ക്കും അറിയാം. പക്ഷെ ജയിച്ചുവരുന്ന കോൺഗ്രസുകാര്‍ ബിജെപിയിൽ പോകും. എകെ ആന്റണിയുടെ മകൻ പോയി. കെ കരുണാകരന്റെ മകൾ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരാണ് പോവുകയെന്ന് പറയാനാവില്ല. കോൺഗ്രസിന്റെ വിശ്വാസ്യതയാണ് ഇല്ലാതാവുന്നത്. ആര് പോകുന്നു എന്നതല്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളാണ് കാരണം. […]Read More
dailyvartha.com
7 March 2024
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ വിചിത്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍. ഡ്രൈവിംഗ് ടെസ്റ്റ് 50 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷധം. എണ്ണം പരിമിതപ്പെടുത്തിയാല്‍ പൂര്‍ണമായും ബഹിഷ്കരിക്കാനാണ് ആള് കേരള ഡ്രൈവിംഗ് സ്കൂള്‍ ഇന്‍സ്ക്രടേഴ്സ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷന്റെ തീരുമാനം. 86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും പ്രതിഷേധം നടത്താനും ലേണേഴ്സ് ലൈസന്‍സ് ഫീ ഒരാഴ്ചത്തേക്ക് അടയ്ക്കേണ്ടെന്നുമാണ് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ തീരുമാനം. നിലവില്‍ തീയതി കിട്ടിയ എല്ലാവര്ക്കും ടെസ്റ്റ് […]Read More
dailyvartha.com
6 March 2024
കേരളത്തിന് 13608 കോടി രൂപ കൂടി വായ്പ എടുക്കാനുള്ള അനുമതി നല്‍കാമെന്ന് സുപ്രീംകോടതിയിൽ സമ്മതിച്ച് കേന്ദ്രം. കേരളത്തിന്റെ ഹർജി പിൻവലിച്ചാലേ അനുമതി നല്‍കാനാകൂ എന്ന മുൻ നിലപാട് കോടതി നിർദ്ദേശത്തെ തുടർന്ന് കേന്ദ്രം തിരുത്തി. 15000 കോടി കൂടി കടമെടുക്കണം എന്ന കേരളതതിന്റെ നിർദ്ദേശത്തിൽ ഉടൻ ചർച്ച നടത്താൻ കോടതി നിർദ്ദേശം നല്കി. സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ശമ്പളം നല്കാൻ തല്ക്കാലം പണമുണ്ട്. എന്നാൽ […]Read More
dailyvartha.com
6 March 2024
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. രാവിലെ പത്തിന് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റർ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പൂർത്തിയായത് . ആകെ ചെലവ് 7377 കോടിരൂപയാണ്. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയിൽ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെട്ടു. ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം […]Read More
dailyvartha.com
6 March 2024
മലപ്പുറം കാരക്കുന്ന് ആലുങ്ങലിൽ കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന്നാണ് ഓട്ടോ മറിഞ്ഞത്. വന്യമൃഗശല്യം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. ഇന്നലെ കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാളും തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ കാട്ടാന ആക്രമണത്തില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. ഇതിന് മുമ്പ് കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക […]Read More
dailyvartha.com
6 March 2024
കഴിഞ്ഞ ദിവസം 64കാരി കൊല്ലപ്പെട്ട അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനയെ കണ്ടതായി റിപ്പോര്‍ട്ട്. രണ്ട് കാട്ടാനകളാണ് രാവിലെ മേഖലയിലിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നത്. അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി കോളനിയിലെ വത്സ(64)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ വാച്ചുമരം ഉള്‍ക്കാട്ടില്‍ കളിയാളിതോട് ലീലപാറയില് വച്ചായിരുന്നു സംഭവം. ഭര്‍ത്താവ് രാജനോപ്പം മരോട്ടിക്കായ ശേഖരിക്കുന്നതിനിടെ ഒറ്റയാന് വത്സയെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇവരെ ചവിട്ടിയുരുട്ടുകയും ചെയ്തു. ആനയെ കണ്ട് ഭയന്നോടിയ […]Read More
dailyvartha.com
6 March 2024
കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥന് എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത്. അടിയന്തിരമായി 26000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഹര്‍ജി പിന്‍വലിച്ചാല്‍ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം തള്ളിയിരുന്നു. ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള […]Read More