വയനാട് മാനന്തവാടി പയ്യമ്പള്ളിയിൽ വന്യജീവി ആക്രമണം. നാട്ടുകാരനായ സുകു എന്നാ വ്യക്തിയെ ആണ് വന്യ ജീവി ആക്രമിച്ചത്. ഇന്ന് രാവിലെ ആറരയോടെ ആണ് സംഭവം. തലയ്ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ചത് പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. സ്ഥലത്ത് വനംവകുപ്പ് പരിശോധന തുടങ്ങി. അതേസമയം,വന്യമൃഗശല്യം പെരുകിയ സാഹചര്യത്തിൽ കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് ബന്ദിപ്പൂരിൽ ചേരും. മൂന്നു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന […]Read More
dailyvartha.com
9 March 2024
വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോട കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ ഉടൻ തന്നെ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് […]Read More
dailyvartha.com
9 March 2024
പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ നിലവിലെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചില ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ വൈകിയോടും. ഇന്നു മുതല്‍ 25 വരെ ട്രെയിന്‍ ഗതാഗതത്തില്‍ മാറ്റമുണ്ടാകും. പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍ വൈകിയോടുന്നവRead More
dailyvartha.com
9 March 2024
തിരുവനന്തപുരം പേട്ടയില്‍ നിന്ന് രണ്ടു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ പ്രതിയായ ഹസന് കുട്ടിയെ ആലുവയില്‍ എത്തിച്ച് പൊലിസ് തെളിവെടുത്തു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഉപയോഗിച്ച മുണ്ട് കണ്ടെത്തിയിരുന്നു. ഇയാള്‍ ജോലി ചെയ്ത ഹോട്ടലില്‍ നിന്നാണ് കണ്ടെത്തിയത്. ഈ മുണ്ട് തലയിലൂടെയിട്ട് ഇയാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നു നേരത്തെ പോലിസിന് ലഭിച്ചിരുന്നു. അഭിഭാഷകന് പണം നല്‍കാനാണ് ആലുവയില്‍ നിന്നു വര്‍ക്കലയിലേക്ക് ഹസന് ട്രെയിന്‍ കയറിയതെന്നും ഉറങ്ങിപ്പോയത് കൊണ്ടാണ് പേട്ടയില്‍ ഇറങ്ങിയതെന്നുമാണ് ഹസന് പോലിസിന് നല്‍കിയമൊഴി.Read More
dailyvartha.com
9 March 2024
മൈസൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു.മൈസുരു അമൃത വിദ്യാപീഠത്തില്‍ അവസാന വര്‍ഷ ബി.സി.എ വിദ്യാര്‍ഥികളായ അശ്വിന് പി നായരും(21), ജീവന് ടോമുമാണ്(21) മരിച്ചത്. റോഡിലെ ബാരിക്കേഡ് ഒഴിവാക്കാന്‍ വേണ്ടി ബൈക്ക് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വെള്ളിയഴ്ച പുലര്‍ച്ചെ 3.30 ഓടെ ഹുന്സുര് ഭാഗത്തു നിന്ന് താമസസ്ഥലത്തേക്ക് വരുമ്പോള്‍ മൈസുരു കുവെമ്പു നഗര്‍ കെ.ഇ.ബി ഓഫിസിന് സമീപത്ത് വച്ചായിരുന്നു അപകടം. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ അശ്വനത്തില്‍ പ്രസാദ് -മഞ്ജു ദമ്പതികളുടെ […]Read More
dailyvartha.com
9 March 2024
വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്. പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഉത്സവത്തിനായി പ്രദേശത്തേക്ക് എത്തിയതായിരുന്നു ജിത്തു. സ്ഥലത്ത് വെച്ച് രാജനുമായി തർക്കമുണ്ടായി. നാട്ടുകാരിടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാൽ അൽപ്പസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. ജിത്തുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.Read More
dailyvartha.com
8 March 2024
ലോക്സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പട്ടികയിലിടം പിടിച്ചപ്പോൾ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയിൽ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരിൽ സുധാകരൻ മാറിനിൽക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റിൽ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ എംപിയായിരുന്ന ടിഎൻ പ്രതാപനാണ് മുരളീധരന്റെ തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് ചുമതല. മറ്റു സീറ്റുകളിൽ സിറ്റിംഗ് എംപിമാര്‍ […]Read More
dailyvartha.com
8 March 2024
കോഴിക്കോട് ചക്കിട്ട പാറയിൽ പുലി ഇറങ്ങി.ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്താണ് പുലിയിറങ്ങിയത്. പ്രദേശത്തെ വളർത്തുനായ്ക്കളെ കടിച്ച് പരിക്കേൽപ്പിച്ചു. പുലിയിറങ്ങിയതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി.കൂട്ടിലടച്ചിരുന്ന രണ്ട് വളർത്തുനായ്ക്കളെയാണ് പുലി കടിച്ചത്. പൂഴിത്തോട് ജെമിനി കുമ്പുക്കലിന്റെ വീട്ടിലെയും പൂഴിത്തോട് സെന്റ് മേരീസ് ഭാഗത്തുള്ള സണ്ണി ഉറുമ്പിലിന്റെയും പട്ടികളെയാണ് പുലി അക്രമിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു.വ്യാഴാഴ്ച രാത്രി പൂഴിത്തോട് കുരിശുപള്ളിക്ക് സമീപത്ത് വച്ച് പുലിയെ കണ്ടതായി […]Read More
dailyvartha.com
8 March 2024
ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി രണ്ട് പേര് കൂടി കാട്ടാന ആക്രമണത്തില്‍ മരിച്ചു. ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50), മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നിവരാണ് മരിച്ചത്. ദേവർശാലയില്‍ സർക്കാർ മൂല എന്ന സ്ഥലത്ത് വച്ചാണ് മാദേവ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. ഈ ആന ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തി തുടരുകയാണ്. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുകയാണ്. മസിനഗുഡിയിൽ പുലർച്ചെ നാലിനുണ്ടായ ആക്രമണത്തിലാണ് കർഷകനായ നാഗരാജ് മരിച്ചത്. രണ്ട് ആക്രമണവും നടത്തിയത് രണ്ട് ആനകളാണ്. കാട്ടാന, കാട്ടുപോത്ത്,കാട്ടുപന്നി എന്നിവയുടെ […]Read More
dailyvartha.com
8 March 2024
കോട്ടയം എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന ആളുകള്‍ക്ക് പരുക്കുണ്ട്.എല്ലാവരെയും പ്രദേശത്തുള്ള വിവിധ ആശുപത്രികളിലെത്തിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന ആളുടെ പരുക്കാണ് ഗുരുതരമെന്നാണ് അറിയുന്നത്. ബസിലുള്ളവരുടെ പരുക്ക് അത്ര സാരമുള്ളതല്ലെന്നും അറിയുന്നു. ആരുടെയും പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.Read More