പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ കേരളമൊന്നാകെ പ്രതിഷേധം അലയടിക്കുന്നു. കേരളം ഒറ്റക്കെട്ടായി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. സി പി എം, കോൺഗ്രസ്, ബി ജെ പി നേതാക്കളെല്ലാം തന്നെ സത്യഭാമക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ പാർട്ടികളുടെ സംസ്ഥാന അധ്യക്ഷൻമാരുമെല്ലാം സത്യഭാമയുടെ ജാതി അധിക്ഷേപത്തെ തള്ളിപ്പറഞ്ഞു. കേരളത്തിന്റെ യുവജനതയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസുമെല്ലാം […]Read More
dailyvartha.com
21 March 2024
‘ കറുപ്പ് നിറത്തിന്റെ പേരില്‍ നര്ത്തകന് ആര്.എല്‍.വി രാമകൃഷ്ണനെതിരെ നടത്തിയ വര്‍ണവെറി പരാമര്‍ശത്തിലുറച്ച് നര്‍ത്തകി സത്യഭാമ. മോഹിനിയാട്ടത്തെ കുറിച്ച് താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. മോഹിനിയാട്ടം പുരുഷന്മാര് അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് മാധ്യമങ്ങള്‍ക്കു മുന്പില് അവകാശപ്പെട്ട സത്യഭാമ കറുത്ത നിറം ഉള്ളവര്‍ക്ക് സൗന്ദര്യമില്ലെന്നാണ് കരുതുന്നതെന്നും പറഞ്ഞതില്‍ കുറ്റബോധമില്ലെന്നും കൂട്ടിച്ചേര്‍ത്തു. സൗന്ദര്യമില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരേണ്ടെന്നും മോഹിനിയാട്ടം സൗന്ദര്യമുള്ളവര്‍ക്കുള്ള കലയാണെന്നും തിരുവനന്തപുരത്ത് വസതിയില്‍ ചെന്നുകണ്ട മാധ്യമപ്രവര്‍കരോട് സത്യഭാമ പറഞ്ഞു. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ […]Read More
dailyvartha.com
21 March 2024
‘ പ്രശസ്ത നടന് കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച് നര്‍ത്തകി സത്യഭാമ. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന് മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നാണ് സത്യഭാമയുടെ പരാമര്‍ശം. പുരുഷന്മാരിലും സൗന്ദര്യം ഉള്ളവര്‍ ഇല്ലേ അവര്‍ കളിക്കട്ടേ എന്നാണ് നര്‍ത്തകി പറയുന്നത്. ഇയാളെ കാണാന്‍കൊള്ളില്ല. കണ്ടാല്‍ ദൈവം പോട്ടെ പെറ്റ തള്ള പോലും സഹിക്കില്ല എന്നൊരു പ്രസ്താവനയും ഇറക്കുന്നു അവര്‍ അഭിമുഖത്തില്‍. സത്യഭാമ പറയുന്ന വിഡിയോ സാമൂഹ്യ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേസരി ആര്.എസ്.എസ്.മുഖപത്രമായ […]Read More
dailyvartha.com
20 March 2024
നീലഗിരി: ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നീർമട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപച്ച് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവിടെ അടുത്ത് തന്നെയാണ് ഹനീഫയുടെ വീട്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം. നീലഗിരിയില്‍ വിവിധയിടങ്ങളില്‍ കാട്ടാന ആക്രമണം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവിടെ നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തില്‍ സംഭവിക്കുന്നത്. ഏറ്റവും ഒടുവിലായി ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തില്‍ മരണം സംഭവിച്ചത്. ഗൂഡല്ലൂര്‍ ഓവേലിയ പെരിയ […]Read More
dailyvartha.com
20 March 2024
കളമശേരിയില്‍ യുവതിയെ നടുറോഡില്‍ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഗുരുതരമായി പരുക്കേറ്റ നീനു (26) എന്ന യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് ആര്‍ഷലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൂനന്തായി എ.കെ.ജി നഗര്‍ റോഡില്‍വെച്ചായിരുന്നു ആക്രമണം. കുടുംബപ്രശ്നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് സൂചന. യുവതിയുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.Read More
dailyvartha.com
20 March 2024
തിരുവനന്തപുരം: തുമ്പയിൽ വലയിൽ കുരുങ്ങി കരയ്ക്കെത്തിയ തിമിംഗല സ്രാവിനെ തിരികെ കടലിലേയ്ക്കയച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ബീമാപള്ളി സ്വദേശി ഷാഹുൽ ഹമീദിൻ്റെ കമ്പവലയിലാണ് മൂന്നു സ്രാവുകൾ പെട്ടത്. വലിയ പെൺ സ്രാവും രണ്ട് ചെറിയ സ്രാവുകളുമാണ് വലയിൽപ്പെട്ടത്. ചെറിയ സ്രാവുകളെ ആദ്യം രക്ഷപ്പെടുത്തി. രക്ഷപ്പെടാൻ കഴിയാതെ വലയിൽ കുടുങ്ങിയ വലിയ സ്രാവിനെ വല മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കരയിൽ നിന്നും തിരകടന്ന് പോകാൻ കഴിഞ്ഞില്ല. രണ്ടായിരം കിലോയിലധികം ഭാരമുള്ളതാണിത്.വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരും […]Read More
dailyvartha.com
20 March 2024
കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ. കാട്ടാക്കട പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു പ്രതി ജിത്തു ഒളിവില്ലാണെന്ന് പൊലീസ് അറിയിച്ചു. ജിത്തുവിൻ്റെ സുഹൃത്ത് നെവിയും രണ്ട് പേരുമാണ് കസ്റ്റഡിയിലുള്ളത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നും വ്യക്തിപരമായ പകയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയാണ് അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെയാണ് തലക്കോണം സ്വദേശിയായ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിന് കുത്തേറ്റത്. വിഷ്ണു ബൈക്കിൽ […]Read More
dailyvartha.com
19 March 2024
ഇടുക്കി അടിമാലി മാങ്കുളത്ത് ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 4 ആയി. തേനി സ്വദേശി അഭിനേഷ് മൂർത്തിയാണ് മരിച്ചത്. അഭിനേഷിന്റെ ഒരു വയസുള്ള മകൻ അപകടത്തിൽ മരിച്ചിരുന്നു. തൻവിക് 1 വയസ്, തേനി സ്വദേശിയായ ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് മൂന്ന് പേർ. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അടിമാലി മാങ്കുളത്ത് ട്രാവലര്‍ 30 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ദുരന്തമുണ്ടായത്. തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര […]Read More
dailyvartha.com
19 March 2024
അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടിയടക്കം മൂന്ന് പേര് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തൻവിക് (1 വയസ്), തേനി സ്വദേശി ഗുണശേഖരൻ (70), ഈറോഡ് സ്വദേശി പി കെ സേതു എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷർ കുക്കർ കമ്പനിയിൽ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയതായിരുന്നു ഇവർ. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. 16 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.മൂന്ന് വാഹനത്തിലായാണ് […]Read More
dailyvartha.com
19 March 2024
കോഴിക്കോട്: നൊച്ചാട് അനു കൊലക്കേസിൽ നിര്‍ണായക തെളിവുകൾ തേടി പ്രതി മുജീബിന്റെ വീട്ടിൽ പോലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യയുടെ ശ്രമം. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്റെ വീട്ടിൽ പോലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പോലീസ് പറഞ്ഞു. എന്നാൽ പോലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തത്. സിസിടിവി […]Read More