മലപ്പുറത്ത് രണ്ടരവയസുകാരിയുടെ മരണത്തില്‍ ദുരൂഹത. കാളികാവ് ഉദരപൊയിലില്‍ ഫാരിസിന്റെ മകളാണ് മരിച്ചത്. കുഞ്ഞിനെ പിതാവ് ഫാരിസ് മര്‍ദിച്ചു കൊലപ്പെടുത്തിയതായി പരാതി. ഇന്നലെയാണ് കുട്ടി മരിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിതാവ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാവിന്റെ ബന്ധുക്കളുടെ പരാതി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ബന്ധുക്കളുടെ പരാതി ഉള്‍പ്പെടെ അന്വേഷിക്കുമെന്നും പോലിസ് അറിയിച്ചു.Read More
dailyvartha.com
25 March 2024
ഇടുക്കിയിലെ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിൽ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഒരാഴ്ചക്കുള്ളിൽ നൽകി തുടങ്ങും. വർഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി സുപ്രീം കോടതി ഇടപെടലിനെ തുടർന്നാണ് വിതരണം ചെയ്യുന്നത്. ചീഫ് പ്ലാൻ്റേഷൻ ഇൻസ്പെക്ടറുടെ ഓഫീസിൽ നടന്ന യോഗത്തിലാണ് ഇതിനുള്ള തിരുമാനം എടുത്തത്. ഇടുക്കിയിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനി, എം.എം ജെ പ്ലാൻറേഷൻസ് , പ്രതിസന്ധിയിലും പ്രവർത്തിക്കുന്ന മ്ലാമല എന്നീ തോട്ടങ്ങളിൽ നിന്നും പിരിഞ്ഞ തൊഴിലാളികൾക്കാണ് ഗ്രാറ്റുവിറ്റി നൽകുന്നത്. കമ്പനികൾ അംഗീകരിച്ച 5.4 കോടി രൂപയാണ് ഇപ്പോൾ നൽകുക. തൊഴിലാളിക്ക് […]Read More
dailyvartha.com
25 March 2024
കേരളത്തിൽ പ്രചാരണ ചൂടേറി. വയനാട്ടിൽ കെ സുരേന്ദ്രൻ ഇറങ്ങിയത് ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരം. രാഹുലിനെതിരെ പരമാവധി വോട്ടു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നേതൃത്വം കെ.സുരേന്ദ്രനെ വയനാട്ടിൽ ഇറക്കുന്നത്. പല പേരുകൾ പരിഗണിച്ചിരുന്ന കൊല്ലത്ത് ഒടുവിൽ നടൻ കൃഷ്ണകുമാറിനാണ് നറുക്ക് വീണത്. വയനാട് അടക്കമുള്ള നാല് മണ്ഡലങ്ങളിലേക്ക് കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിൽ മത്സര ചിത്രം പൂർത്തിയായത്. മത്സരിക്കില്ലെന്ന് പറഞ്ഞ് […]Read More
dailyvartha.com
24 March 2024
തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്.- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(നിസ്റ്റ്) യുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച്ച [ മാർച്ച് 26] ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് കോണ്‍ക്ലേവ് നടക്കും. രാവിലെ 10 മണി മുതല്‍ പാപ്പനംകോട് സി.എസ്.ഐ.ആര് – നിസ്റ്റ് ആസ്ഥാനത്തെ ഭട്ട്നഗര്‍ ഓഡിറ്റോറിയത്തിലാണ് കോണ്‍ക്ലേവ് നടക്കുക.ബയോമെഡിക്കൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനും മാലിന്യ സംസ്കരണത്തിനുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമാണ് കോൺക്ലേവ് വിഭാവനം ചെയ്തിരിക്കുന്നത്. […]Read More
dailyvartha.com
24 March 2024
എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ കണ്ണൂര്‍ സ്വദേശി ടോറസ് ലോറി ഇടിച്ച് മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്. രാവിലെ ദേശീയപാതയിൽ കൊച്ചി നെട്ടൂരില്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സംഭവത്തില്‍ ആലപ്പുഴക്കാരനായ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായാണ് അബ്ദുള്‍ സത്താര്‍ ലേക് ഷോറിലെത്തിയത്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ സത്താറിനെ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. സത്താര്‍ […]Read More
dailyvartha.com
24 March 2024
പാലക്കാട് ആലത്തൂർ പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് കാവശ്ശേരി സ്വദേശി രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്റ്റേഷനിൽ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ വിവാഹിതയായ സ്ത്രീ പരാതി നൽകിയിരുന്നു. ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.Read More
dailyvartha.com
24 March 2024
കോഴിക്കോട് താമരശേരി പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് തീപിടിത്തം. സരോജ്, കാബ്രോ തുടങ്ങിയ രണ്ട് ബേക്കറികള്‍ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികള്‍ പ്രവര്‍ത്തിച്ചിരുന്നത്.Read More
dailyvartha.com
24 March 2024
തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിൽ എത്തി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി 43 വയസ്സുള്ള ഷാനവാസ് ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയിൽ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോൾ പമ്പിൽ ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അതിൽ നൽകാൻ തയ്യാറായില്ല. കാൻ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയിൽ പെട്രോൾ അടിക്കാൻ […]Read More
dailyvartha.com
24 March 2024
ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു വയസുകാരിക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരിക്കേറ്റു. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. എബിയുടെ ബന്ധുക്കളാണ് കാറിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ എബിയുടെ നില ഗുരുതരമാണ്. അച്ഛൻ തങ്കച്ചൻ, അമ്മ മോളി, ഭാര്യ അമ്മു, മൂന്ന് വയസുളള കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ […]Read More
dailyvartha.com
23 March 2024
മലയാള മനോരമക്കെതിരെ ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര നൽകിയ അപകീർത്തിക്കേസിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കണ്ണൂർ സബ് കോടതിയുടേതാണ് ഉത്തരവ്. കൊവിഡ് ക്വാറന്റീൻ ലംഘിച്ച് പി.കെ.ഇന്ദിര കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്ന് ദുരൂഹ ഇടപാട് നടത്തിയെന്നായിരുന്നു വാർത്ത.2020 സെപ്തംബർ 14നാണ് വാർത്ത പ്രസിദ്ധീകരിച്ചത്. തന്നെയും കുടുംബത്തെയും അവഹേളിക്കാൻ കരുതിക്കൂട്ടി നൽകിയ വാർത്തയെന്നായിരുന്നു ഇന്ദിരയുടെ പരാതി. ഈ പരാതിയിലാണ് കണ്ണൂര്‍ സബ് കോടതി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഉത്തരവിട്ടത്.Read More