തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റിലും ലൈസന്‍സ് എടുക്കുന്നതിലും പുതിയ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനുള്ള മന്ത്രി ഗണേഷ്കുമാറിന്റെ നീക്കത്തിനെതിരെ സിഐടിയു രംഗത്ത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധ തര്ണ സംഘടിപ്പിച്ചു.ഗണേഷ്കുമാര് എല്‍ഡിഎഫ് മന്ത്രി ആണെന്ന് ഓർക്കണം.ആവശ്യമെങ്കിൽ മന്ത്രിയെ തടയും. ഡ്രൈവിംഗ് ലൈസൻസ് പരിഷ്ക്കരണം അംഗീകരിക്കില്ലെന്നും സിഐടിയു വ്യക്തമാക്കി.50,000 കുടുംബങ്ങളെ തെരുവിലിറക്കാനാണ് ശ്രമം.കോർപ്പറേറ്റുകൾക്ക് കടന്നുവരാൻ മന്ത്രി സാഹചര്യം ഒരുക്കുകയാണ്.രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത പരിഷ്കാരം കേരളത്തിൽ നടത്താൻ എത്തിന് വാശി പിടിക്കുന്നു.ചർച്ച ചെയ്യാമെന്ന വാക്ക് മന്ത്രി പാലിക്കുന്നില്ല.മന്ത്രിയുടെ വസതിയിലേക് മാർച്ച് നടത്തും.മന്ത്രിയെ വഴിയിൽ തടയുമെന്നും […]Read More
dailyvartha.com
27 March 2024
ഭണ്ഡാരം തുറന്ന് എണ്ണുന്നതിനിടെ പണം അപഹരിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് സസ്പെൻഷൻ. കണ്ണൂർ മയ്യിൽ വേളം ഗണപതി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥൻ മോഹന ചന്ദ്രനെതിരെയാണ് മലബാർ ദേവസ്വം ബോർഡ് നടപടിയെടുത്തത്. സിഐടിയുവിന് കീഴിലുള്ള ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹന ചന്ദ്രൻ. മയ്യിൽ വേളം ഗണപതി ക്ഷേത്ര ഭണ്ഡാരങ്ങൾ തുറന്ന് എണ്ണിയത് കഴിഞ്ഞ മാസം 22നാണ്. ഈ സമയത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പണം അപഹരിച്ചെന്നാണ് പരാതി ഉയർന്നത്. മലബാർ ദേവസ്വം ബോർഡ് […]Read More
dailyvartha.com
27 March 2024
വെള്ളനാട് സ്വദേശി അഭിരാമിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ‘മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും ജീവിതം മടുത്തത് കൊണ്ട് പോകുന്നു’ എന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. അഭിരാമി താമസിച്ചിരുന്ന മെഡിക്കല്‍കോളജിന് അടുത്തുള്ള വീട്ടില്‍നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. പൊലിസ് അന്വേഷണം തുടരുകയാണ്. അഭിരാമിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന്് വ്യക്തമല്ല. 6 മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണമെന്ന് പരിശോധിക്കും. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു മെഡിക്കല്‍ കോളജിന് സമീപമുള്ള ഫ്ളാറ്റില്‍ അഭിരാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. […]Read More
dailyvartha.com
27 March 2024
മേപ്പാടി റിപ്പണിലുണ്ടായ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. മേപ്പാടി റിപ്പണ്‍ പുക്കുത്ത് മുഹമ്മദ് റാഫി(20) ആണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന ചേരമ്പാടി മില്ലത്ത് നഗര്‍ മുഹമ്മദ് ഷിബിലാഷിലിന് (17) പരുക്കേറ്റു. ജീപ്പ് റോഡില്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ മറുവശത്തുനിന്ന് എത്തിയ ബൈക്ക് വെട്ടിച്ച് മാറ്റിയപ്പോള്‍ നിയന്ത്രണം വിട്ട് തൊട്ടടുത്തുണ്ടായിരുന്ന തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും റാഫിയുടെ ജീവന് രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.Read More
dailyvartha.com
27 March 2024
ഹോസ്റ്റലിലെ ആദിവാസി വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ കേസെടുത്തു. മൂന്നാറിലെ എംആർഎസ് ഹോസ്റ്റലിലാണ് ആദിവാസി വിദ്യാർത്ഥികൾക്ക് മർദനമേറ്റത്. സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ സത്താറിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന് വിദ്യാർത്ഥികളുടെ മൊഴിയെടുക്കും.Read More
dailyvartha.com
27 March 2024
കേരള കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരമൊരുങ്ങുന്നു. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കും. മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു. ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്. എട്ടാം ക്ലാസുമുതൽ […]Read More
dailyvartha.com
27 March 2024
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളനാട് സ്വദേശി അഭിരാമിയാണ് മരിച്ചത്. അഭിരാമിയുടെ ആത്മഹത്യയില്‍ മെഡിക്കല്‍ കോളജ് പൊലിസ് അന്വേഷണം ആരംഭിച്ചു.അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. അഭിരാമിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന്് വ്യക്തമല്ല. 6 മാസം മുന്‍പായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണമെന്ന് പരിശോധിക്കും. ചൊവ്വാഴ്ച വൈകിട്ട് ആയിരുന്നു മെഡിക്കല്‍ കോളജിന് […]Read More
dailyvartha.com
26 March 2024
കൂട്ടിക്കലിൽ കാണാതായ കുട്ടികളെ കിട്ടി. സ്കൂളിനടുത്തുള്ള റമ്പുട്ടാൻ തോട്ടത്തില്‍ നിന്നാണ് കുട്ടികളെ കിട്ടിയത്. ഏന്തയാര്‍ സ്വദേശികളായ രണ്ട് കുട്ടികളെയാണ് കാണാതായിരുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഇരുവരും രാവിലെ സ്കൂളില്‍ പോയതാണ്. വൈകീട്ട് സ്കൂള്‍ വിടുന്ന സമയത്തും വീട്ടിലെത്തിയില്ല. അന്വേഷിച്ചപ്പോള്‍ സ്കൂളില്‍ നിന്ന് ഇറങ്ങിയതായും വിവരം കിട്ടി. ഇതോടെ രക്ഷിതാക്കള്‍ പരിഭ്രാന്തരാവുകയായിരുന്നു. തുര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. ഈ തിരച്ചിലിനിടയിലാണ് കുട്ടികളെ സ്കൂളിനടുത്തുള്ള റമ്പൂട്ടാൻ തോട്ടത്തില്‍ കണ്ടെത്തിയത്. ചിത്രം: പ്രതീകാത്മകംRead More
dailyvartha.com
26 March 2024
മഹാരാഷ്ട്ര താനെയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികൾ മരിച്ചു. തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശികളായ ശോഭുകുമാർ (57) ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കസാറയിൽ വച്ച് ഇവർ സഞ്ചരിച്ച ടാക്സി മറ്റൊരു വാഹനവുമായി ഇടിച്ചാണ് അപകടം. നാട്ടിൽ പോയി തിരിച്ച് നാസികിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മുംബൈ വിമാനത്താവളത്തിൽ നിന്നും ടാക്സി കാറിൽ വരുകയായിരുന്നു ഇവർ. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.Read More
dailyvartha.com
26 March 2024
പെരുമ്പാവൂരില്‍ ബൈക്കുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ അപകടം. ഇന്നുച്ചയ്ക്ക് സംഭവിച്ച അപകടത്തില്‍ വേങ്ങൂർ സ്വദേശി അമൽ മരിച്ചു. പട്ടിമറ്റം റോഡിൽ അല്ലപ്ര മാർബിൾ ജംഗ്ഷനിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം. രണ്ട് ബൈക്കുകളിലായി യുവാക്കൾ മത്സരബുദ്ധിയോടെ ഓടിക്കുമ്പോഴാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് വന്ന ബസിനടിയിലേക്ക് ഡ്യൂക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ബസിന്റെ റേഡിയേറ്റർ വരെ തകർന്നുപോയി. പട്ടിമറ്റം ഭാഗത്ത് നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് ബൈക്ക് ഇടിച്ചുകയറിയത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് അമലിനെ കോലഞ്ചേരി […]Read More