അടൂര്‍: കെ.പി.റോഡില്‍ കാര്‍ കണ്ടയ്നര്‍ ലോറിയുമായി ഇടിച്ച് രണ്ട് പേര് മരിച്ചു. നൂറനാട് സ്വദേശിനി അനുജ(37), ചാരുംമൂട് സ്വദേശി ഹാഷിം(35) എന്നിവരാണ് മരിച്ചത്. രാത്രി 11.15ഓടെയായിരുന്നു അപകടമുണ്ടായത്. കെ.പി.റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം.മരിച്ച രണ്ട് പേരും കാര്‍ യാത്രികരാണ്. കാര്‍ പൂര്‍ണമായും തകര്‍ന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.Read More
dailyvartha.com
28 March 2024
സെപ്റ്റിക് ടാങ്കില്‍ പശുക്കിടാവിനെ കുളിപ്പിക്കുന്നതിനിടയില്‍ വീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബാലരാമപുരം കട്ടച്ചല്‍ക്കുഴി സ്വദേശി സെബാസ്റ്റ്യനാണ് പശുവിനെ കുളിപ്പിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണത്. രാവിലെയാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ സെബാസ്റ്റിയന് പ്രദേശവാസിയാണ് പശുക്കിടാവിനെ കൊടുത്തത്. പശുവിനെ സെപ്റ്റിക് ടാങ്കിനുമുകളില്‍ നിര്‍ത്തി കുളിപ്പിക്കുമ്പോള്‍ സ്ലാബ് തെന്നിമാറി സെബാസ്റ്റിയനും പശുക്കുട്ടിയും വീഴുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് സെബാസ്റ്റിയനെ പുറത്തെത്തിച്ചത്. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്കും സെബാസ്റ്റിയന് മരിച്ചു. കഴുത്തില്‍ കയര്‍ മുറുകിയതിനാല്‍ പശുക്കിടാവും ചത്തു. സെബാസ്റ്റ്യന്റെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കിയ പ്രദേശവാസിയാണ് സൗജന്യമായി […]Read More
dailyvartha.com
28 March 2024
വയനാട്- മലപ്പുറം അതിര്‍ത്തി വനമേഖലയില്‍ തേനെടുക്കാന്‍ പോയ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പരപ്പന്‍പാറ കോളനിയിലെ മിനി(45) ആണ് കൊല്ലപ്പെട്ടത്. ചാലിയാറിന്റെ കരയില്‍ നിന്ന് പത്ത് കിലോമീറ്ററോളം ഉള്‍വനത്തിലാണ് സംഭവം. ആക്രമണത്തില്‍ സുരേഷിന് പരുക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.Read More
dailyvartha.com
28 March 2024
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (MGNREGA) അംഗങ്ങളുടെ വേതനം വർധിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പ്രഖ്യാപനങ്ങൾ പതിവ് അല്ലെങ്കിലും തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയോടെയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഗ്രാമവികസന മന്ത്രാലയം അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. സാധാരണക്കാരായ ഏറെപേർക്ക് പുതിയ പ്രഖ്യാപനം നേട്ടമാകും. പുതിയ പ്രഖ്യാപന പ്രകാരം കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ധന നിരക്ക് 3.6 ശതമാനമാണ്. ഇതോടെ ഓരോ അംഗത്തിനും നിലവിലെ 333 രൂപയ്ക്ക് പകരം 346 […]Read More
dailyvartha.com
28 March 2024
പയ്യോളിയില്‍ പിതാവിനെയും രണ്ട് പെണ്മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം പുതിയോട്ടില്‍ (വള്ളില്‍) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക(10) എന്നിവരെയാണ് വ്യാഴാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലാണ്. റെയില്‍വേ ട്രാക്കിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. സുമേഷിന്റെ ഭാര്യ നാലു വര്‍ഷം മുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. സുമേഷിന്റെ മരണ വിവരം അറിയിക്കാന്‍ നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍, വീടിനുള്ളില്‍ […]Read More
dailyvartha.com
28 March 2024
തിരുവനന്തപുരം: സിഎസ്ഐആര്‍-നിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്റ് കോണ്‍ക്ലേവില്‍ രോഗകാരികളായ ബയോമെഡിക്കല്‍ മാലിന്യ സംസ്കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള കേന്ദ്ര ശാസ്ത്ര – സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആര്- നിസ്റ്റും അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം ബയോവാസ്തും സൊലൂഷന്‍സും സംയുക്തമായാണ് നവീന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. ഒരു കിലോ മെഡിക്കല്‍ മാലിന്യം വെറും 3 മിനിട്ട് കൊണ്ട് കാര്‍ഷികാവശ്യത്തിനു അനുയോജ്യമായ സോയില്‍ അഡിറ്റീവായി മാറ്റിയെടുക്കാന്‍ സാധിക്കുന്ന ഉത്പന്നമാണ് തങ്ങള്‍ വികസിപ്പിച്ചെടുത്തതെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച […]Read More
dailyvartha.com
28 March 2024
തിരുവനന്തപുരം: കിളിമാനൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് വെട്ടേറ്റു. പുളിമാത്തില്‍ കമുകിന്‍കുഴി സ്വദേശി എസ്. സുജിത്തിനാണ് വെട്ടേറ്റത്. ആര്.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആരോപണം. ഡി.വൈ.എഫ.്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗമാണ് സുജിത്ത്. തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിലെ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.Read More
dailyvartha.com
28 March 2024
തിരുവനന്തപുരം: നാഗർകോവിൽ – കന്യാകുമാരി പാതയിലെ വിവിധ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഈ പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇന്ന് ഇതുവഴി കടന്നു പോകേണ്ട 11 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ പ്രധാന ട്രെയിനുകൾ കൊച്ചുവേളി – നാഗർകോവിൽ സ്പെഷ്യൽ ഷെഡ്യൂൾതിരുനെൽവേലി – നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻനാഗർകോവിൽ – കന്യാകുമാരി സ്പെഷ്യൽ ട്രെയിൻകന്യാകുമാരി – കൊല്ലം മെമു എക്സ്പ്രസ്കൊല്ലം – ആലപ്പുഴ സ്പെഷ്യൽകൊല്ലം – തിരുവനന്തപുരം സ്പെഷ്യൽRead More
dailyvartha.com
28 March 2024
കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കാനിരിക്കെ, മുകേഷ് എംഎൽഎ പത്രിക സമർപ്പിക്കുന്ന ആദ്യ സ്റ്റാർ സ്ഥാനാർഥിയാകും. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥിയും സിനിമ നടനുമായ മുകേഷ് ഇന്ന് രാവിലെ പത്തരയോടെയാകും നാമനിർദ്ദേശപത്രിക സമർപ്പിക്കുക. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പത്രിക സമർപ്പിക്കാൻ പുറപ്പെടും. മത്സ്യത്തൊഴിലാളികളാണ് മുകേഷിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്. കേരളത്തിൽ മത്സരിക്കുന്ന ഏറ്റവും കൂടുതൽ ദേശീയ ശ്രദ്ധയുള്ള രാഹുൽ ഗാന്ധി ഏപ്രില്‍ മൂന്നിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. അന്നേദിവസം […]Read More
dailyvartha.com
28 March 2024
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ സമര്‍പ്പിക്കാം. 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫിസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. അവസാന തീയതി ഏപ്രില്‍ നാല് ആണ്. അവധി ദിനങ്ങളായ മാര്‍ച്ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും.നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്. കൊല്ലത്തെ എല്‍.ഡി.എഫ് […]Read More