തിരുവനന്തപുരം: മുഖ്യമന്ത്രിയെ മെഗാ ഫോണ്‍ ഉപയോഗിച്ച് അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസ്. സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിനെതിരെയാണ് കേസെടുത്തത്. ഐപിസി 294 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്കിലൂടെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. സഹോദരന് കസ്റ്റഡിയില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് വര്‍ഷങ്ങളായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന വ്യക്തിയാണ് ശ്രീജിത്ത്.Read More
dailyvartha.com
30 March 2024
മലപ്പുറം: കാളികാവില്‍ വീണ്ടുമൊരു കുഞ്ഞിനുകൂടി പിതാവിന്റെ ക്രൂരമര്‍ദ്ദനം. അമ്മയുടെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പൊലിസ് കേസെടുത്തു. ഈ മാസം 21 നാണ് സംഭവം. കുഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയുടെ ശരീരമാസകലം മര്‍ദമേറ്റ പാടുകളുണ്ട്. ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. നേരത്തെ, കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര […]Read More
dailyvartha.com
30 March 2024
ചിന്നക്കനാലിലിറങ്ങിയ ചക്കക്കൊമ്പന് പശുവിനെ ആക്രമിച്ചു. ഓലപ്പുരയ്ക്കല്‍ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പന് ആക്രമിച്ചത്. ഇന്നലെയാണ് വൈകിട്ടാണ് സംഭവം. പശുവിനെ തീറ്റുന്നതിനിടയില്‍ ആനയെ ഓടിക്കുവാന്‍ വനംവകുപ്പ് വാച്ചര്‍മാര്‍ കാടിന് തീയിട്ടതായി നാട്ടുകാര്‍ ആരോപിച്ചു. വിരണ്ടോടിയ ആന പശുവിനെ ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ടു സരസമ്മ ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ പശുവിന്റെ നടുവൊടിഞ്ഞു. കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ പശു ഗുരുതരാവസ്ഥയിലാണ്. അതേസമയം, പരാതി അറിയിച്ചിട്ട് ഇതുവരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയില്ലെന്ന് ആരോപണമുണ്ട്. ഇന്നലെയും ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. 301 […]Read More
dailyvartha.com
30 March 2024
ഇടുക്കി: ഉടുമ്പന്‍ ചോല പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളില്‍ ഇരട്ടവോട്ടുള്ളവര്‍ ധാരാളമെന്ന് കണ്ടെത്തല്‍.പരാതിയില്‍ റവന്യൂ വകുപ്പ് നടപടി തുടങ്ങി. ഉടുമ്പന്‍ ചോല പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ മാത്രം ഇരുനൂറോളം പേരുണ്ടെന്നാണ് കണ്ടെത്തല്‍. ഇരട്ട വോട്ടുള്ളവരോട് ഒന്നാം തിയതി ഹിയറിങിന് നല്കാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വം നല്കിയ പരാതിയിലാണ് ഇരട്ടവോട്ടുണ്ടെന്ന കണ്ടെത്തല്‍. ഉടുമ്പന്‍ ചോല പഞ്ചായത്തിലെ ആറ്, പന്ത്രണ്ട് വാര്‍ഡുകളില്‍ നടത്തിയ പരിശോധനയില്‍ 200 പേര്‍ക്ക് ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു .ഇതില്‍ 174 പേര്‍ക്ക് റവന്യൂ […]Read More
dailyvartha.com
30 March 2024
തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപോർട്ടുകൾ. മാസാവസാനം ആയതിനാൽ ശമ്പളവും പെൻഷനും ഉൾപ്പെടെ വന്‍ബാധ്യതയാണ് സർക്കാരിന് നേരിടേണ്ടത്. പെരുന്നാളും വിഷുവും വരുന്ന സമയമായതിനാൽ ശമ്പളവും പെൻഷനും മുടക്കാനോ വൈകിപ്പിക്കാനോ കഴിയാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പ് കാലമായതിനാൽ ശമ്പളം മുടങ്ങിയാൽ അത് സർക്കാരിന് കടുത്ത തിരിച്ചടിയാകും. ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടിയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും കണ്ടെത്തണം. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും […]Read More
dailyvartha.com
30 March 2024
അടൂര്‍: കെ.പി റോഡില്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് മരിച്ച കായംകുളം ചിറക്കടവം ഡാഫൊഡില്‍സില്‍ അനുജ (38), സംസ്കരാം ഇന്ന് . സുഹൃത്ത് ചാരുംമൂട് ഹാഷിം മന്‍സിലില്‍ ഹാഷി (31) മിന്റെ മൃതദേഹം ഇന്നലെ ഖബറടക്കി. ഇരുവരുടെയും ഫോണുകള്‍ സൈബര്‍ സംഘം പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തു. ഹാഷിമിന്റെ രണ്ടുഫോണും അനുജയുടെ ഒരുഫോണുമാണ് പരിശോധിക്കുന്നത്. ഒരുവര്‍ഷത്തെ വിവരങ്ങള്‍ വീണ്ടെടുക്കാനാണ് നീക്കം. തുമ്പമണ്‍ ഗവ. ഹൈസ്കൂളിലെ അധ്യാപികയായിരുന്നു അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ബസ് യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും ആറുമാസത്തിലേറെയായി […]Read More
dailyvartha.com
29 March 2024
പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല് കാട്ടുപന്നി കടിച്ചുമുറിച്ചു. ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാന്‍ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ നില ആശങ്കാജനകമാണെന്നാണ് […]Read More
dailyvartha.com
29 March 2024
രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫെയ്സ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തി രാഷ്ട്രീയസ്പര്ധയുണ്ടാക്കാന് ശ്രമിച്ച കേസില്‍ ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45) തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈസമയം ബി.ജെ.പിക്ക് അനുകൂലമായി ഇ.വി.എം. മെഷീന് തയ്യാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കുമെന്നും കാണിച്ചാണ് ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലിസ് കേസ് […]Read More
dailyvartha.com
29 March 2024
കോഴിക്കോട് : പേരാമ്പ്ര അനുവധക്കേസ് പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയും അറസ്റ്റില്‍. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. കൊല്ലപ്പെട്ട അനുവിന്റെ ശരീരത്തില്‍ നിന്നും കവര്‍ന്ന സ്വര്‍ണം വിറ്റു കിട്ടിയ പണം മുജീബ് റഹ്മാന് റൗഫീനയെ ഏല്‍പ്പിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് കാര്‍ വാങ്ങാനും ഇരുവരും ശ്രമിച്ചുവെങ്കിലും മുജീബ് റഹ്മാന് അറസ്റ്റിലായതോടെ ഇത് നടന്നില്ല. അനുവിന്റെ കൊലപാതകത്തെക്കുറിച്ച് റൗഫീനയ്ക്ക് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം. റൗഫീനയെ ഏല്‍പ്പിച്ചിരുന്ന മോഷണ സ്വര്‍ണം വിറ്റ പണം പൊലീസ് കണ്ടെടുത്തു. സ്വര്‍ണാഭരണങ്ങള്‍ […]Read More
dailyvartha.com
29 March 2024
അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനൂജയെ ഹാഷിം വാഹനം തടഞ്ഞുനിര്‍ത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. അമിത വേഗതയില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസിന് സംശയം. അനുജ തുമ്പമണ്‍ സ്കൂളിലെ അധ്യാപികയാണ്. അപകടത്തില്‍ അനുജ […]Read More