മഞ്ഞുമ്മലിലെ പുതുവീട്ടില്‍ ഇനി അമ്മ തനിച്ചാണ്. കിനാക്കള്‍ ചേര്‍ത്ത് വെച്ച് പണി തീര്‍ത്ത വീട്ടില്‍ അമ്മക്കൊപ്പം ചേര്‍ന്നിരിക്കാന്‍ അമ്മ രുചി നുണയാന്‍ ദീര്‍ഘയാത്രയുടെ ആലസ്യം മറക്കാത്ത നിറചിരിയുമായി ആ മകന് ഇനി പടികടന്നു വരില്ല. തന്റെ ജോലി കൃത്യമായി ചെയ്യാനുള്ള തീരുമാനം അവന്റെ ജീവനെടുക്കുകയായിരുന്നു. മുളങ്കുന്നത്തുകാവിനു സമീപം തീവണ്ടിയില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ വിനോദ് കണ്ണന്റെ മഞ്ഞുമ്മല്‍ കുണ്ടാപ്പാടം റോഡ് മൈത്രി ലെയ്നിലെ വീട്ടില്വൈകിയാണ് വാര്‍ത്ത അറിയിച്ചത്. മകന്റെ ദുരന്തവാര്‍ത്ത അമ്മയില്‍ നിന്ന് പരിസരവാസികള്‍ മറച്ചുവെച്ചു. രാത്രിയോടെ സഹോദരി […]Read More
dailyvartha.com
3 April 2024
കൽപറ്റ: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമർപ്പണം. ഇതിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ റോഡ് ഷോയുമുണ്ടാകും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, അബ്ബാസലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ റോഡ്ഷോയിൽ രാഹുലിനൊപ്പമുണ്ടാകും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകുമെന്നാണ് വിവരം. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ സിവില്സ്റ്റേഷന് […]Read More
dailyvartha.com
3 April 2024
തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നു. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിൻ്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളിയായ പ്രതി രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസിൻ്റെ കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ തൃശൂർ ആര്‍പിഎഫിന് കൈമാറും. ഡീസൽ […]Read More
dailyvartha.com
2 April 2024
അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ മലയാളി ദമ്പതികളേയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ദമ്പതികളായ നവീന്‍,ദേവി എന്നിവരേയും സുഹ്യത്ത് ആര്യയെയുമാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 27നാണ് ആര്യയെ കാണാതായെന്ന് കാട്ടി ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയത്.മരണപ്പെട്ട ദമ്പതികളായ നവീനും ദേവിയും കോട്ടയം സ്വദേശികളും, ആര്യ തിരുവനന്തപുരം സ്വദേശിനിയുമാണ്. ആര്യയും ദേവിയും തിരുവനന്തപുരത്ത് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പാണ് മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.മാര്‍ച്ച് […]Read More
dailyvartha.com
1 April 2024
ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിന് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി മന്ത്രി ആര് ബിന്ദു. രണ്ടു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി. ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ആര് ബിന്ദുവിന്റെ ഇടപെടല്‍.തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആന്റ്സ് കോണ്‍വെന്റിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹ ഭവനിലെ സിസ്റ്റര്‍ മര്‍ദിച്ചുവെന്നാണ് പരാതി. 2023 ജൂണ്‍ 27നാണ് സ്നേഹ ഭവനില്‍ കുട്ടിയെ എത്തിച്ചത്. ക്രിസ്മസിനോട് അനുബന്ധിച്ച് വീട്ടില്‍ എത്തിച്ച കുട്ടിയുടെ […]Read More
dailyvartha.com
1 April 2024
അതിരപ്പിള്ളിയിലെ പ്ലാന്റേഷന് ഡിവിഷന് ബ്ലോക്ക് ഒന്നിലെ പള്ളി കാട്ടാനക്കൂട്ടം ആക്രമിച്ചു.എറണാകുളം അങ്കമാലി അതി രൂപതയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയാണ് ആനക്കൂട്ടം ആക്രമിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.പ്ലാന്റേഷന് തൊഴിലാളികള്‍ ജോലി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ പള്ളിയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടു പരിശോധിച്ചപ്പോഴാണ് കാട്ടാനക്കൂട്ടം പള്ളി ആക്രമിച്ചതായി കണ്ടെത്തിയത്. പള്ളിയുടെ ഒരു ഭാഗത്തെ വാതില്‍ ആനകള്‍ തകര്‍ത്തു. കുട്ടിയാന പള്ളിയുടെ അകത്തു കയറി. പള്ളിയുടെ പിന്‍ഭാഗത്തുള്ള ഗ്രില്ലും ജനല്‍ച്ചില്ലും പൈപ്പുകളും തകര്‍ത്ത നിലയിലാണ്. 48 വര്‍ഷം മുന്‍പ് പ്ലാന്റേഷന് […]Read More
dailyvartha.com
1 April 2024
കൊച്ചി: തൊഴില്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ നൂതന കോഴ്സുകളുമായി ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് ടെക്നോളജി തുടങ്ങി തൊഴില്‍ സാധ്യതയേറെയുള്ള ഒട്ടനവധി കോഴ്സുകളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുവാന്‍ കാലഘട്ടത്തിനനുസരിച്ചുള്ള കോഴ്സുകള്‍ തെരഞ്ഞെടുക്കാമെന്ന് ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ് പറഞ്ഞു. […]Read More
dailyvartha.com
1 April 2024
പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്റെ കുടംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യും. 10 ലക്ഷം രൂപ ഇന്ന് തന്നെ നല്‍കും. മക്കളില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കും. താത്കാലിക ജോലി ഉടന്‍ നല്‍കും. റാന്നി ഡിഎഫ്ഒ, പത്തനംതിട്ട എസ്പി , വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പുരോഹിതര്‍, എംപി ആന്റോ ആന്റണി, അനില്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് തീരുമാനം. ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും […]Read More
dailyvartha.com
1 April 2024
പാരസെറ്റമോള്‍, അസിത്രോമൈസിന്‍ തുടങ്ങിയ അവശ്യമരുന്നുകളുടെ വില ഇന്നു മുതല്‍ വര്‍ധിക്കുമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ). വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മരുന്നുകള്‍ തുടങ്ങിയവയുടെ വിലയാണ് വര്‍ധിക്കുന്നത്. പാരസെറ്റമോള്‍, അസിത്രോമൈസിന്‍, വിറ്റാമിനുകള്‍, കൊവിഡ്19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവയുള്‍പ്പെടെ 800ലധികം മരുന്നുകളുടെ വിലയാണ് വര്‍ധിക്കുക. അമോക്സിസില്ലിന്‍, ആംഫോട്ടെറിസിന്‍ ബി, ബെന്‍സോയില്‍ പെറോക്സൈഡ്, സെഫാഡ്രോക്സിന്‍, സെറ്റിറൈസിന്‍, ഡെക്സമെതസോണ്‍, ഫ്ലൂക്കോണസോള്‍, ഫോളിക് ആസിഡ്, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍ തുടങ്ങിയ മരുന്നുകളുടെ വിലയാണ് വര്‍ധിക്കുന്നത്. മരുന്ന് വില കഴിഞ്ഞ […]Read More
dailyvartha.com
1 April 2024
പത്തനംതിട്ടയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലില്‍ ബിജു(56)വാണ് കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശബരിമല വനാതിര്‍ത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം. പുലര്‍ച്ചെ ഒന്നരയോടെ വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താന്‍ ഇറങ്ങിയപ്പോഴാണ് ബിജുവിനെ ആന ആക്രമിച്ചത്. സംഭവസ്ഥലത്തുവച്ച് തന്നെ ബിജു മരിച്ചു. ബിജുവിനെ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ജില്ലാ കലക്ടറോ ഉന്നത ഉദ്യോഗസ്ഥരോ എത്താതെ ബിജുവിന്റെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധിക്കുകയാണ് നാട്ടുകാര്‍.Read More