സംസ്ഥാനത്ത് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു ഭിക്ഷക്കാരൻ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. പിന്നാലെ ഭിക്ഷക്കാരൻ ചാടി രക്ഷപ്പെട്ടു.ആദ്യം ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കി. ഇയാളുടെ പക്കല്‍ ടിക്കറ്റും ഉണ്ടായിരുന്നില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ഇയാള്‍ […]Read More
dailyvartha.com
4 April 2024
അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിലെത്തിച്ചിരുന്നു. കോട്ടയം സ്വദേശി നവീൻ, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ബ്ലാക് മാജിക്കിൽ ആകൃഷ്ടരായാണ് അരുണാചലിലെ സിറോ താഴ്വരയിലെത്തി ആത്മഹത്യ ചെയ്തതെന്നാണ് സംശയം. രണ്ട് സ്ത്രീകളെയും ഞരമ്പ് അറുത്ത് കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇവരെ ആരാണ് ബ്ലാക് […]Read More
dailyvartha.com
4 April 2024
കേരള – തമിഴ്നാട് തീരത്ത് ഉയർന്ന തിരമാല ഉണ്ടാകുമെന്ന് ജാഗ്രത നിർദ്ദേശം. ‘കള്ളക്കടൽ’ പ്രതിഭാസത്തിൻ്റെ ഭാഗമായാണ് ഇതെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കേരള തീരത്ത് ഇന്ന് (04-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 സെന്റീ മീറ്ററിനും 40 സെന്റീ മീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം […]Read More
dailyvartha.com
4 April 2024
ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലിലാണ് നാടാകെ. കേസിൽ പ്രതിയായ ഒഡീഷ സ്വദേശിയായ രജനികാന്തനെ തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ തൃശ്ശൂർ വിയ്യൂർ ജയിലിലേക്ക് മാറ്റി. വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ടുകൊന്ന പ്രതിക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തത്. കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പ്രതി രജനികാന്ത, വിനോദിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടെന്നും തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. സമാനതകൾ […]Read More
dailyvartha.com
3 April 2024
തൃശ്ശൂർ ജില്ലയിലെ വെളപ്പായയിൽ ഇന്നലെ അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക നിഗമനം പുറത്ത്. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കും കാലുകൾ അറ്റുപോയതും മരണകാരണമായി എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വീഴ്ചയിൽ പാളത്തിലെ പില്ലറിലോ മറ്റോ തലയിടിച്ച് ആഴത്തിൽ പരിക്കുപറ്റിയിട്ടുണ്ട്. തൊട്ടടുത്ത പാളത്തിലൂടെ പോയ ട്രെയിൻ കയറിയാണ് കാലുകൾ അറ്റുപോയത്. വിശദ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ പരിശോധനക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. അതുപോലെ തന്നെ വീഴ്ചയിൽ ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായോ എന്നും […]Read More
dailyvartha.com
3 April 2024
ഇരിട്ടിയില്‍ പോലീസിന്റെ മൂക്കിൻ തുമ്പത്ത് മോഷണം. പോലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററികള്‍ മോഷണം പോയി. സുരക്ഷ മുൻനിര്‍ത്തി സ്റ്റേഷന് മുമ്പില്‍ നിര്‍ത്തിയിട്ട ബസില്‍ നിന്നാണ് ബാറ്ററികള്‍ മോഷണം പോയിരിക്കുന്നത്. കണ്ണൂർ ആറളം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസാണിത്. എവിടെയെങ്കിലും നിര്‍ത്തിയിട്ടാല്‍ അത് സുരക്ഷിതമല്ലെന്ന് കണ്ടാണ് ബസ് ജീവനക്കാര്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ തന്നെ ബസ് പാര്‍ക്ക് ചെയ്യുന്നത്. എന്നാല്‍ ഇവിടെയും കാര്യങ്ങള്‍ സുരക്ഷിതമല്ലെന്നാണ് മോഷണവാര്‍ത്ത വരുന്നതോടെ മനസിലാകുന്നത്. രാവിലെ ബസ് എടുക്കാൻ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് […]Read More
dailyvartha.com
3 April 2024
സൂര്യകാന്തി പൂക്കൾ കാണാൻ ഇനി ഗുണ്ടൽപേട്ട് വരെ പോകേണ്ട. സൂര്യകാന്തി പൂക്കൾ വിരിഞ്ഞിരിക്കുന്ന മനോഹര കാഴ്ച കാണാൻ പേരാമ്പ്രയിലേക്ക് പോകാം. പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയതാണെങ്കിലും സൂര്യകാന്തി കൃഷി വിജയകരമായതിന്റെ സന്തോഷത്തിലാണ് കൂത്താളി ജില്ലാ കൃഷി ഫാം. പേരാമ്പ്ര കൂവപൊയിനു സമീപത്തുള്ള കൂത്താളി ജില്ലാ കൃഷി ഫാം ഉദ്യോഗസ്ഥരും തൊഴിലാളികളും പരിസ്ഥിതി സൗഹൃദ കീട നിയന്ത്രണം ലക്ഷ്യമാക്കി തുടങ്ങിയതാണ് സൂര്യകാന്തി കൃഷി. കീടമിത്രങ്ങളെ ആകർഷിക്കുന്നത് വഴി പച്ചക്കറി കൃഷിക്കടക്കം ബാധിക്കുന്ന മറ്റു കീടശല്യങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് കൃഷി തുടങ്ങിയതെന്ന് […]Read More
dailyvartha.com
3 April 2024
വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട ശ്രത്തിനൊടുവിലാണ് വനംവകുപ്പും നാട്ടുകാരുമെല്ലാം ഉത്സാഹിച്ച് കടുവയെ കിണറ്റിന് പുറത്തെത്തിച്ചത്. മയക്കുവെടി വച്ച് മയക്കി വലയിലാക്കി പുറത്തെത്തിക്കുകയായിരുന്നു. വൈകാതെ തന്നെ കടുവയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. കൂട്ടിലാക്കി വാഹനത്തിലാണ് കൊണ്ടുപോകുന്നത്. ആരോഗ്യവാനായ കടുവയാണ് ഇതെന്നാണ് മനസിലാക്കുന്നത്. കടുവയ്ക്ക് മറ്റ് കാര്യമായ പരുക്കുകളൊന്നും ഏറ്റിട്ടുമില്ല. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥ് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയിരുന്നത്. രാവിലെ മോട്ടോര്‍ അടിച്ചിട്ടും വെള്ളം വരാതിരുന്നതോടെ വീട്ടുകാര്‍ കിണറ്റില്‍ പോയി നോക്കുകയായിരുന്നു. […]Read More
dailyvartha.com
3 April 2024
വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. ഇന്നു രാവിലെയാണ് കടുവയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. മോട്ടോര്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് വീട്ടുടമ നോക്കിയപ്പോഴാണ് കിണറ്റില്‍ കടുവയെ കണ്ടെത്തുന്നത്. നേരത്തെ കടുവയെ കൂടുവെച്ചു പിടികൂടിയ കൃഷ്ണഗിരി, വാകേരി തുടങ്ങിയ പ്രദേശത്തിന് സമീപത്താണ് മൂന്നാനക്കുഴി. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യമോ, വളര്‍ത്തുമൃഗങ്ങളെ വേട്ടയാടിയ സംഭവമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടുവ കിണറ്റില്‍ വീണത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മൂന്നാനക്കുഴിയിലേക്ക് തിരിച്ചു. […]Read More
dailyvartha.com
3 April 2024
തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. എറണാകുളം സ്വദേശിയായ ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ഒഡിഷ സ്വദേശി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് ക്രൂര കൊലപാതകം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. തൃശൂരിൽ നിന്ന് കയറിയ പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത് […]Read More