ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാക്കിയാണ് സർക്കാർ ഉത്തരവ്. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപനശാലകൾക്ക് ഇന്ന് മുതൽ അവധിയായിരിക്കും. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപനശാലകൾ പ്രവർത്തിക്കാൻ അനുവാദമില്ല. വോട്ട് എണ്ണുന്ന ജൂൺ 4നും മദ്യവിൽപനശാലകൾക്ക് അവധിയായിരിക്കും. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ടോടെ അവസാനിക്കും. […]Read More
dailyvartha.com
24 April 2024
വളവന്നൂര്‍ കുറുങ്കാട് ആത്മഹത്യ ചെയ്യാന്‍ തെങ്ങില്‍ കയറിയയാളെ രക്ഷിക്കാനെത്തി അഗ്നിരക്ഷാ സേന. അനന്താവൂര്‍ മേടിപ്പാറ സ്വദേശി തയ്യില്‍ കോതകത്ത് മുഹമ്മദാണ് കന്മനം ജുമാമസ്ജിദിന്റെ ഉടമസ്ഥതയിലുളള പറമ്പിലെ തെങ്ങില്‍ കയറിയത്. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ അനുനയിപ്പിച്ചപ്പോള്‍ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് താഴെ ഇറങ്ങാമെന്നായി. എന്നാല്‍ തെങ്ങില്‍ കയറിയ വീര്യമൊന്നും താഴെ ഇറങ്ങാനുണ്ടായില്ല. ഇറങ്ങാനാവാതെ വീണു മരിക്കുമെന്ന് ഭയപ്പെട്ട് തെങ്ങിനെ കെട്ടിപ്പിടിച്ച് ഇരുന്നയാളെ പിന്നീട് അഗ്നിരക്ഷാ സേന വന്നാണ് രക്ഷപ്പെടുത്തിയത്. നാല്‍പ്പതോളം അടി ഉയരമുള്ള തെങ്ങില്‍ കയറിയ മുഹമ്മദ് താന്‍ […]Read More
dailyvartha.com
24 April 2024
പട്ടിമറ്റത്ത് ബൈക്കില്‍ എത്തിയ യുവാക്കള്‍ വൃദ്ധയുടെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ രണ്ടു പേര് പിടിയില്‍. മൂവാറ്റുപുഴ ഷാഹുല്‍ ഹമീദ്, കണ്ണന്തറ താമസിക്കുന്ന ആഷിക് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. ഇരുപതാം തിയതിയാണ് പ്രതികള്‍ മാല പൊട്ടിച്ചത്. രാവിലെ പതിനൊന്ന് മണിക്ക് പട്ടിമറ്റം കൈതക്കാട് ഭാഗത്തുള്ള വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന 76 വയസുള്ള വൃദ്ധയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് പൊട്ടിച്ചെടുത്തത്. ശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴ ഭാഗത്ത് നിന്ന്് പ്രതികളെ പിടികൂടി. മോഷ്ടിച്ച […]Read More
dailyvartha.com
24 April 2024
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ വയനാട് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് സംഘം ഇന്ന് രാവിലെ ആറ് മണിയോടെയാണ് എത്തിയത്. പൊലിസ് അന്വേഷിക്കുന്ന സി.പി മൊയ്തീൻ ഉൾപ്പെട്ട സംഘമാണ് ജനവാസ മേഖലയിൽ എത്തിയത്. സി.പി മൊയ്തീനൊപ്പം മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ കൈവശം തോക്കുകൾ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. കുറച്ച് സമയം മുദ്രാവാക്യം വിളിച്ചതായും […]Read More
dailyvartha.com
23 April 2024
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പരസ്യ പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം . കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പ്രചാരണം അവസാന ഘട്ടത്തിലാണ്. ശക്തമായ പ്രചാരണ പരിപാടികളാണ് ഓരോ മുന്നണികളും പാർട്ടികളും നടത്തിവരുന്നത് . അവസാന നിമിഷത്തിൽ കൂടുതൽ വോട്ടുകൾ നേടാനുള്ള കഠിന പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ ഓരോരുത്തരും. നാളെ നടക്കാനിരിക്കുന്ന കൊട്ടിക്കലാശത്തിൽ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ പാർട്ടികൾ എല്ലാം തന്നെ . ദേശീയ, സംസ്ഥാന, യുവ, വനിതാ നേതാക്കളെല്ലാം മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ നടത്തുന്നുണ്ട് . കുടുംബയോഗങ്ങൾ […]Read More
dailyvartha.com
23 April 2024
തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റില്‍ കാട്ടാന അബദ്ധത്തില്‍ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ഇതോടെ മണിക്കൂറുകളോളം നീണ്ട രക്ഷാദൗത്യത്തിനാണ് അര്‍ത്ഥമില്ലാതെ പോയിരിക്കുന്നത്. കഴിയുന്നത് പോലെയെല്ലാം ആനയെ രക്ഷപ്പെടുത്താൻ […]Read More
dailyvartha.com
23 April 2024
കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി അജ്ഞാതൻ കുത്തിവയ്പ് നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. അജ്ഞാതൻ കുത്തിവയ്പെടുത്തത് റാന്നി വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ്. അജ്ഞാതൻ ചിന്നമ്മയ്ക്ക് കുത്തിവയ്പെടുത്തത് കൊവിഡ് വാക്സിൻ ബൂസ്റ്റര്‍ ഡോസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്. വേണ്ടെന്ന് പറഞ്ഞെങ്കിലും അജ്ഞാതനായ യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു. നടുവിന് ഇരുവശത്തും കുത്തിവയ്പെടുത്തു. ഇതിനുപയോഗിച്ച സിറിഞ്ച് ചിന്നമ്മയ്ക്ക് തന്നെ നല്കി, കത്തിച്ചുകളയാൻ നിര്‍ദേശിച്ചുവത്രേ. സംഭവത്തില്‍ റാന്നി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അസാധാരണമായ സംഭവം തന്നെയാണിത്. ഒറ്റയ്ക്ക് താമസിക്കുന്ന […]Read More
dailyvartha.com
23 April 2024
എറണാകുളത്ത് രണ്ടിടങ്ങളിലായി റെയിൽവേ പാളത്തിൽ മൃതദേഹങ്ങൾ കണ്ടെത്തി. നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരിൽ റെയിൽ പാളത്തിൽ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ ട്രെയിനിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതരും പൊലീസും അറിയിച്ചു.ആലുവയ്ക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കൽ റെയിൽവേ ലൈനിൽ 53 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലാണ് മൃതദേഹം. സമീപത്ത് മണ്ണംതുരുത്ത് സ്വദേശി സാബു എന്ന പേരിലുള്ള ലൈസൻസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.Read More
dailyvartha.com
23 April 2024
ആലുവ: മരം കടപുഴകിയതിന് പിന്നാലെ വീണ വൈദ്യുതി പോസ്റ്റിനടിയില്‍പ്പെട്ട് ആലുവയില്‍ 8 വയസുകാരന് ദാരുണാന്ത്യം. പുറയാര്‍ അമ്പാട്ടുവീട്ടില്‍ നൗഷാദിന്റെ മകന് മുഹമ്മദ് ഇര്‍ഫാനാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനായി സൈക്കിളില്‍ എത്തിയതായിരുന്നു മുഹമ്മദ് ഇര്ഫാന്. സൈക്കിളിൽ ഇരിക്കവെ പെട്ടന്ന് മരം കടപുഴകി വീഴുകയും തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റ് ദേഹത്ത് പതിക്കുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് പറഞ്ഞു.Read More
dailyvartha.com
23 April 2024
താമരശ്ശേരി ചുരത്തിൽ വാഹനാപകടം. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. താമരശേരി ചുരം ഒന്നാംവളവിനു താഴേ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നെല്ലിപ്പൊയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം(68)ആണ് മരണപ്പെട്ടത്. അപകടമുണ്ടായത് രാവിലെ 6 മണിയോടെയായിരുന്നു . ഹൈവേ പൊലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് . തടികയറ്റി ചുരം ഇറങ്ങിവരുകയായിരുന്ന താമരശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് ഇടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരായ ലത്തീഫ് പാലക്കുന്നന്‍, സമറുദ്ദീന്‍ […]Read More