എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്. എല്‍ഡിഎഫ് വിട്ട് ബിജെപിയിലേക്ക് പോവാന്‍ ഇ.പി ആലോചിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ഭീഷണിയെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. കെ സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. ഗള്‍ഫില്‍ വച്ചായിരുന്നു ചര്‍ച്ച. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖറും ശോഭാസുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള ഭീഷണി ഭയന്നാണ് പോവാതിരുന്നത്. തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇനി എന്താകുമെന്നറിയില്ല. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദവി ലഭിക്കാതെ വന്നതോടെയാണ് ഇ.പി നിരാശനായത്. മുഖ്യമന്ത്രി പിണറായി […]Read More
dailyvartha.com
25 April 2024
ഇലക്ഷന് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ചാരായവും വാറ്റുപകരണങ്ങളുമായി അറുപത്തഞ്ചുകാരന് അറസ്റ്റില്‍. മാവേലിക്കര അറുനൂറ്റിമംഗലം കോട്ടക്കാട്ട് വിളയില്‍ കാര്‍ത്തികേയന്റെ (65 ) വീട്ടില്‍ നിന്നാണ് ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നൂറനാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ജയപ്രസാദിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ ബി. സുനില്‍കുമാര്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് എന്‍. സതീശന്, സിവില്‍ എക്സൈസ് ഓഫിസര്‍ യു. അനു, വനിതാ സിവില്‍ എക്സൈസ് […]Read More
dailyvartha.com
25 April 2024
കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്.40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ ആറ്മണി മുതൽ […]Read More
dailyvartha.com
25 April 2024
ചെങ്ങന്നൂര്‍ പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യചെയ്തു. പുന്തല ശ്രുതിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജിയാണ് ദീപ്തിയെ വെട്ടിക്കൊന്നത്. നിരന്തരമായി വഴക്കായിരുന്നു ഇവര്‍. ഇന്നു രാവിലെ 6.30ന് ആയിരുന്നു സംഭവം. ദീപ്തിയെ കൊന്ന ശേഷം ഷാജി ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ദീപ്തിയുടെ തലയില്‍ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകളുണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.Read More
dailyvartha.com
24 April 2024
സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്. 20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം മറ്റന്നാള്‍ ആണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുന്നു യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ […]Read More
dailyvartha.com
24 April 2024
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്. ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. മുഴുവന്‍ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുകയാണ് യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെയാണ് നിശബ്ദ പ്രചാരണം. അതേസമയംതിരുവനന്തപുരം,തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. […]Read More
dailyvartha.com
24 April 2024
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ മത്സരം എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്. പ്രചാരണം തുടങ്ങിയ സമയത്തെ ചിത്രമല്ല ഇപ്പോഴുള്ളത്. ശശി തരൂര്‍ ചിത്രത്തില്‍ ഇല്ല. മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ തരൂരിനെ കൈവിട്ടു. തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്ന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. നിലവിലെ എംപി ശശി തരൂരിനെക്കുറിച്ച് ജനങ്ങള്‍ക്ക് മതിപ്പില്ല. അദ്ദേഹത്തിനുള്ള പിന്തുണ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. തരൂരില്‍ നിന്നും കൊഴിയുന്ന വോട്ടുകള്‍ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ നിലവില്‍ കുറച്ചുകൂടി മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണെന്ന് പന്ന്യന്‍ […]Read More
dailyvartha.com
24 April 2024
തൃശ്ശൂര്‍ ചാലക്കുടിയില്‍ ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് യുവതി കൊല്ലപ്പെട്ടു. പ്രതി മേലൂര്‍ കാട്ടുകളം പുത്തന്‍ വീട്ടില്‍ പ്രതീഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഭാര്യ ലിജയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതി ലിജിയെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു. ലിജയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.Read More
dailyvartha.com
24 April 2024
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏപ്രിൽ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ട് 6 മണിക്കാണ്. വോട്ടെടുപ്പ് നടക്കുന്ന 26 ന് ശേഷം ഏപ്രില്‍ 27 ന് രാവിലെ 6 വരെ തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നിലവിലുണ്ടാകും. കാസർഗോഡ് ജില്ലയിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. […]Read More
dailyvartha.com
24 April 2024
വോട്ടുതേടിയുള്ള സ്ഥാനാര്‍ഥികളുടെയും പ്രവര്‍ത്തകരുടെയും രാപ്പകല്‍ ഭേദമില്ലാത്ത വിശ്രമമില്ലാത്ത ഓട്ടം പരിസമാപ്തിയിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകീട്ടോടെ അവസാനിക്കും. വൈകീട്ട് ആറോടെ ആളും ആരവവുമായി കൊട്ടിക്കലാശം. പിന്നീട് വ്യാഴാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞ് വെള്ളിയാഴ്ച കേരളം ബൂത്തിലേക്ക്. 39 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശമാകുമ്പോള്‍ ആവേശ കൊടുമുടിയിലാണ് മുന്നണികള്‍. ന്യൂനപക്ഷ വോട്ടുകള്‍ പെട്ടിയില്‍വീഴ്ത്താന്‍ സി.എ.എ വിഷയത്തില്‍ ഊന്നിയാണ് മുന്നണികള്‍ പ്രചാരണം തുടങ്ങിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി, പെന്ഷന് മുടങ്ങിയത്, വിലക്കയറ്റം, മാസപ്പടി, കരുവന്നൂര്‍, കോണ്‍ഗ്രസ് […]Read More