ബന്ധുവായ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങി മരിച്ചു. നെടുമ്പന പഞ്ചായത്തില്‍പെട്ട മുട്ടക്കാവ് പാകിസ്താന് മുക്ക് മുളവറക്കുന്ന് കാഞ്ഞിരവയലില്‍ വൈകീട്ട് 6.30നാണ് സംഭവം. വീടിനടുത്ത് ചളിയെടുത്ത നിലത്തില്‍ കുളിക്കാനിറങ്ങിയ ദമ്പതികളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. മക്കളുടെ കണ്മുന്നില് വെച്ചായിരുന്നു അപകടം. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളും പാകിസ്താന്‍മുക്ക് തൈക്കാവിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരുമായ സബീര്‍ (40), സുമയ്യ (35), കായംകുളം താമരക്കുളം സ്വദേശിയും കൊല്ലം പള്ളിത്തോട്ടം ഡിപ്പോപുരയിടത്തില്‍ അര്‍ഷാദിന്റെ ഭാര്യ ഷജീന (30) എന്നിവരാണ് മരിച്ചത്. […]Read More
dailyvartha.com
4 May 2024
മുവാറ്റുപുഴയില്‍ കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് ഭര്‍ത്താവ് കൊലപ്പെടുത്തി. കത്രിക്കുട്ടി(85) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജോസഫിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ആറുമാസമായി കത്രിക്കുട്ടി കിടപ്പിലായിരുന്നു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലിസ് അന്വേഷിച്ചുവരുകയാണ്.Read More
dailyvartha.com
3 May 2024
പനമ്പിള്ളി നഗറില്‍ നടുറോഡിലെ നവജാത ശിശുവിന്റെ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്. തലയോട്ടി പൊട്ടിയതാണ് മരണത്തിന് പ്രധാന കാരണം. കീഴ്താടിയും പൊട്ടിയിട്ടുണ്ട്. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോഴാകാം പൊട്ടലുണ്ടായത്. ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു. വാഹനം കയറിയാണോ പൊട്ടലുണ്ടായതെന്നും സംശയമുണ്ട്. ശ്വാസം മുട്ടിയതിന്റെ ലക്ഷണമുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ 23കാരിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ആണ് സുഹൃത്തിനെയും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ പ്രസവിച്ച ഇവര്‍ കുഞ്ഞിനെ രാവിലെ എട്ട് മണിയോടെ ഫ്ളാറ്റില്‍ […]Read More
dailyvartha.com
3 May 2024
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയായ യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് പൊലീസ്. തൃശ്ശൂര്‍ സ്വദേശിയായ യുവാവുമായി യുവതിക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫോണില്‍ നിന്നടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവാവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങി. ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ അമ്മയായ 23 കാരി കുറ്റം സമ്മതിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നേരത്തെ മാധ്യമങ്ങളോട് […]Read More
dailyvartha.com
3 May 2024
ഇടുക്കി ചിന്നക്കനാലില്‍ ഇറക്കത്തില്‍ ഇരുചക്ര വാഹനം അപകടത്തില്‍ പെട്ട് അമ്മയും നാലുവയസുള്ള മകളും മരിച്ചു. ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. ചിന്നക്കനാല്‍ തിടീര്‍നഗര്‍ സ്വദേശി അഞ്ചലി (25), മകള്‍ അമേയ (4) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിക്ക് സമീപം ഇറക്കത്തില്‍ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരുക്കേറ്റ സ്ത്രീയെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.Read More
dailyvartha.com
3 May 2024
മേയര്‍-കെഎസ്ആര്‍ടിസി തര്‍ക്കത്തില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് കണ്ടക്ടര്‍ സുബിന്. ഡ്രൈവര്‍ യദു ലൈംഗിക ചേഷ്ട കാണിച്ചോ എന്നറിയില്ല. പിന്‍സീറ്റില്‍ ആയതിനാല്‍ തനിക്ക് കാണാനായില്ലെന്നും കണ്ടക്ടര്‍ പൊലീസിന് മൊഴി നല്കി. മേയറുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തോ എന്നതും തനിക്ക് അറിയില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു.അതേസമയം കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് […]Read More
dailyvartha.com
3 May 2024
തൃശൂര്‍ മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിനു സമീപം സ്വകാര്യ ബസില്‍ ജീപ്പിടിച്ച് രണ്ടു പേര് മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇന്നുച്ചയ്ക്കു ശേഷം മൂന്നുമണിയോടെയാണ് സംഭവം. അമിത വേഗത്തില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രണ്ടു പേരാണ് ജീപ്പിലുണ്ടായിരുന്നത്. ഇവരെ പുറത്തെടുത്ത് കൂര്‍ക്കഞ്ചേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീപ്പിലുണ്ടായിരുന്ന മഞ്ഞപ്ര സ്വദേശി ബിജു ദേവസി, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പിനുള്ളില്‍ രണ്ടുപേരും […]Read More
dailyvartha.com
3 May 2024
വാകത്താനത്ത് സിമന്റ് മിക്സര്‍ യന്ത്രത്തിലിട്ട് ഇതരസംസ്ഥാന തൊഴിലാളിയെ ദാരുണമായി കൊന്ന കേസില്‍ കൊലയുടെ പ്രകോപനം അവ്യക്തം. വാകത്താനത്തെ കൊണ്ടോടി കോണ്‍ക്രീറ്റിലെ തൊഴിലാളിയായ അസം സ്വദേശി ലേമാന് മസ്ക് ആണ് ഏപ്രില്‍ 26ന് കൊല്ലപ്പെട്ടത്. കൂടെ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി പാണ്ടിദുരൈ ആണ് ദാരുണമായ ആ കൊല നടത്തിയത്. പൊലീസ് പറയുന്നത്- ഇരുവരും തമ്മില്‍ ജോലിസംബന്ധമായ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നാണ്. എന്നാല്‍ ഇവര്‍ക്കിടയില്‍ അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉള്ളതായി കൂടെ ജോലി ചെയ്യുന്ന ആര്‍ക്കും അറിയുകയില്ല. ഇതാണ് സംശയം തോന്നിപ്പിക്കുന്നത്. കൂറ്റന്‍ […]Read More
dailyvartha.com
3 May 2024
കൊച്ചിയില്‍ നവജാത ശിശുവിനെ ഫഌറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ ശ്യാം സുന്ദര്‍. കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞിന്റെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മിഷണര്‍ വ്യക്തമാക്കി. മകള്‍ ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ക്ക് അറിയുമായിരുന്നില്ലെന്നാണ് നിഗമനം. പ്രസവം നടന്നത് ഇന്ന് പുലര്‍ച്ചെയായിരുന്നു എന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പ്രസവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ പുറത്തേക്ക് എറിയുകയായിരുന്നു. പെട്ടെന്നുണ്ടായ […]Read More
dailyvartha.com
3 May 2024
കോണ്‍ക്രീറ്റ് കമ്പനി ജീവനക്കാരനായ അസം സ്വദേശിയെ കോണ്‍ക്രീറ്റ് മിക്സര്‍ മെഷീനിലിട്ട് കൊലപ്പെടുത്തി മാലിന്യക്കുഴിയില്‍തള്ളി. കോട്ടയം വാകത്താനത്തെ കോണ്‍ക്രീറ്റ് കമ്പനിയിലാണ് ക്രൂരത നടന്നത്. അസം സ്വദേശിയായ 19കാരന് ലേമാന് കിസ്കിനെ സിമന്റ് മിക്സറിലിട്ട് അടിച്ചാണ് പ്ലാന്റ് ഓപറേറ്ററായ തമിഴ്നാട് സ്വദേശി പാണ്ടിദൂരൈ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറയുന്നു. ഏപ്രില്‍ 26നായിരുന്നു സംഭവം. ജോലിസംബന്ധമായി ഇരുവരും തമ്മില്‍ നേരത്തെ വഴക്കുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യംമൂലം, യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വേസ്റ്റുകുഴിയിലിട്ടു. ഇതിന് മുകളില്‍ […]Read More