കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന മിഡ് വൈവ്സ് ഫോര്‍ വുമണ്‍ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരാണ് മിഡ് വൈഫുമാർ.ഇന്ത്യന്‍ മിഡ് വൈവ്സ് സൊസൈറ്റിയും കൊച്ചിയിലെ ബര്‍ത്ത് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ തെലങ്കാനയിലെ പ്രമുഖ പ്രസവ ചികിത്സ വിദഗ്ദ്ധയും ഫെര്‍ണാണ്ടെസ് ഫൗണ്ടേഷന് ചെയര്‍പേഴ്സണുമായ ഡോ. എവിറ്റ […]Read More
dailyvartha.com
7 May 2024
തിരുവല്ല നഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിൽ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചു. തുടർന്ന് […]Read More
dailyvartha.com
7 May 2024
പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയിൽ വെന്തുരുകി ചത്തത്. അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10. 30 യ്ക്ക് അഗ്നിബാധ ഉണ്ടായത്. കോഴിഫാമിൽ തകര ഷീറ്റിന് താഴെയായി തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും സീലിംഗ് അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണ്അ പകടമുണ്ടായതെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. വയറിങ് കത്തിയതിനെ തുടർന്ന് സീലിങ്ങിനായി ഉപയോഗിച്ചുള്ള തെങ്ങിൻ പട്ടയും കവുങ്ങിൻ പട്ടയും കത്തുകയായിരുന്നു. രാത്രി ആയതിനാൽ തൊഴിലാളികൾ ആരും […]Read More
dailyvartha.com
7 May 2024
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണവും എഫ്ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നു. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശം നൽകിയതോടെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം […]Read More
dailyvartha.com
7 May 2024
പാലക്കാട് കഞ്ചിക്കോട് തിരുവനന്തപുരം – ചെന്നൈ മെയിൽ ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. 35 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു. ട്രെയിനിൻ്റെ വേഗത അപകടത്തിന് ഇടയാക്കിയെന്ന പ്രാഥമിക നിഗമനത്തിലാണ് കേസെടുത്തത്. രാത്രി 12 മണിയോടെയാണ് അപകടം. ആനയുടെ തലയ്ക്കേറ്റ പരുക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങും. ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞമാസം ഈ […]Read More
dailyvartha.com
6 May 2024
സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാകാര്‍ അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്കാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. പതിനാറ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1994ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയംവരപന്തല്‍, ഉദ്ധ്യാനപാലകന്‍, സുകൃതം, എഴുന്നള്ളത്ത്ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂര്‍വം മീര. ആമ്പല്‍ […]Read More
dailyvartha.com
6 May 2024
നടി കനകലത അന്തരിച്ചു. പാര്‍ക്കിൻസണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്. ചെറുതും വലുതുമായ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കനകലത. ഓച്ചിറയില്‍ പരമേശ്വരൻ പിള്ളയുടെയും ചിന്നമ്മയുടെയും മകളായിട്ടാണ് ജനനം. നാടകത്തില്‍ നിന്നാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയില്‍ വേഷമിടുന്നത്. മലയാളത്തില്‍ സഹനടിയായി കരുത്തുറ്റ നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങിയ കനകലത കോമഡി വേഷങ്ങളും അനായാസേന കൈകാര്യം ചെയ്തിരുന്നു. […]Read More
dailyvartha.com
6 May 2024
മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയര്‍ന്ന കേസിൽ സിഎംആര്‍എൽ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. എന്നാൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്. സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ […]Read More
dailyvartha.com
6 May 2024
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന് അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്റെ പരാതി. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ […]Read More
dailyvartha.com
6 May 2024
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകിയ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ നീക്കം ശക്തമാക്കി കെഎസ്ആർടിസിയും പൊലീസും. തർക്കമുണ്ടായ ദിവസം യാത്രക്കിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, യദുവിനെതിരായ നടി റോഷ്ണയുടെ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം ശക്തമാക്കി. പൊലീസ് മടിച്ചുനിന്നപ്പോൾ കോടതി ഇടപെട്ടതോടെയാണ് ഒടുവിൽ ഇന്നലെ മേയർക്കും സച്ചിൻ ദേവ് എംഎഎൽക്കും ഒപ്പമുണ്ടായിരുന്നവർക്കുമെതിരെ കൻറോൺമെൻ്റ് പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. ഈ കേസിൽ പ്രതിയാക്കപ്പെട്ട […]Read More