വാടകവീട്ടിൽ കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും. 2 ദിവസം ഭക്ഷണം പോലും കിട്ടാതെ വയോധികൻ ബുദ്ധിമുട്ടിലായി. തൃപ്പൂണിത്തുറ ഏരൂരിലാണ് ഇതാരുടെ സംഭവമുണ്ടായത് . അച്ഛൻ ഷൺമുഖനെ മകൻ നോക്കുന്നില്ലെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം മകൻ അജിത്തും കുടുംബവും വീട്ട് സാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് വീട്ടുടമ പോലീസിനെ വിളിക്കുകയായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്നാണ് നാട്ടുകാർ. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി […]Read More
dailyvartha.com
11 May 2024
തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് ഗുണ്ടയുടെ ആക്രമണം. കല്‍പ്പന കോളനിയില്‍ താമസിക്കുന്ന സ്റ്റാലിന്റെ വീടാണ് ഗുണ്ട തീ ഇട്ടത് . നിരവധി കേസുകളിലെ പ്രതിയായ രതീഷാണ് സ്റ്റാലിന്റെ വീട് അഗ്നിക്കിരയാക്കിയത് . ഇയാള്‍ക്കെതിരേ കഴക്കൂട്ടം, കഠിനകുളം എന്നീ പോലിസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളാണ് ഉള്ളത്. സ്റ്റാലന്റെ വീടിന് തീയിടാന്‍ കാരണം ഇയാള്‍ വീട് കയറി ആക്രമിച്ചതിന് കേസ് കൊടുത്തതിനാലാണ് എന്ന് പോലിസ് പറയുന്നു. ജയിലിലായിരുന്ന പ്രതി ജാമ്യം കിട്ടി പുറത്തുവന്ന ഉടനെയാണ് വീടിന് തീ വെച്ചത്. വീട് പൂര്‍ണമായും […]Read More
dailyvartha.com
10 May 2024
നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി ഡ്രൈവറില്ലാതെ കടയിലേക്ക് ഇടിച്ചു കയറി അപകടം. എന്നാല്‍ സംഭവസമയം അവിടെയുണ്ടായിരുന്ന ആളുകള്‍ ഓടിമാറിയതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. ദേശീയപാതയോരത്ത് പാറശ്ശാല, കൊറ്റാമത്ത് സ്റ്റേഷനറി കടയിലാണ് ലോറി ഇടിച്ച് കയറിയത്. കടയിലെ ജീവനക്കാരനും അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. റോഡിന്റെ മറുവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറി ഉരുണ്ട് കടയുടെ മുന്നിലെത്തിയപ്പോഴാണ് ജീവനക്കാരനായ അബി സംഭവം കാണുന്നത്. ഉടനെ ഇദ്ദേഹം ഓടിമാറുകയായിരുന്നു. പിന്നാലെ കടയുടെ പരിസരത്തുണ്ടായിരുന്ന മറ്റുള്ളവരും ഓടിമാറി. തിരുനെൽവേലിയിൽ ലോഡ് എടുക്കാൻ പോകുന്ന ലോറിയായിരുന്നു […]Read More
dailyvartha.com
10 May 2024
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചതിന് ഏഴ് യുവാക്കള്‍ക്കെതിരെ കേസ്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെയാണ് അക്രമമുണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂരില്‍ നിന്ന് കൊല്ലൂരിലേക്ക് പോകുന്ന ബസാണിത്. യുവാക്കള്‍ ബൈക്കിലെത്തി തടഞ്ഞ്, ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. ഡ്രൈവര്‍ അപകടകരമായ രീതിയിലാണ് വണ്ടിയോടിക്കുന്നത് എന്നാരോപിച്ചാണ് യുവാക്കള്‍ അതിക്രമം നടത്തിയത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അസഭ്യം വിളിക്കുകയും ഇതിന് ശേഷം ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.Read More
dailyvartha.com
10 May 2024
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നീക്കവുമായി പൊലീസ്. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തമ്പാനൂർ പൊലീസാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. യദു ഓടിച്ചിരുന്ന ബസിൻ്റെ കണ്ടക്ടറാണ് സുബിൻ. തർക്കത്തിന്റെെയും ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതടങ്ങിയ മെമ്മറി കാർഡാണ് നഷ്ടപ്പെട്ടത്. കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ […]Read More
dailyvartha.com
10 May 2024
പോലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും കാരണം ഇന്നും തടസപ്പെട്ടു. ചിലയിടങ്ങളിൽ സംയുക്ത സമരസമിതി ഗ്രൌണ്ടിൽ പ്രതിഷേധിച്ചു. സ്ലോട്ട് ലഭിച്ചവർ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. എന്നാൽ പലയിടത്തും അപേക്ഷകരെത്തിയില്ല. ഇതോടെ ഉദ്യോഗസ്ഥർ മടങ്ങി. തൃശ്ശൂർ, തിരുവനന്തപുരം അടക്കം ചിലയിടങ്ങളിലാണ് സംയുക്ത സമരസമിതിയുടെ പ്രതിഷേധമുണ്ടായത്. തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നും അനിശ്ചിതത്വത്തിലാണ്. ഗ്രൗണ്ടിന് മുന്നിൽ പ്രതിഷേധ സമരക്കാർ റോഡിൽ കിടന്ന് […]Read More
dailyvartha.com
10 May 2024
കട്ടപ്പനയില്‍ വിദ്യാര്‍ത്ഥിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐക്കും സി.പി.ഒയ്ക്കും സസ്പെന്ഷന്. കട്ടപ്പന പ്രിന്‍സിപ്പല്‍ എസ്.ഐ ആയിരുന്ന സുനേഖ് ജെയിംസിനും സി.പി.ഒ മനു പി. ജോസിനുമെതിരെയാണ് നടപടി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തേ ഇരുവരെയും ജില്ലാ പൊലിസ് മേധാവി സ്ഥലം മാറ്റിയിരുന്നു. എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടേതാണ് സസ്പെഷന് നടപടി. ഏപ്രില്‍ 25നാണ് പൊലിസ് സംഘം വിദ്യാര്‍ത്ഥിയായ ആസിഫിനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചത്. ഏപ്രില്‍ 25ന് ഇരട്ടയാറില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ കട്ടപ്പന […]Read More
dailyvartha.com
10 May 2024
മൂന്നു പീടികയില്‍ ഒരു സംഘം ആളുകള്‍ യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂന്നുപീടിക സ്വദേശി നവീന്‍, അശ്വിന് എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരുക്കേറ്റത്. ക്രൂരമായ മര്‍ദനത്തില്‍ പരുക്കേറ്റ യുവാക്കള്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ ഇടപെട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവ് പരാതി നല്കാത്തതിനാല് പൊലിസ് കേസെടുത്തിട്ടില്ല. ഹെല്‍മറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.Read More
dailyvartha.com
10 May 2024
തൃശ്ശൂർ കുന്നംകുളത്ത് കുറുക്കൻ പാറയ്ക്ക് സമീപം കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു. സംഭവത്തിൽ 15 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മണ്ണ് കയറ്റി വന്ന ടോറസാണ് ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് സംശയിക്കുന്നത്. ടോറസിനകത്ത് കുടുങ്ങിപ്പോയ ഡ്രൈവറെ വണ്ടിയുടെ ഡോർ തകർത്താണ് പുറത്തിറക്കിയത്. പൊലിസും അഗ്നി സുരക്ഷാ സേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.Read More
dailyvartha.com
9 May 2024
കടലിനടിയിലെ അത്ഭുത കാഴ്ചകളുമായി അണ്ടർ വാട്ടർ ടണൽ അക്വേറിയം നാളെ സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ പ്രദർശനമാരംഭിക്കും. ആഴക്കടലിലെ ജീവജാലങ്ങൾ ഉൾപ്പെടെ വർണ വിസ്മയങ്ങളാണ് പ്രദർശനത്തിലൊരുക്കുന്നത്. പല വർണത്തിലും കാഴ്ചയിലുമുള്ള അനേകായിരം മത്സ്യങ്ങളാണ് പ്രധാന ആകർഷണം. കടലിലെ ഗ്ലാമർ താരമായ ബ്ലൂറിങ്, ബഫർ ഫിഷ്, റെഡ് ഫിഷ്, വിവിധതരം തിരണ്ടികൾ എന്നിങ്ങനെ നൂറുകണക്കിന് മത്സ്യങ്ങൾ എന്നിവ പ്രദർശനത്തിൽ പുതിയ അനുഭവം പകരും. കേരളത്തിലെയും മറ്റിടങ്ങളിലെയും വിവിധ രുചിക്കൂട്ടുകളുള്ള ഭക്ഷണശാലയും ഇവിടെയുണ്ടാവും. അഞ്ചുവയസിന് മുകളിൽ പ്രായമുള്ളവർക്ക് 120 രൂപയാണ് […]Read More