വിസ്മയ പാര്‍ക്കിലെ വേവ്പൂളില് വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പെരിയയിലെ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ റിമാന്‍ഡ് ചെയ്തു. പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദിനെയാണ് റിമാന്‍ഡ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. മലപ്പുറം സ്വദേശിയായ യുവതിയോട് ഇഫ്തിക്കര്‍ അഹമ്മദ് അപമര്യാദയായി പെരുമാറുകയായിരുന്നു. പാര്‍ക്കിലെ വേവ്പൂളില് വച്ചാണ് മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വച്ചു. തുടര്‍ന്ന് പൊലീസെത്തി ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മുമ്പും ഇദ്ദേഹത്തിനെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ […]Read More
dailyvartha.com
14 May 2024
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നഗരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഇടനാടുകളിലും കനത്ത മഴ ലഭിച്ചേക്കും. ഇടിമിന്നലോടു കൂടിയ മഴയായതിനാല്‍ കാലാവസ്ഥാ വകുപ്പ് ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്ന് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് രാത്രി 11.30 […]Read More
dailyvartha.com
14 May 2024
ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തി അതിന്റെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാടത്ത് പാര്‍ട്ടി നടത്തിയതിൻ്റെ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് റീൽ ഒരുക്കിയത്. അനുപിൻ്റെ സുഹൃത്തുക്കളും പരിചയക്കാരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. അറുപതിലേറെ പേർ പാടത്ത് തമ്പടിച്ചതറിഞ്ഞ് പൊലീസ് വന്നതും ദൃശ്യങ്ങളിൽ കാണാം. ആവേശം സിനിമയിലെ ഫഹദ് ഫാസിൽ കഥാപാത്രം രംഗൻ പറയുന്ന ‘എട മോനേ’ ഡയലോഗിട്ടാണ് റീൽ […]Read More
dailyvartha.com
14 May 2024
പൊന്നാനിയിൽ കടലിൽ കപ്പൽ ബോട്ടിലിടിച്ച് രണ്ട് പേർ മരിച്ച അപകടത്തിൽ അന്വേഷണം തുടങ്ങി കോസ്റ്റൽ പൊലീസ്. ബോട്ടിൽ ഇടിച്ച കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും. കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്ത കപ്പൽ ഇന്നലെ വൈകിട്ടോടെ ഫോർട്ട് കൊച്ചി തീരത്ത് എത്തിച്ചിരുന്നു. ഫോറൻസിക് സംഘവും ഇന്ന് കപ്പലിൽ പരിശോധന നടത്തും. വില്ലിംഗ്ടൺ ഐലൻഡിലെ Q10 ടെർമിനലിലാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. അലക്ഷ്യമായി കപ്പൽ ഓടിച്ചതിനും മരണത്തിന് ഇടയാക്കിയതിനുമാണ് കപ്പലിലെ ജീവനക്കാർക്കെതിരെ കേസ്. ലക്ഷദ്വീപിലേക്ക് ചരക്കുമായി പോകും വഴിയാണ് സാഗർ യുവരാജ് […]Read More
dailyvartha.com
14 May 2024
കുസാറ്റ് ക്യാംപസിന് സമീപം നഗ്നതാ പ്രദർശനം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽപൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വൈക്കം സ്വദേശിയായ അനന്തു എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ് അറസ്റ്റിൽ ആയത്. എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. കുസാറ്റിലെ വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു കേസ്.Read More
dailyvartha.com
14 May 2024
കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂര്‍ മൊബൈല്‍ യൂണിറ്റിന്റെ ആംബുലന്‍സ് ആണ് ട്രാന്‍സ്ഫോമറില്‍ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശി സുലോചന(56) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. നാദാപുരത്ത് നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗി സഞ്ചരിച്ച ആംബുലന്‍സാണ് കത്തിയത്. പുതിയപാലത്ത് വെച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് ട്രാന്‍സ്ഫോറിലേക്കും സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്ത് വെച്ച് തന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]Read More
dailyvartha.com
13 May 2024
കൊല്ലത്ത് ശാസ്താംകോട്ടയില്‍ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു. ശാസ്താം കോട്ട സ്വദേശി പ്രദീപിനാണ് ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റത്. രാവിലെ 10.30നായിരുന്നു ദാരുണമായ സംഭവം. ലാഡറില്‍ സേഫ്റ്റി ബെല്‍റ്റില്‍ തൂങ്ങിക്കിടന്ന നിലയിലായിരുന്നു മൃതദേഹം. പ്രദീപ് 15 വര്‍ഷമായി കെഎസ്ഇബിയില്‍ ജോലി ചെയ്യുന്നുണ്ട്. ഷോക്കേല്ക്കാനുള്ള കാരണം അറിയാന്‍ വകുപ്പ് തല പരിശോധന നടത്തുമെന്ന് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ അനൂപ് പറഞ്ഞു.Read More
dailyvartha.com
13 May 2024
വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ. വീടിനകത്ത് അതിക്രമിച്ച് കയറിയതിന് 10 വര്‍ഷം തടവും വിധിച്ചു. രണ്ടേകാല്‍ ലക്ഷം രൂപ പിഴ അടയ്ക്കണം. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷവിധിച്ചത്. പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ശിക്ഷാവിധി ഇന്നത്തേക്ക് മാറ്റിവച്ചത്. 2022 ഒക്ടോബര്‍ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. പാനൂരിലെ 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച് കയറി ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. […]Read More
dailyvartha.com
13 May 2024
മൂവാറ്റുപുഴയില്‍ എട്ട് പേരെ കടിച്ച വളര്‍ത്തു നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മൂവാറ്റുപുഴ നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന നായ ഇന്നലെ ചത്തിരുന്നു. കടിയേറ്റ എട്ടുപേര്‍ക്കും രണ്ടുതവണ വാക്സിന് നല്‍കിയിട്ടുണ്ടെന്ന് നഗരസഭ അറിയിച്ചു. അതേസമയം നായ സഞ്ചരിച്ച പ്രദേശത്തെ മുഴുവന്‍ നായകളെയും കണ്ടെത്തി വാക്സിനേഷന് നടത്താനാണ് തീരുമാനം. പ്രദേശത്തെ തെരുവ് നായകള്‍ക്ക് നാളെയും മറ്റന്നാളുമായി വാക്സിനേഷന് പൂര്‍ത്തിയാക്കുമെന്നും നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നാളെ രാവിലെ ആറുമണിക്ക് വാക്സിനേഷന് ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്നുള്ള വിദഗ്ദ സംഘത്തെ […]Read More
dailyvartha.com
13 May 2024
കാലിക്കറ്റ് സർവകലാശാലയിൽ ഡിഗ്രി വിദ്യാർഥിനിയുടെ ഉത്തരക്കടലാസ് പരീക്ഷാഭവനിൽനിന്ന് കാണാതായിട്ട് മാസങ്ങളായെങ്കിലും ഇതൊന്നും പുറത്തറിയാത്ത രീതിയിൽ രഹസ്യമാക്കി സർവകലാശാല പരീക്ഷാഭവൻ തന്ത്രങ്ങൾ മെനയുന്നു. സർവകലാശാലക്കു കീഴിലുള്ള പനമ്പള്ളി ഗവ. കോളജിൽ 2022-25 അധ്യയനവർഷത്തിൽ പഠിച്ച നിർമൽ റാണി ജോസിൻ്റെ പൊളിറ്റിക്കൽ സയൻസ് രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസാണ് സർവകലാശാലയിൽ നിന്ന് കാണാതായത്. രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം വന്നപ്പോൾ അഞ്ചു പേപ്പർ എഴുതിയതിൽ നാല് പേപ്പറുകളിലും വിജയിച്ചിരുന്നുവെങ്കിലും അഞ്ചാമത്തെ പേപ്പറിലാണ് 0 മാർക്ക് രേഖപ്പെടുത്തിയത്. തുടർന്ന് പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചതോടെയാണ് […]Read More