പാലക്കാട് കൊല്ലങ്കോടിൽ വനംവകുപ്പ് മയക്കു വെടിവെച്ച് പിടികൂടിയ പുലി ചത്തു. മയക്കുവെടിയേറ്റേശേഷം നിരീക്ഷണത്തിലായിരുന്നു. പറമ്പിൽ കമ്പിവേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലിയെ കണ്ടത്. കൊല്ലങ്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പിവേലിയിലാണ് കുടുങ്ങിയത്. ശേഷം ഏറെ പരിശ്രമത്തിനൊടുവിലാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ആർ ആർ ടി സംഘമാണ് സാഹസികമായി പുലിയെ കൂട്ടിലാക്കിയത്. ഈ പുലിയാണ് ഇപ്പോൾ ചത്തെന്ന സ്ഥിരീകരണം വരുന്നത്.Read More
dailyvartha.com
22 May 2024
സംസ്ഥാനത്ത് എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമെന്ന് സെക്രട്ടറി തല കമ്മിറ്റിയുടെ ശിപാര്‍ശ. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ മദ്യനയം രൂപീകരിക്കുമ്പോഴും സമാനമായ ചര്‍ച്ചകള്‍ നടന്നിരുന്നു. അവസാനം ഡ്രൈ ഡേ ഒഴിവാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കേരളത്തിന് ലഭിക്കേണ്ട എക്സിബിഷന് അടക്കമുള്ള പരിപാടികള്‍ ഡ്രൈ ഡേ മൂലം ഒഴിവായിപ്പോകുന്നുണ്ട്. അത്തരം കൂടുതല്‍ പരിപാടികള്‍ എത്താന്‍ ഡ്രൈ ഡേ ഒഴിവാക്കുന്നത് […]Read More
dailyvartha.com
22 May 2024
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, റഫീഖയുടെ മകന് ഷഫീഖ്, റഫീഖയുടെ സുഹൃത്ത് അല്‍ അമീന് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. സ്വര്‍ണാഭരണത്തിനായി ശാന്തകുമാരിയെ തലക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തട്ടിന്‍പുറത്ത് ഒളിപ്പിച്ചെന്നാണ് പ്രോസിക്യൂഷന് കേസ്. 2022 ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകക്ക് താമസിച്ചിരുന്നവരാണ് പ്രതികള്‍. ഇവര്‍ വാടകവീടൊഴിഞ്ഞ് പോയതിന് പിന്നാലെ വീട്ടുടമയും മകനും എത്തിയപ്പോള്‍ മച്ചില്‍നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നത് കാണുകയായിരുന്നു. റഫീഖാ ബീവിയാണ് […]Read More
dailyvartha.com
22 May 2024
കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ നടുറോഡില്‍ ബസ് നിര്‍ത്തിയിട്ട് ഭക്ഷണം കഴിക്കാന്‍ പുറത്തേക്കു പോയി. പുനലൂര്‍-മുവാറ്റുപുഴ പാതയിലാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ടത്. ഇന്നലെ രാത്രി കട്ടപ്പന ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍കുമാറാണ് റോഡിന്റെ മധ്യഭാഗത്ത് ബസ് നിര്‍ത്തിയ ശേഷം ഭക്ഷണം കഴിക്കാന്‍ പോയത്. നാട്ടുകാര്‍ ഡ്രൈവര്‍ക്കെതിരേ പരാതി നല്‍കിയിട്ടുണ്ട്. വൈകിട്ട് 6 മണിക്ക് കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന ബസാണിത്. ഡ്രൈവറും കണ്ടക്ടറും യാത്രക്കാരുമെല്ലാം ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോയി. ബസ് റോഡിന് നടുക്കാണ് കിടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ ബസ് […]Read More
dailyvartha.com
22 May 2024
മലപ്പുറം എടക്കരയില്‍ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിന്‍ സാന്‍(22) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇതോടെ ഈ വര്‍ഷം ഒമ്പത് പേരാണ് മലപ്പുറത്ത് വൈറല്‍ ഹെപറ്റൈറ്റിസ് ബാധിച്ചു മരിച്ചത്. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 1977 പേര്‍ക്കാണെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക് . കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗം സ്ഥിരീകരിച്ചവരാണ് ഭൂരിഭാഗവും. അസാധാരണമായ സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുമ്പോഴും മഞ്ഞപ്പിത്തത്തിനൊപ്പം വൈറല്‍ പനിക്കും കോവിഡിനും ചികിത്സ തേടുന്നവരുടെ എണ്ണവും […]Read More
dailyvartha.com
22 May 2024
പാലക്കാട്: വീടിന് സമീപത്തെ കരിങ്കല്‍ ക്വാറിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കല്ലടിക്കോട് കോണിക്കുഴി സ്വദേശികളായ അഭയ് (20), മേഘഖജ് (18) എന്നിവരാണ് മരിച്ചത്. രാത്രിയോടെയാണ് ഇരുവരും കുളിക്കാനിറങ്ങിയത്. എന്നാൽ കുളിക്കുന്നതിനിടെ കയത്തില്‍ പെടുകയായിരുന്നു. നാട്ടുകാരുടെയും അന്ധിരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പുറത്തെത്തിച്ചത്. പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരങ്ങളുടെ മക്കളാണ് മരിച്ച അഭയും മേഘജും. പുലാപ്പറ്റ എം.എൻ.കെ.എം സ്കൂളിൽ നിന്നും […]Read More
dailyvartha.com
22 May 2024
പാലക്കാട് അട്ടപ്പാടി കാട്ടിമലയില്‍ കുടുങ്ങിയ നാല് യുവാക്കളെ രക്ഷിച്ചു. അനധികൃതമായി കാട്ടില്‍ കയറിയ മലപ്പുറം മേലാറ്റൂര്‍ സ്വദേശികളായ നാല് പേരാണ് കഴിഞ്ഞദിവസം കാട്ടിമലയില്‍ അകപ്പെട്ടത്. കാട് കാണാന്‍ വനത്തില്‍ കയറിയ സംഘം വഴിതെറ്റി കാട്ടിമലയില്‍ അകപ്പെടുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെയാണ് വിവരമറിഞ്ഞെത്തിയ പൊലിസും ഫയര്‍ഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തിയത്. മലപ്പുറത്ത് നിന്ന് അട്ടപ്പാടി കാണാനെത്തിയതായിരുന്നു നാലംഗ സംഘം. വനത്തില്‍ കയറിയ യുവാക്കള്‍ വൈകുന്നേരമായതോടെ മഴ കനക്കുകയും ഇരുട്ട് മൂടുകയും ചെയ്തു. ഇതോടെ കാട്ടില്‍ നിന്നു […]Read More
dailyvartha.com
22 May 2024
പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെചത്തു പൊങ്ങിയതിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. ഫോർട്ട് കൊച്ചി […]Read More
dailyvartha.com
22 May 2024
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മെമ്മറി കാർഡ് കേസിൽ അതിജീവിതയുടെ ഹർജിയിൽ ഉപഹർജിയുമായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റല്‍ തെളിവ് സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഉപഹർജിയിൽ ആവശ്യപ്പെടുന്നു. മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണമെന്നും സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹർജിയിലുണ്ട്Read More
dailyvartha.com
22 May 2024
കൊല്ലങ്കോട് വാഴപ്പുഴയിൽ കമ്പിവേലിയിൽ പുലി കുടുങ്ങി. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണൻ്റെ പറമ്പിലാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഏവരും അറിയുന്നത്. പ്രദേശത്ത് അടുത്ത കാലത്തായി പുലി ശല്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എങ്കിലും ഇത്തരത്തില്‍ ജനവാസ മേഖലകളില്‍ പുലി സ്വൈര്യവിഹാരം നടത്തുന്നുവെന്നത് മനസിലാകുമ്പോള്‍ അത് വല്ലാത്ത ആശങ്കയാണുണ്ടാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. പുലി വേലിയില്‍ കുടുങ്ങിയ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ വനംവകുപ്പ് സ്ഥലത്തെത്തി. നന്നായൊന്ന് കുതറിയാല്‍ ഒരുപക്ഷേ പുലിക്ക് ഈ കുടുക്കില്‍ നിന്ന് രക്ഷപ്പെടാം. ഇങ്ങനെ […]Read More