കോഴിക്കോട് രണ്ടു പേര് മുങ്ങി മരിച്ചു. കോഴിക്കോട് ആഴ്ചവട്ടം ശിവക്ഷേത്ര കുളത്തില്‍ വീണ് 14കാരൻ മുങ്ങി മരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ് കൃഷ്ണ. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഇതിനിടെ, കോഴിക്കോട് മാത്തോട്ടം കനാലില്‍ വീണ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. […]Read More
dailyvartha.com
24 May 2024
കൊല്ലം: കൈക്കുളങ്ങരയില്‍ കനത്ത മഴയത്ത് വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്. കൈക്കുളങ്ങര ആൽത്തറമൂട് കുഴിയിൽ വടക്കെ തൊടിയിൽ വീട്ടിൽ ഗ്രേസി, ഭര്‍ത്താവ് ജോസഫ്, പേരക്കുട്ടികളായ സ്നേഹ, ഡിയോൺ എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. നാല് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഡിയോണിന് മൂന്ന് വയസ് മാത്രമാണ് പ്രായം. സ്നേഹയ്ക്ക് നാലും. ഗ്രേസിക്ക് തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. എങ്കിലും ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ലഭ്യമാകുന്ന വിവരം. വൈകീട്ട് ഏഴരയോടെയാണ് സംഭവം. കനത്ത മഴയായിരുന്നു. ഇതോടെ ഓടിട്ട […]Read More
dailyvartha.com
24 May 2024
പെരിയാറിൽ മത്സ്യങ്ങൾ വ്യാപകമായി ചത്തുപൊന്തിയതിനു പിന്നിൽ രാസമാലിന്യം ആണെന്ന് ഫിഷറീസ് വകുപ്പിന്റെ സ്ഥിരീകരണം. ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് ഇത് വഴിവെക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചത്. അന്തിമറിപ്പോർട്ട് ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറുമെന്നറിയുന്നു. പെരിയാറിൽ സൾഫർ അടക്കമുള്ള രാസമാലിന്യമാണ് വ്യാപകമായി പകർന്നിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. സാമ്പത്തികമായി 10 കോടിയോളം രൂപയുടെ നഷ്ടമാണ് ഫിഷറീസ് കണക്കുകൂട്ടുന്നത്. കൂടാതെ ഇത് പരിസ്ഥിതി സന്തുലനത്തിന് ഏൽപ്പിക്കുന്ന ആഘാതവും ഗുരുതരമായി കാണണമെന്നും […]Read More
dailyvartha.com
24 May 2024
മദ്യനയം മാറ്റാന്‍ ബാര്‍ ഹോട്ടലുടമകള്‍ പണം കൊടുക്കേണ്ടവര്‍ക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം വിവാദമായതോടെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ബാര്‍ കോഴ വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി എം.ബി രാജേഷ് രാജിവക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാറുടമകളുടെ വോയിസ് മെസ്സേജുകളാണ് പുറത്തു വന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കേരളത്തിലെ 801 ബാറുകളില്‍ നിന്നും രണ്ടര ലക്ഷം വീതം പിരിച്ച് 20 കോടിയുടെ കോഴ ഇടപാടാണ് […]Read More
dailyvartha.com
24 May 2024
കൊല്ലത്ത് മാങ്ങ പറിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. അഞ്ചൽ സ്വദേശി മനോജ് ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുമ്പ് കമ്പി കൊണ്ടുള്ള തോട്ടിയാണ് മാങ്ങ പറിക്കാനായി ഉപയോഗിച്ചത്. ഇതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ മനോജിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.Read More
dailyvartha.com
24 May 2024
കടലാക്രമണം ശക്തമായതോടെ പുന്നപ്ര വിയാനിയില്‍ തെങ്ങുകളും ഫലവൃക്ഷങ്ങളും കടപുഴകി വീണു. പുന്നപ്ര ചള്ളി തീരത്തിന് വടക്കോട്ട് അര കിലോ മീറ്ററോളമുള്ള വിയാനി കടപ്പുറം വരെ കടല്‍ ഭിത്തിയില്ല. ഈ ഭാഗത്താണ് ഇന്നലെ ഉച്ചയോടെ കടലാക്രമണം ശക്തമായത്. തീരത്തെ പല വീടുകളിലും വെള്ളം കയറിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുറംകടലില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങിയ കുറ്റന്‍ തിരമാലകള്‍ ശക്തിയാര്‍ജിച്ച് കരയിലേക്ക് ഇരച്ചു കയറിയതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണമായത്. തീരത്ത് കയറ്റി വച്ചിരുന്ന പൊന്തുവള്ളങ്ങളെയും കടലെടുത്തു. വാടക്കല്‍ അറപ്പ പൊഴി ഭാഗത്തും കടല്‍ക്ഷോഭം […]Read More
dailyvartha.com
24 May 2024
ഇടുക്കി:അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം എസ് ഷാജിയെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. കരിങ്കുന്നത്ത് നിന്നാണ് ഷാജി അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയത്. ഷാജിക്ക് ബിനാമി പേരുകളിൽ റിയൽ എസ്റ്റേറ്റ് കച്ചവടവും ഖനന മാഫിയയുമായി ബന്ധവും ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.Read More
dailyvartha.com
24 May 2024
ഹൈവേയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ, അനാവശ്യ സിഗ്നൽ ലൈറ്റുകൾ അണയ്ക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയ പാതയിലെ അശാസ്ത്രീയ സിഗ്നലുകൾ യാത്രാ കാലതാമസമുണ്ടാക്കുന്നുണ്ട്. അനാവശ്യ സിഗ്നലുകൾ ഒഴിവാക്കി യൂ ടേണുകൾ അനുവദിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. ഗതാഗതക്കുരുക്ക് പരിശോധിക്കാനുള്ള പരിശോധനയ്ക്കിടെയായിരുന്നു ഗതാഗത മന്ത്രിയുടെ പ്രതികണം. പരിശോധനയ്ക്കിടെ കിട്ടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് വേഗത്തിൽ പരിഹാരം കാണുമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാ ദുരിതം കണ്ടറിയാൻ തൃശൂർ മുതൽ കളമശ്ശേരി വരെ യാത്ര നടത്തി പരിശോധിക്കുകയാണ് ഗതാഗതമന്ത്രി. […]Read More
dailyvartha.com
24 May 2024
കൊച്ചി: മാനസികാരോഗ്യത്തിനായി പോസിറ്റീവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ ഇടങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നീ ലക്ഷ്യത്തോടെ ബോധിനി ട്രസ്റ്റ് തുടക്കം കുറിച്ച ‘ഞങ്ങളുണ്ട് കൂടെ’ ക്യാംപയിന് ഇരകള്‍ക്ക് ധൈര്യം പകരുമെന്ന് സംവിധായകന് ജൂഡ് ആന്റണി. മരട് ന്യൂക്ലിയസ് മാളില്‍ നടന്ന ചടങ്ങില്‍ ബോധിനിയുടെ ക്യാംപയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുറ്റുമുള്ള നിസഹായവരെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്ന ബോധിനിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൈബര്‍ സുരക്ഷാ നിയമങ്ങള്‍, ജീവിതശൈലിയില്‍ ഉറക്കത്തിന്റെ പ്രാധാന്യം, […]Read More
dailyvartha.com
24 May 2024
മദ്യ നയത്തില്‍ ഇളവ് ലഭിക്കാന്‍ കോഴ നല്‍കണമെന്നു ശബ്ദരേഖ. ബാറുടമകള്‍ 2.5 ലക്ഷം രൂപ വീതം നല്‍കണമെന്നാണ് ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന് സംഘടന വൈസ് പ്രസിഡന്റ് അനിമോന്റെ ശബ്ദരേഖയില്‍ പറയുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും അനിമോന് വ്യക്തമാക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ ബാറുടമകള്‍ക്കാണ് നിര്‍ദേശം നല്‍കുന്നത്. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുതിയ നയം വരും. അതില്‍ ഒന്നാം തിയതിയിലെ ഡ്രൈ ഡേ എടുത്ത് കളയും മറ്റ് ഇളവുകളും ഉണ്ടാകും. ഇതൊക്കെ ചെയ്ത് തരണമെങ്കില്‍ നമ്മള് […]Read More