കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നും റിയാദിലേക്ക് ഇന്ന് രാത്രി 8.25 ന് പുറപെടേണ്ടിയിരുന്ന വിമാനവും രാത്രി 11 മണിക്ക് മസ്ക്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനവുമാണ് റദ്ദാക്കിയത്. കാബിൻ ക്രൂവിൻ്റെ കുറവ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ അറിയിച്ചു.Read More
dailyvartha.com
25 May 2024
മൃതശരീരവും വഹിച്ച് ബന്ധുക്കൾ വെള്ളക്കെട്ടിലൂടെ നടന്നു. തിരുവല്ല വേങ്ങൽ ചാലക്കുഴിയിലാണ് സംഭവം നടന്നത്. ചാലക്കുഴി ചാന്തുരുത്തിൽ വീട്ടിൽ ജോസഫ് മാർക്കോസ് ( 80) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹമാണ് വെള്ളക്കെട്ടിലൂടെ കൊണ്ടുപോയത്. ഇവിടെ റോഡും നാട്ടുകാർ നിർമ്മിച്ച തൽക്കാലിക പാലവും കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങിയതാണ് പ്രതിസന്ധിയായത്. വ്യാഴാഴ്ചയാണ് ജോസഫ് മാര്‍കോസ് മരിച്ചത്. ഇന്ന് സംസ്കാരം നടത്താൻ തീരുമാനിച്ചിരുന്നു. ഇന്നലെ മുതൽ പെയ്ത കനത്ത മഴയിൽ പ്രദേശത്ത് വെള്ളം കയറി. പലപ്പോഴായി തദ്ദേശ സ്ഥാപനങ്ങളെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് […]Read More
dailyvartha.com
25 May 2024
. കൊച്ചി:പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസിന്റെ പഠന സമിതി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരിശോധനയില്‍ വെള്ളത്തില്‍ അപകടകരമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ വെള്ളത്തില്‍ അപകടകരമായ അളവില്‍ അമോണിയയും സല്‍ഫൈഡും ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. പെരിയാറിലെ വെള്ളത്തില്‍ ഇത്രയധികം അളവില്‍ രാസവസ്തുക്കള്‍ എങ്ങനെ എത്തിയെന്നും എവിടെ നിന്ന് എത്തിയെന്നും അറിയാൻ വിശദമായ രാസ പരിശോധന ഫലം വരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചതെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. […]Read More
dailyvartha.com
25 May 2024
സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന് സഞ്ജയ് കൃഷ്ണ(14) ആണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരുക്കേറ്റ് കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്ജോസഫ്സ് […]Read More
dailyvartha.com
25 May 2024
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് എട്ട് വര്‍ഷം കഠിന തടവും 40,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം മലയിന്‍കീഴ് പ്ലാവിള സി.എസ്.ഐ ചര്‍ച്ചിന് സമീപം താമസിക്കുന്ന പ്രഭാകരന്(60)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാര്‍ ശിക്ഷിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നല്‍കാനും പിഴയൊടുക്കിയില്ലെങ്കില്‍ 8 മാസം കൂടെ അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. 2022 ജൂണ്‍ ആറിനാണ് സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേയ്ക്ക് ടെമ്പോവാനില്‍ യാത്ര ചെയ്യുകയായിരുന്ന […]Read More
dailyvartha.com
25 May 2024
10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണ്ണ കമ്മൽ കവർന്ന കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കർണ്ണാടക കുടക് നാപോക് സ്വദേശിയായ സലീമി (35) നെയാണ് അന്വേഷണസംഘം ആന്ധ്രാപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലിസ് വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആന്ധ്രപ്രദേശ് കുർണ്ണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് അന്വേഷണ […]Read More
dailyvartha.com
25 May 2024
പെരിയാറിലെ മത്സ്യക്കുരുതിയില്‍ കുഫോസ് ഇന്ന് ഫിഷറീസ് വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങാനിടയായതിന്റെ ശാസ്ത്രീയ കാരണങ്ങള്‍ വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് നല്‍കുക. ഇതിന്റെ ഭാഗമായി കുഫോസ് ഗവേഷക സംഘം ചത്ത മത്സ്യങ്ങളുടെയും പെരിയാറിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശാനുസരണം സര്‍വകലാശാല വിസിയാണ് ശാസ്ത്രീയ പഠനത്തിന് ഉത്തരവിട്ടത്. എന്നാല്‍, പെരിയാറിലെ മത്സ്യക്കുരുതിയില്‍ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. പകരം സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ ഷിജുവിനെ നിയമിച്ചു. വ്യവസായമന്ത്രി […]Read More
dailyvartha.com
25 May 2024
സംസ്ഥാനത്ത് ബാർ കോഴ വിവാദം ശക്തമായിരിക്കെ എക്സൈസ് മന്ത്രി എം.ബി രാജേഷ് സ്വകാര്യ സന്ദർശനത്തിനായി യൂറോപ്പിലേക്ക് യാത്ര തിരിച്ചു. കുടുംബസമേതം വിയന്നയിലേക്കാണ് ഒരാഴ്ചത്തേക്ക് യാത്ര പുറപ്പെട്ടത്. അടുത്തമാസം രണ്ടിന് മന്ത്രി തിരിച്ചെത്തും. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ എത്തുന്ന മന്ത്രി ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്നാണ് വിവരം. മദ്യ നയത്തിൽ ഇളവ് ലഭിക്കാൻ കോഴ നൽകണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നത് ഏറെ വിവാദമായിരിക്കെയാണ് എക്സൈസ് മന്ത്രി വിദേശത്തേക്ക് പോകുന്നത്. ഡ്രൈ ഡേ […]Read More
dailyvartha.com
25 May 2024
കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധിപേര്‍ക്ക് പരുക്ക്. ഒരു കുട്ടിക്കും ബസ് ഡ്രൈവര്ക്കുമുള്പ്പെടെ 10 പേര്‍ക്കാണ് പരുക്കേറ്റത്. ഡ്രൈവറുടെ നില അതീവഗുരുതരമാണ്. രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്റസ ബസാറിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് കോണ്‍ക്രീറ്റ് ബീം തകര്‍ത്ത് കടക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. രണ്ടു ഇരുചക്രവാഹനങ്ങളും ബസിന്റെ അടിയില്പെട്ടിട്ടുണ്ട്. കഴിഞ്ഞ നാലുദിവസത്തിനിടെ കൊടുവള്ളി മദ്റസ ബസാറില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് […]Read More
dailyvartha.com
25 May 2024
കുറുപ്പന്തറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. പൂര്‍ണമായും തോട്ടില്‍ മുങ്ങിയ കാര്‍ നാട്ടുകാരും പൊലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടില്‍ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.Read More