കൊച്ചി: സിബിഎസ്ഇ പത്ത്, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടി കൊച്ചി ചോയിസ് സ്കൂള്‍. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ സ്കൂളിലെ ജൊവാന സൂസൻ ഷിബി ദേശിയ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി(99.6%).പരീക്ഷ എഴുതിയ 195 വിദ്യാര്‍ത്ഥികളില്‍ 172 വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിംഗ്ഷനും 23 വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. പരീക്ഷ എഴുതിയ 26 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡ് കരസ്ഥമാക്കി. ജൊവാനാ സൂസണ്‍ ഷിബി (99.6%),ഐലിന് സൂസന് ജോണ്‍ (99.4%), അനന്യ പ്രശാന്ത് (99.4%) […]Read More
dailyvartha.com
27 May 2024
അങ്കമാലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്നൊരുക്കി ഗുണ്ടാനേതാവ്. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ആലപ്പുഴ ഡിവൈഎസ്പിയും പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു. അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസൽ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കാളിയായ ആളാണ്.Read More
dailyvartha.com
27 May 2024
ഇടുക്കിയിലെ പൂപ്പാറയില്‍ പുഴകാണാനെത്തിയ മൂന്നര വയസുകാരന് ഒഴുക്കില്‍പെട്ട് മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയില്‍ രാഹുലിന്റെ മകന് ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം പുഴ കാണാനായി പോയപ്പോഴാണ് അപകടം. പാറയില്‍ നിന്നും തെന്നി പന്നിയാര്‍ പുഴയിലേക്ക് കുട്ടി വീഴുകയായിരുന്നു. 25 മീറ്ററോളം പുഴയിലൂടെ ഒഴുകിപ്പോയ കുട്ടിയെ ഉടനെ തന്നെ ബന്ധുക്കള്‍ രക്ഷപ്പെടുത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് നല്‍കും.Read More
dailyvartha.com
27 May 2024
തലസ്ഥാനത്തെ റോഡ് നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ കുഴികള്‍ അടച്ചുകൊണ്ടുള്ള പ്രതിഷേധവുമായി ബിജെപി കൗണ്‍സിലര്‍മാര്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരാണ് റോഡ് നിര്‍മാണത്തിനായി പൊളിച്ചിട്ട ഭാഗങ്ങളില്‍ മണ്ണും കല്ലുമിട്ട് അടയ്ക്കുന്നത്. ശ്രീമൂലം ക്ലബ്ബിന് മുന്നിലായുള്ള റോഡിലാണ് പ്രതിഷേധം ആരംഭിച്ചത്. പൈപ്പിടുന്നതിനായി എടുത്ത കുഴികള്‍ അടച്ചുകൊണ്ടാണ് പ്രതിഷേധം. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാരോപിച്ചാണ് പ്രതിഷേധം. മാസങ്ങളായി തുടങ്ങിയ നിര്‍മാണപ്രവര്‍ത്തി ഇതുവരെ പൂര്‍ത്തിയാക്കാനായില്ലെന്നും കോര്പ്പറേഷന് ഭരണസമിതിയുടെ തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ […]Read More
dailyvartha.com
27 May 2024
വെള്ളറക്കാട് ബന്ധുവീട്ടിൽ വിരുന്നുന്നെത്തിയ 14 വയസ്സുകാരൻ മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് 11 മണിയോടെയായിരുന്നു അപകടം നടന്നത്. എടപ്പാൾ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ പുരുഷോത്തമന്റെ മകൻ അക്ഷയ് ആണ് മരിച്ചത്. കൂട്ടുകാരുമൊത്ത് വെള്ളറക്കാട് ചിറമനേങ്ങാട് കക്കാട്ടുപാറയിലെ മണ്ണെടുത്ത കുഴിയിൽ കുളിക്കാൻ ഇറങ്ങിയ അക്ഷയ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് തുടർന്ന് കുന്നംകുളം അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നി […]Read More
dailyvartha.com
27 May 2024
അവധിക്കാല ആഘോഷങ്ങൾക്കായി ഒത്തുചേർന്ന സഹോദരിമാരുടെ പെൺമക്കൾ ചാലക്കുടിയാറിൽ മുങ്ങി മരിച്ചു. ഇന്നലെ രാവിലെ 9.30ന് കോഴിത്തുരുത്ത് പാലത്തിന് സമീപം ചാലകുടിയാറിന്റെ കൈവഴിയിൽ ഇറങ്ങിയപ്പോഴാണ് അപകടം. പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിൽ രാഹുലൻ്റേയും ഇളന്തിക്കര ഹൈസ്കൂളിലെ അധ്യാപിക റീജയുടെയും മകൾ മേഘ (23), റീജയുടെ സഹോദരി ബിൽജയുടെയും കൊടകര വെമ്പനാട്ട് വിനോദിന്റെയും മകൾ ജ്വാലലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. പിറന്നാൾ ദിനത്തിൻ്റെ പിറ്റേന്നാണ് ജ്വാലലക്ഷ്മിയുടെ മരണം. മേഘയുടെ സഹോദരി നേഹ ഒഴുക്കിൽപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. ചികിത്സയിലുള്ള നേഹ അപകടനില തരണം ചെയ്തു. […]Read More
dailyvartha.com
27 May 2024
പൈപ്പ് പൊട്ട വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതിന് കണ്ണൂര്‍ പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ് എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലിസ് പറയുന്നതിങ്ങനെ ഇന്നലെ വൈകീട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ […]Read More
dailyvartha.com
27 May 2024
മേയർ ആര്യാ രാജേന്ദ്രനും പങ്കാളിയും എംഎൽഎയുമായ സച്ചിൻ ദേവും കെഎസ്ആർടിസി ഡ്രൈവറുമായുണ്ടായി റോഡിൽ നടത്തിയ തർക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് പൊലീസ്. എംഎൽഎ സച്ചിൻ ദേവ് ബസിൽ കയറിയെന്നാണ് സാക്ഷി മൊഴി. ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്. എംഎൽഎ ബസിൽ കയറിയ കാര്യം കണ്ടക്ടർ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയപ്പോഴാണ് എംഎൽഎ ബസിൽ കയറിയതും രേഖപ്പടുത്തിയത്. ഈ രേഖ കെഎസ്ആർടിസിയിൽ നിന്നും […]Read More
dailyvartha.com
27 May 2024
പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ നടത്തുന്ന രാപ്പകൽ സമരം ആറം ദിവസത്തിലേക്ക് കടന്നു. പ്രശ്നങ്ങൾ പരഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ജില്ലാ കളക്ടറുമായി ഇന്ന് നടക്കുന്ന ചർച്ചയിലും തീരുമാനമുണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്താനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഇടുക്കി മെഡിക്കൽ കോളജിൽ എംബിബിഎസ് രണ്ടാം വർഷ ക്ലാസ് തുടങ്ങി അഞ്ചു മാസം കഴിഞ്ഞിട്ടും വിദ്യാർഥികൾ ലാബ് കണ്ടിട്ടു പോലുമില്ല. ഓപ്പറേഷൻ തിയറ്റർ ഇല്ലാത്തതിനാൽ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുന്നതും […]Read More
dailyvartha.com
26 May 2024
മദ്യ നയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ വാദങ്ങൾ പൊളിയുന്നു. ബാറുടമകളുമായി ചർച്ച നടത്തിയതായുള്ള വിവരങ്ങൾ പുറത്തുവന്നു. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിൽ ബാറുടമകൾ പങ്കെടുത്തിരുന്നതായാണ് വിവരം. മെയ്21ന് ടൂറിസം വകുപ്പ് ഡയറക്ടർ വിളിച്ച യോഗത്തിലാണ് ബാറുടമകൾ പങ്കെടുത്തത്. മദ്യ നയവുമായി ബന്ധപ്പെട്ട് ബാറുടമകളുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ യോഗം നടക്കുകയും ഡ്രൈഡേ സംബന്ധിച്ച് ചർച്ച നടക്കുകയും ചെയ്തു. ആവശ്യങ്ങൾ പരിശോധിക്കുമെന്ന് യോഗത്തിൽ ഉറപ്പ് നൽകുകയും ചെയ്തു. ടൂറിസം വകുപ്പിന്റെ […]Read More