കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പന്ത്രണ്ട് കോടിയാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കും. 10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്കുന്ന […]Read More
dailyvartha.com
29 May 2024
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജികിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് ഷോൺ ജോർജ്. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. ഈ അക്കൗണ്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്. വീണ വിജയന്റെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നതെന്നും എസ് എന്‍ സി […]Read More
dailyvartha.com
29 May 2024
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജിക് സൊല്യൂഷൻസിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ്. വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകി. എസ്എൻസി ലാവ്ലിൻ, പിഡബ്ലിയുസി അടക്കമുള്ള കമ്പനികൾ പണം നൽകിയെന്നും ഷോൺ ആരോപിക്കുന്നു. സിഎംആർഎൽ എക്സാലോജിക് സൊല്യൂഷൻസ് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്. വിദേശ അക്കൗണ്ട് കൂടി അന്വേഷിക്കണം എന്നാണ് ഷോൺ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന […]Read More
dailyvartha.com
29 May 2024
ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ, സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂളൊരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച വാഹനം പൊതുനിരത്തിൽ ഓടിച്ചതോടെയാണ് നടപടിയെടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി. വാഹനത്തിൽ കുളിച്ചു, യാത്ര ചെയ്തു, കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു, വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടു എന്നിങ്ങനെയാണ് ആർടിഒയുടെ വിശദീകരണം. […]Read More
dailyvartha.com
29 May 2024
താഴേത്തട്ടിലുള്ള കണക്കെടുപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ തൃശൂരില്‍ പരസ്പരം പഴിചാരിയും വിജയമവകാശപ്പെട്ടും മുന്നണികള്‍. വി എസ് സുനില്‍കുമാറിനെ സിപിഎം വോട്ടുചെയ്യാതെ വഞ്ചിച്ചുവെന്ന് ടി എന്‍ പ്രതാപന് ആരോപിച്ചു. കെ മുരളീധരനെ ഡിസിസിയും പ്രതാപനും ചേര്‍ന്ന് ബലിയാടാക്കിയെന്ന് എല്‍ഡിഎഫ് തിരിച്ചടിച്ചു. പത്തു ലക്ഷത്തിലേറെ വോട്ടര്‍മാരുടെ ജനഹിതമറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് യുഡിഎഫിന്റെ ചുമതലക്കാരന് കൂടിയായ ടി എന്‍ പ്രതാപന് ആരോപണത്തിന്റെ കെട്ടഴിക്കുന്നത്. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാരുടെ കണക്കില്‍ കാല് ലക്ഷം വോട്ടിന് കെ മുരളീധരന് വിജയിക്കും. സിപിഎം സിപിഐയെ കാലുവാരിയെന്നാണ് ടി […]Read More
dailyvartha.com
28 May 2024
‘ നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ യാത്രക്കാരിയെ കടിച്ചത് പാമ്പല്ലെന്ന് റെയിൽവേ അധികൃതർ. വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാം യുവതിയെ കടിച്ചത് എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ട്രെയിനിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. അതേസമയം, യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ആയുർവേദ ഡോക്ടറായ ഗായത്രി (25) എന്ന യുവതിയെയാണ് ട്രെയിൻ യാത്രയ്ക്കിടെ പാമ്പ് കടിയേറ്റെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ട്രെയിനിൻ്റെ ബർത്തിൽ കിടക്കുകയായിരുന്നു ഗായത്രി. പാമ്പ് കടിയേറ്റെന്ന സംശയത്തിൽ ഗായത്രി വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. പിന്നീട് […]Read More
dailyvartha.com
28 May 2024
ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി ക്രൈംബ്രാഞ്ച്. വിവാദത്തിന് പിന്നാലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംഘടന നേതൃത്വത്തിന് കത്ത് നൽകി. അതേസമയം, വിവാദത്തില്‍ അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് തുടരുകയാണ്. വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇടുക്കി അണക്കര സ്പൈസ് ഗ്രോവ് ബാർ ഉടമ അരവിന്ദാക്ഷൻ്റെ നെടുങ്കണ്ടത്ത് വച്ചാണ് സംഘം മൊഴി രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയിൽ ബാർ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ഓഡിയോ സന്ദേശത്തിൽ […]Read More
dailyvartha.com
28 May 2024
കെഎസ്യു സംസ്ഥാന പ്രസിഡന്റിന്റെ നിലപാടുകള്‍ക്കെതിരെ കെ സുധാകരന് കേന്ദ്രനേതൃത്വത്തെ സമീപിച്ചു.തന്നെ അപമാനിക്കുന്ന നിലപാട് അലോഷ്യസ് സേവിയറില്‍ നിന്നുണ്ടായി എന്നാണ് പരാതി. കെഎസ്യു ക്യാംപിലെ കൂട്ടത്തല്ല് അന്വേഷിച്ച കെപിസിസിയുടെ അന്വേഷണ സമിതിയോട് ഇന്ന് തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. കടുത്ത അച്ചടക്ക നടപടി വേണമെന്ന നിലപാടില്‍ അയവുവരുത്താതെ, കെഎസ്യു പ്രസിഡന്റിനെ ഉന്നംവച്ചാണ് കെപിസിസി അധ്യക്ഷന്റെ നീക്കം. നെയ്യാര്‍ഡാമില്‍ നടന്ന പഠനക്യാംപിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് അപമാനിക്കാനാണെന്ന് കെ സുധാകരന് കേന്ദ്രനേതൃത്വത്തെ അറിയിച്ചു. സ്വതന്ത്ര സംഘടനയെന്ന നിലയിലാണ് കെഎസ്യു പ്രവര്‍ത്തിക്കുന്നത്. […]Read More
dailyvartha.com
28 May 2024
കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി എന്നതാണ്. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ലെന്നത് ആശ്വാസമായി. കോട്ടയത്ത് വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ഇവിടെ മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട […]Read More
dailyvartha.com
28 May 2024
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്ക്.കുന്നംകുളം-തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന കൈലാസം, ആര്യ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൈലാസ് ബസും എതിർദിശയിൽ വരികയായിരുന്ന ആര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചുവീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുബസുകളുടെയും മുൻവശം തകർന്നു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.കുന്നംകുളം […]Read More