റേഷന്‍ കടയില്‍ പോയി മടങ്ങുകയായിരുന്ന ഭര്‍ത്താവ് ഓവുചാലില്‍ വീണു. പരുക്കുകളോടെ വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തെ ദീപത്തില്‍ മീരാ കാംദേവ് (65) ആണ് മരിച്ചത്. ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലാണ് ഇവരുടെ ഭര്‍ത്താവ് എച്ച്.എന്‍ കാംദേവ് (71) വഴുതിവീണത്. കഴിഞ്ഞ ദിവസം രാവിലെ റേഷന്‍കടയില്‍ പോയതായിരുന്നു ഇദ്ദേഹം. റോഡരികിലെ ഓവുചാലില്‍നിന്നുള്ള വെള്ളം കിഴക്കോട്ട് ഒഴുകുന്ന വലിയ ചാലിലേക്കാണ് വീണത്. ഈ ചാലിന്റെ തുടക്കത്തില്‍ മാത്രമേ സ്ളാബുള്ളൂ. ചാലില്‍ […]Read More
dailyvartha.com
1 June 2024
ലോക്കോ പൈലറ്റുമാർ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ന് മുതൽ അനിശ്ചിതകാല സമരം നടത്തും. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള ലോക്കോ പൈലറ്റുമാരാണ് സമരം നടത്തുന്നത്. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ സമരത്തിനു നേതൃത്വം നൽകും. എന്നാൽ ട്രെയിൻ ഗതാഗതം നിർത്തിയുള്ള സമരമല്ലെന്ന് അസോസിയേഷൻ അധികൃതർ പറഞ്ഞു. ഒറ്റയടിക്ക് 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യില്ല. തുടർച്ചയായി 2 രാത്രികളിൽ കൂടുതൽ ട്രെയിൻ ഓടിക്കില്ലെന്നുമാണ് അസോസിയേഷന്റെ തീരുമാനം. 48 മണിക്കൂറിനകം ലോക്കോ പൈലറ്റുമാർക്ക് ആസ്ഥാനത്തേക്ക് മടങ്ങിയെത്താൻ കഴിയണം. ആഴ്ചയിൽ […]Read More
dailyvartha.com
30 May 2024
പാലക്കാട് : ഉറക്കഗുളികയിൽ ഉപയോഗിക്കുന്ന മെലറ്റോമിൻ എന്ന രാസവസ്തു അടങ്ങിയ ZZZQUIL എന്ന ഭക്ഷ്യ വസ്തു ആരോഗ്യത്തിന് അപകടകരമാണെന്ന് വ്യക്തമായാൽ അതിന്റെ വിതരണം സംസ്ഥാനത്ത് നിരോധിക്കുന്നതിനും ഇക്കാര്യം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ അറിയിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണർ രണ്ടു മാസത്തിനുള്ളിൽ ഭക്ഷ്യ വസ്തുവിന്റെ പരിശോധനാഫലം ഉൾപ്പെടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ […]Read More
dailyvartha.com
30 May 2024
തൃശൂര്‍ രാമവർമപുരം കേരള പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അക്കാദമിയിലെ ഓഫീസർ കമാൻഡന്റ് പ്രേമനെ ആണ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി പി വിജയൻ സസ്പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പൊലീസ് എസ്.എച്ച്.ഒ കമാൻഡന്റിനെതിരെ കേസും രജിസ്റ്റർ ചെയ്തു. സംഭവം കേട്ട ഉടനെ തന്നെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽ നിന്നും […]Read More
dailyvartha.com
30 May 2024
ഏഴ് വയസ്സുകാരിയെ ഓട്ടോറിക്ഷയിൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഡ്രൈവർക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കൽപ്പകഞ്ചേരി കന്മനം തുവ്വക്കാട് കൊടുവട്ടത്തുകുണ്ടിൽ മുഹമ്മദ് മുസ്തഫയ്ക്കാണ് (50) കോടതി ശിക്ഷ വിധിച്ചത്. പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് സൂരജാണ് വിധി പറഞ്ഞത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. 2021 ജനുവരി 11നാണ് സംഭവം. മാലാപറമ്പിലെ ആശുപത്രിക്ക് മുൻവശം പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി […]Read More
dailyvartha.com
30 May 2024
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി ശശി തരൂരിൻ്റെ പിഎ ഉൾപ്പെടെ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തരൂരിന്റെ പിഎ ശിവകുമാർ പ്രസാദും കൂട്ടാളിയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലായത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണ്ണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. വിദേശയാത്ര കഴിഞ്ഞ് മടങ്ങി […]Read More
dailyvartha.com
30 May 2024
പണം കടം വാങ്ങിയ യുവാവിനെ പലിശ മുടങ്ങിയതിന്റെ പേരില്‍ കത്തികൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഷെമീറിനെയാണ് കത്തികൊണ്ട് ദേഹത്ത് വരയുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ മൂന്ന് പേരെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. പന്നിയങ്കര ചക്കുംകടവ് സ്വദേശിയായ മുഹമ്മദ് റാഫി (32), താരിഖ്(34), പുതിയങ്ങാടി സ്വദേശി ശരത്(30) എന്നിവരാണ് പിടിയിലായത്. മുഹമ്മദ് റാഫിയുടെ പക്കല്‍ നിന്ന് ഷെമീര്‍ നേരത്തെ 10,000 രൂപ കടം വാങ്ങിയിരുന്നു. ദിവസവും ആയിരം രൂപ പലിശക്കാണ് പണം […]Read More
dailyvartha.com
30 May 2024
മംഗളൂരുവിൽ ചികിത്സയ്ക്കെത്തിയ കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി മുറിയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു.Read More
dailyvartha.com
29 May 2024
പേരാമംഗലത്ത് വച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ വച്ച് യുവതി പ്രസവിച്ചു. അങ്കമാലിയില്‍ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരാമംഗലം പൊലീസ് സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ ബസ് തൃശൂര്‍ അമല ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുനാവായ സ്വദേശിയായ യുവതി പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. പന്ത്രണ്ടരയോടെയായിരുന്നു സംഭവം.Read More
dailyvartha.com
29 May 2024
ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിന്റെ വിടുതല്‍ ഹർജി തള്ളി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഹൈക്കോടതിയില്‍ റിവിഷന്‍ ഹർജി നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്കെത്തിച്ച അടിപിടിക്കേസിലെ പ്രതി ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും മുഖത്തുമാണ് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ വന്ദനയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പൊലിസുകാര്‍ ഉള്‍പ്പെടെ […]Read More