തിരുവനന്തപുരം: മൂന്നാം എൽഡിഎഫ് സർക്കാറെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചനകൾ. കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ കക്ഷിയായി ഉയർന്നുവരികയും ചെയ്തതാണ് ഫലം സൂചിപ്പിക്കുന്നത്. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ സമസ്ത രംഗത്തും യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കുപ്രകാരം 941 പഞ്ചായത്തുകളിൽ 441 പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നുണ്ട്. 372 പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറ്റം. 80 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫാണ് മുന്നിൽ. […]Read More
dailyvartha.com
13 December 2025
തദ്ദേശ തെരഞ്ഞെടുപ്പിൽ സർപ്രൈസ് സ്ഥാനാർത്ഥിയായി കടന്നുവന്ന കെ എസ് ശബരീനാഥൻ മുന്നിൽ തന്നെ. തിരുവനന്തപുരം കോർപ്പറേഷനിൽ കവടിയാർ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് കെ എസ് ശബരീനാഥൻ മത്സരിച്ചത്. കഴിഞ്ഞ തവണ ഒരു വോട്ടിന് ബിജെപിക്കെതിരെ കോൺഗ്രസ് വിജയിച്ച വാർഡാണ് കവടിയാർ. അവിടെ ഇത്തവണ ശബരീനാഥനെ സ്ഥാനാർത്ഥിയായി കോൺഗ്രസ് അപ്രതീക്ഷിതമായാണ് പ്രഖ്യാപിച്ചത്. 69 വോട്ടിനാണ് ലീഡ് ചെയ്തത്. ഇനി പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണാനുള്ളത്. യുഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്നും കണക്കുകളിലേക്കും അവകാശവാദത്തിലേക്കും പോകുന്നില്ലെന്നുമായിരുന്നു ഇന്ന് രാവിലെ ശബരീനാഥന് […]Read More
dailyvartha.com
13 December 2025
തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഗ്രാമപഞ്ചായത്തടക്കമുള്ള എല്ലാ മേഖലയിലും മുന്നിൽ യുഡിഎഫ് ആണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്,മുൻസിപ്പാലിറ്റി, കോര്പ്പറേഷൻ തുടങ്ങി എല്ലാ മേഖലയിലും യുഡിഎഫ് ലീഡ് പിടിച്ചിരിക്കുകയാണ്. ഈ മുന്നേറ്റം അന്തിമം അല്ലെങ്കിലും 2010ന് ശേഷം ചരിത്രത്തിൽ ആദ്യമായാണ് യുഡിഎഫിന് ഇത്രയും വലിയ മുന്നേറ്റം. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലടക്കം വൻ മുന്നേറ്റമാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിൻ്റെ നിലവിലെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാൻ സാധ്യതയുള്ള സൂചനകളാണ് പുറത്തുവരുന്നതെന്നാണ് വിലയിരുത്തൽ. ഈ […]Read More
dailyvartha.com
13 December 2025
സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റമാണ്. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് എൻഡിഎ ആണ് മുന്നേറുന്നത്. കൊച്ചിയിൽ എൽഡിഎഫും മുന്നേറുന്നുണ്ട്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യുഡിഎഫ് മുന്നേറ്റമുള്ളത്. തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ണൂർ ഒഴികെ അഞ്ച് കോർപ്പറേഷനുകളും എൽഡിഎഫിനായിരുന്നു ജയം.Read More
dailyvartha.com
9 December 2025
നെടുമ്പാശ്ശേരി: നിർമിത ബുദ്ധിയും ഓട്ടോമേഷനും വ്യോമയാന മേഖലയുടെ മുഖച്ഛായ മാറ്റുകയാണെന്നും, ഈ മാറ്റങ്ങൾക്കനുസരിച്ച് നൈപുണ്യ വികസനം കൈവരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും എയർ ഇന്ത്യ സാറ്റ്സ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സെന്തിൽ കുമാർ പറഞ്ഞു. സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നടന്ന അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരമ്പരാഗത ഗ്രൗണ്ട് ഹാൻഡ്ലിംഗ് രീതികളിൽ നിന്ന് ‘സ്മാർട്ട് ഹാൻഡ്ലിംഗി’ലേക്ക് മേഖല മാറി. എയർപോർട്ട് പ്രവർത്തനങ്ങൾ സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന കാലഘട്ടത്തിൽ നൂതനാശയങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് കഴിയണം. കിയോസ്ക് ചെക്കിൻ, ഐ-ബോർഡിംഗ് […]Read More
dailyvartha.com
8 December 2025
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടര വര്‍ഷങ്ങള്‍ക്കിപ്പുറം കോടതി വിധി പറഞ്ഞിരിക്കുകയാണ്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ദിലീപ് (എട്ടാം പ്രതി) അടക്കമുള്ള നാല് പ്രതികളെ വെറുതെവിട്ടു. അതേസമയം വിധിയില്‍ അപ്പീലുമായി പോകണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് നിയമമന്ത്രി പി രാജീവ് കോടതിവിധിക്ക് പിന്നാലെ പ്രതികരിച്ചിരുന്നു. ദിലീപടക്കമുള്ള പ്രതികൾക്കെതിരെ ചുമത്തിയ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്നാണ് അവരെ കുറ്റവിമുക്തരാക്കിയത്. പ്രോസിക്യൂഷന് അപ്പീലുമായി മേല്‍ക്കോടതിയെ സമീപിക്കുമ്പോള്‍ തുടരുന്ന നിയമ വ്യവഹാരങ്ങളില്‍ ഈ കേസ് […]Read More
dailyvartha.com
8 December 2025
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിനൊപ്പം അതിസന്തോഷത്തിലാണ് ആരാധകരും കുടുംബങ്ങളും. കോടതി മുറിയിൽ വിധിയറിഞ്ഞ ശേഷം ദിലീപ് നേരെ പോയത് തൻ്റെ അഭിഭാഷകനായ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ രാമൻ പിള്ളയെ കാണാനാണ്. വിധി കേൾക്കാൻ അഡ്വ രാമൻപിള്ള കോടതിയിൽ എത്തിയിരുന്നില്ല. അസുഖ ബാധിതനായി വീട്ടിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ വിധി കേട്ടതിന് പിന്നാലെ ദിലീപ് വീട്ടിലെത്തി കണ്ടു. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച ശേഷം അഭിഭാഷകൻ്റെ കൈ ചേർത്തുപിടിച്ച് തൻ്റെ നന്ദി നടൻ അറിയിച്ചു.Read More
dailyvartha.com
8 December 2025
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വെറുതെ വിട്ട ശേഷം നടി മഞ്ജുവാര്യരുടെ ’ക്രിമിനല്‍ ഗൂഢാലോചന’ പരാമർശം എടുത്തുപറഞ്ഞ് ദിലീപ്. കേസിൽ തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും എല്ലാം തുടങ്ങിയത് ‘അമ്മ’യുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിനു ശേഷമാണെന്നും വെറുതെ വിട്ട ശേഷം ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേർന്നാണ് തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയത്. തന്റെ കരിയർ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ദിലീപ് പറഞ്ഞു. കേസിൽ ഒപ്പം നിന്നവർക്കു […]Read More
dailyvartha.com
8 December 2025
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷയിൽ ഡിസംബര്‍ 12ന് വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ […]Read More
dailyvartha.com
1 December 2025
കൊച്ചി: ഇൻഡൽ കോർപ്പറേഷന് കീഴിലുള്ള ഇൻഡൽ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ അശോക് ലെയ്ലാൻഡ് അംഗീകൃത സർവീസ് സെന്റർ കൂനമ്മാവ് വള്ളുവള്ളിയിൽ പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ അശോക് ലെയ്ലാൻഡ് നെറ്റ്വർക്ക് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് അജയ് അറോറയാണ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കേരളത്തിലെ ഏറ്റവും വലിയ സർവീസ് സെന്ററുകളിലൊന്നാണിത്. 45,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കേന്ദ്രത്തിൽ ഒരു ദിവസം 20 വാഹനങ്ങൾ വരെ സർവീസ് ചെയ്യാൻ സാധിക്കുന്ന വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. വാഹനങ്ങളുടെ ഡ്രൈവർമാർക്ക് […]Read More