ദേശീയപാതയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. പാലക്കാട് – തൃശ്ശൂർ ദേശീയ പാതയിലെ ചിതലിയിൽ വെച്ചാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം നടന്നത്. ഇടിയിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തമിഴ്നാട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയും ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന സ്വകാര്യബസും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി തലകീഴായി മറിഞ്ഞു. അപകടത്തിൽ സ്വകാര്യബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.Read More
dailyvartha.com
3 June 2024
രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മോദി തുടരുമോ അതോ രാജ്യ ഭരണം ഇൻഡ്യ മുന്നണി പിടിച്ചെടുക്കുമോ എന്നാണ് രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലമായി മോദിയുടെ നേതൃത്വത്തിൽ തുടരുന്ന ബിജെപി ഭരണം തുടരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പറയുമ്പോൾ, ഫലങ്ങളെ തള്ളുകയാണ് ഇൻഡ്യ നേതാക്കൾ. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങുന്നതിനു മുന്നോടിയായി വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകൾ നാളെ രാവിലെ അഞ്ചരയോടെ […]Read More
dailyvartha.com
3 June 2024
കീം പരീക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കായി കൂടുതല്‍ സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ടെന്നു കെഎസ്ആര്‍ടിസി. വിദ്യാര്‍ഥികളുടെ തിരക്കിനനുസരിച്ച് സര്‍വീസുകള്‍ ലഭ്യമാക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു. ജൂണ്‍ 5 മുതല്‍ 9 വരെ വിവിധ കേന്ദ്രങ്ങളിലായാണു പരീക്ഷ നടക്കുന്നത്. രാവിലെ പത്തിന് തുടങ്ങി ഒരു മണി വരെയും ഉച്ചയ്ക്ക് മൂന്നരയ്ക്ക് തുടങ്ങി അഞ്ച് മണി വരെയുമാണ് പരീക്ഷാസമയം. എല്ലാ ജില്ലകളില്‍ നിന്നുമായി വിപുലമായ രീതിയില്‍ തന്നെ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്നാണ് തീരുമാനമുണ്ടായത്. വിദ്യാര്‍ഥികള്‍ നിശ്ചിത സമയത്തിനു […]Read More
Kerala
National
Politics
തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കല്‍ പ്രായോഗകമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
dailyvartha.com
3 June 2024
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കണമെന്ന ഇന്‍ഡ്യാ മുന്നണിയുടെ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെയാണ് ഇന്‍ഡ്യ കഴിഞ്ഞ ദിവസം കമ്മീഷനെ സമീപിച്ചത്. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തീര്‍ക്കുക പ്രായോഗികമല്ലെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവെക്കാന്‍ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കും എന്നത് അടിസ്ഥാനരഹിതമെന്നും കമ്മീഷന് വ്യക്തമാക്കി. തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണല്‍ ഉള്‍പെടെ വോട്ടെണ്ണല്‍ സുതാര്യമാക്കാന്‍ നിരവധി ആവശ്യങ്ങളാണ് ഇന്‍ഡ്യാ മുന്നണി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് […]Read More
dailyvartha.com
3 June 2024
പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ കൊണ്ടുപോയ മുത്തച്ഛന് കുളത്തില്‍ മുങ്ങിമരിച്ചു. ഫോറോക്കിലാണ് സംഭവം. കാട്ടുങ്ങല്‍ സ്വദേശിയായ രാജന് ആണ് മരിച്ചത്. കുട്ടികളെ കുളത്തില്‍ ഇറക്കുന്നതിനു മുന്‍പ് രാജന് നീന്താനിറങ്ങിയപ്പോഴാണ് അപകടം നടന്നത്.Read More
dailyvartha.com
2 June 2024
മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാലു വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊണ്ടോട്ടി പൊലീസ്. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് കൊണ്ടോട്ടി മേഴ്സി ആശുപത്രിയിൽ വെച്ച് അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. വായിലെ മുറിവ് തുന്നിക്കെട്ടാൻ അനസ്തീഷ്യ നൽകിയതിന് പിന്നാലെയായിരുന്നു കുഞ്ഞിന്റെ മരണം. കളിക്കുന്നതിനിടെ വായില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനെത്തുടര്‍ന്നാണ് നാലുവയസുകാരനായ മുഹമ്മദ് ഷാനിലിനെ കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിനു തുന്നലിടാനായി […]Read More
dailyvartha.com
2 June 2024
ബി.ജെ.പിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ പുറത്തുവന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകള്‍ ഇന്ത്യ മുന്നണിക്ക് നിരാശ നല്‍കുന്നതാണ്. നരേന്ദ്രമോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്‍. എന്‍ഡിടിവി പോള്‍ […]Read More
dailyvartha.com
2 June 2024
മുസ്ലിം ലീഗിലേക്ക് പോവുന്നുവെന്ന വാര്‍ത്തളോട് പ്രതികരിച്ച് മുന്‍ മന്ത്രിയും ഐഎന്‍എല്‍ നേതാവുമായ അഹമ്മദ് ദേവര്‍കോവില്‍. ഇടതു മുന്നണിയില്‍ നിന്ന് പോകില്ലെന്നും തനിക്ക് മുസ്ലിം ലീഗിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. അഹമ്മദ് ദേവര്‍കോവിലിനെ മുസ്ലിം ലീഗിലേക്ക് എത്തിക്കാന്‍ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ വ്യക്തിപരമായി വേട്ടയാടാന്‍ സകല ഹീനമാര്‍ഗവും പ്രയോഗിച്ചുവരുന്ന ചിലരുടെ ഏറ്റവും പുതിയ കുതന്ത്രമാണ് […]Read More
dailyvartha.com
2 June 2024
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം വടകരയിൽ അതീവ ജാഗ്രത വേണമെന്ന് നിർദേശം. ഡി.ജി.പി ഷേഖ് ദർ വേഷ് സാഹിബിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം നിർദേശിച്ചത്. ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് ഫലം വടകരയിലേതാണെന്നും കൂടുതൽ ശ്രദ്ധ ഈ മേഖലയിൽ ആവശ്യമാണെന്നും രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന ഉന്നതരുടെ യോഗത്തിൽ ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കിയത്. ആരു ജയിച്ചാലും ആഘോഷങ്ങൾ അതിരുവിടാനുള്ള സാധ്യതയേറെയാണ്. എതിർ കക്ഷികളെ പ്രലോഭിപ്പിക്കുക വഴി സംഘർഷത്തിനുള്ള സാധ്യതയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. […]Read More
dailyvartha.com
2 June 2024
മലപ്പുറം: പരപ്പനങ്ങാടിയിലെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവിന് 139 വര്‍ഷം കഠിനതടവും 5,85,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. സംഭവം മറച്ചു വച്ചതിന് അമ്മക്കും അമ്മൂമ്മക്കും പതിനായിരം രൂപ വീതവും പിഴയും ചുമത്തി. പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ജഡ്ജി എ ഫാത്തിമാബീവിയാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. 2020 മെയ് 21നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ പെണ്‍കുട്ടി 21നും അതിനുശേഷമുള്ള രണ്ടു ദിവസങ്ങളിലും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പിന്നീടും കുട്ടി സമാനമായി പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തില്‍ […]Read More