കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലെന്ന പരാതിയുമായി സ്ഥാനാർത്ഥികൾ. കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി ബ്ലോക്കുകളാണ് വോട്ടെണ്ണുന്നതിനായി ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ ഇരിക്കാനുള്ള സൗകര്യങ്ങളോ സഞ്ചരിക്കാനുള്ള സൗകര്യമോ ഇല്ലെന്നാണ് സ്ഥാനാർഥികളുടെ പരാതി. നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടപ്രകാരം വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാണ് ഉത്തരവ്. അതേസമയം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമായ ലീഡിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.Read More
dailyvartha.com
4 June 2024
വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളത്തില്‍ 17 സീറ്റില്‍ യുഡിഎഫ് മുന്നേറ്റം. നിലവില്‍ എല്‍ഡിഎഫ് ആലത്തൂരില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. കെ. രാധാകൃഷ്ണനാണ് ലീഡ് ചെയ്യുന്നത്. അതേസമയം രണ്ടിടത്താണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ്ഗോപിയും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ലീഡ് ചെയ്യുകയാണ്. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിനൊടുവിലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.Read More
dailyvartha.com
4 June 2024
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബിആര്‍പി ഭാസ്കര്‍ അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസായിരുന്നു. സ്വദേശാഭിമാനി പുരസ്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്കര്‍ഹനായിട്ടുണ്ട്. വാര്‍ധക്യസഹജമായ അസ്വസ്ഥതകളെത്തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഭാര്യ രമയുടെ മരണശേഷം ചെന്നൈയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ നടത്തിവരുന്ന വയോജന സൗഹാര്‍ദ കേന്ദ്രത്തിലേക്ക് താമസം മാറുകയായിരുന്നുവെങ്കിലും പിന്നീട് തിരുവനന്തപുരത്ത് തിരിച്ചെത്തി. ഇവിടെവച്ചാണ് മരിച്ചതും. ഏകമകള്‍ ബിന്ദു ഭാസ്കര്‍ കാന്‍സര്‍ ബാധിച്ച് 2019ല്‍ മരിച്ചു. ബാബു രാജേന്ദ്രപ്രസാദ് ഭാസ്കര്‍ എന്ന ബി.ആര്.പി ഭാസ്കറെ അടുപ്പമുള്ളവര്‍ ബി.ആര്.പി […]Read More
dailyvartha.com
3 June 2024
കോഴിക്കോട്: പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ആഴ്ചവട്ടം ഗവൺമെന്റ് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിന് മധുരം നൽകുകയും കുട്ടികൾ അപകടത്തിൽ പെടാതിരിക്കാനുള്ള മുൻകരുതലുകളെ കുറിച്ച് ബോധവൽക്കരിക്കുകയും ചെയ്ത് താലൂക്ക് ദുരന്തനിവാരണ സേന അംഗങ്ങൾ. പരിപാടിയിൽ കൗൺസിലർ മോയിൻകുട്ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു സ്കൂൾ പ്രധാന അധ്യാപിക ബീന പരിപാടി അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസ് പരിപാടിക്ക് നേതൃത്വം നൽകി. ജില്ലാ വളണ്ടിയർ ക്യാപ്റ്റൻ മിർഷാദ് ചെറിയടത്ത്, കോഡിനേറ്റർമാരായ ഷാഹിദ് ലത്തീഫ്, റിയാസ് മാളിയേക്കൽ,സുകേഷ് ഒളവണ്ണ,മുഹമ്മദ് ശരീഫ് […]Read More
dailyvartha.com
3 June 2024
കൊടുങ്ങല്ലൂരിൽ വീടിൻ്റെ വാതിൽ കുത്തിത്തുറന്ന് സ്വർണം കവർന്നു. കോട്ടപ്പുറം ടോളിന് സമീപം കള്ള് ഷാപ്പിനടുത്ത് തോപ്പിൽ ആനന്ദൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ആനന്ദൻ്റെ ഭാര്യ രതിയുടെ അഞ്ച് പവൻ തൂക്കമുള്ള സ്വർണമാലയാണ് നഷ്ടപ്പെട്ടത്. വീടിൻ്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ്, കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മാല കവരുകയായിരുന്നു. ഇന്ന് രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.Read More
dailyvartha.com
3 June 2024
വർക്കലയിൽ പിതാവ് തീ കൊളുത്തിയ മകൻ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ മകൻ അമൽ (17)ആണ് മരിച്ചത്.അമ്മയ്ക്കൊപ്പം അച്ചൻ്റെ വീട്ടിൽ വസ്ത്രമെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. അമ്മയെ തീ കൊളുത്തിനുള്ള ശ്രമം തടയുന്നതിനിടെയാണ് അമലിനും പൊള്ളലേറ്റത്. ഇന്നലെ രാത്രിയാണ് രാജേന്ദ്രൻ ഭാര്യയെയും മകനെയും തീകൊളുത്തിയത്. 70 ശതമാനം പൊള്ളലേറ്റ ബിന്ദു ചികിത്സയിലാണ്. കഴിഞ്ഞ ആറുമാസമായി രാജേന്ദ്രനും ബിന്ദുവും പിരിഞ്ഞുകഴിയുകയായിരുന്നു. ഭര്‍തൃവീട്ടില്‍ വസ്ത്രങ്ങളുംമറ്റുസാധനങ്ങളും എടുക്കാന്‍ പൊലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകന്‍അമലിനെയും രാജേന്ദ്രന് തീവച്ചത്.പെയിന്റിങ് തൊഴിലാളിയായ രാജേന്ദ്രന് കയ്യില്‍ കരുതിയ ടര്‍പ്പന്റൈന്‍ […]Read More
dailyvartha.com
3 June 2024
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിൽ വീണ്ടും പ്രതിസന്ധി. ടെസ്റ്റിന് അപേക്ഷകർ എത്തുമ്പോള്‍ ഇൻസ്ട്രക്ടർമാർ നിർബന്ധമാണെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധത്തിന് കാരണം. തിരുവനന്തപുരം മുട്ടത്തറയിൽ പ്രതിഷേധം കാരണം ടെസ്റ്റ് തടസ്സപ്പെട്ടു. നിശ്ചിത യോഗ്യതയുള്ള ഇൻസ്ട്രക്ടർമാർക്കാണ് ഡ്രൈവിംഗ് സ്കൂളിന് ലൈസൻസ് നൽകുന്നത്. പലയിടത്തും ലൈസൻസ് ഒരാൾക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളാണെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അതുകൊണ്ട് ഇൻസ്ട്രക്ടർമാരുടെ സാന്നിധ്യം നിർബന്ധമാണെന്ന് മോട്ടോർ വാഹന വകുപ്പ് സർക്കുലർ ഇറക്കി. മുട്ടത്തറയിൽ ടെസ്റ്റിനെത്തിയപ്പോള്‍ ഇൻസ്ട്രക്ടർമാരുള്ളവർ മാത്രം ടെസ്റ്റിൽ പങ്കെടുത്താൻ മതിയെന്ന് മോട്ടോർ വെഹിക്കിള്‍ […]Read More
dailyvartha.com
3 June 2024
കാറിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്ര നടത്തി, സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം നല്കി. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഓ ആണ് കുറ്റപത്രം നല്‍കിയത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍. ഇവര്‍ക്കെതിരെ പ്രൊസിക്യൂഷൻ നടപടികളും ആരംഭിച്ചു. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന അപകടമുണ്ടാക്കുന്ന രീതിയിൽ വണ്ടിയോടിച്ചുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സുരക്ഷിതമല്ലാത്ത വാഹനം റോഡില്‍ ഓടിച്ചതിനുള്ള വകുപ്പും ചുമത്തി. ഈകുറ്റത്തിന് മൂന്ന് മാസം […]Read More
dailyvartha.com
3 June 2024
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത യെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂരിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് […]Read More
dailyvartha.com
3 June 2024
കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് പിന്നാലെ വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്. ആര്‍ടിഒയുടെ പരാതിയിലാണ് മണ്ണഞ്ചേരി പോലീസ് കേസെടുക്കുക. ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ. സഞ്ജുവിനൊപ്പം യാത്ര ചെയ്ത കൂട്ടുകാരും പ്രോസീക്യൂഷൻ നടപടി നേരിടേണ്ടി വരും. കാർ ഇന്നലെ പോലീസ് കസ്റ്റഡിയിലേക് മാറ്റിറിയിരുന്നു. ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ […]Read More