തൃശൂർ സിസി ഓഫീസിലെ കൈയ്യാങ്കളിയിൽ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയിൽ കോൺഗ്രസിൽ അടിയന്തിര നടപടിക്കാണ് സാധ്യത. തൃശ്ശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. […]Read More
dailyvartha.com
7 June 2024
ഊബര്‍ ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്ത് ആലുവ പൊലിസ്. മെട്രോ സ്റ്റേഷന് മുന്നില്‍ ആലുവ ചുണങ്ങം വേലി സ്വദേശികളായ നിസാര്‍, അബൂബക്കര്‍ അശോകപുരം സ്വദേശി ഉണ്ണി എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ഇവര്‍ ഒളിവിലാണ്. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ഊബര്‍ ഓട്ടോ ഡ്രൈവറായ കുന്നത്തേരി സ്വദേശി ഷാജഹാനാണ് മര്‍ദനമേറ്റത്. ഊബറില്‍ ഓട്ടം ബുക്ക് ചെയ്യുന്നവരെ മെട്രോ സ്റ്റേഷനില്‍ നിന്ന് കൊണ്ടു പോകുന്നതിന്റെ പേരിലാണ് ഇവിടെ അനധികൃതമായി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഇയാളെ […]Read More
dailyvartha.com
7 June 2024
എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരന് ആത്മഹത്യ ചെയ്തു. എറണാകുളം പെരുമ്പാവൂര്‍ ഒക്കലില്‍ താമസിക്കുന്ന സുരേഷ് ആണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനമാണ് മരണത്തിനു കാരണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസ് ബിഎംഎ സെക്ഷനിലെ ജീവനക്കാരനായിരുന്നു സുരേഷ്.Read More
dailyvartha.com
7 June 2024
കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും. കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം ലഭിച്ചെന്നാണ് സൂചന. മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന ഞായറാഴ്ച സുരേഷ് ഗോപിയും സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, രണ്ടാം മന്ത്രിസഭയിലെ പലരും ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകില്ല. നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ദില്ലിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് […]Read More
dailyvartha.com
7 June 2024
കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് മുതൽ മിക്ക ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നാളെ […]Read More
dailyvartha.com
7 June 2024
വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരില്‍ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതില്‍ വനിതാ ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാല്‍, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് ലീഗ് നേതാവ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. അടുക്കും […]Read More
dailyvartha.com
7 June 2024
സിപിഐഎമ്മിനെ വിമർശിച്ചും ലീഗിനെ പുകഴ്ത്തി യും ഇകെ വിഭാഗം സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രംഗത്ത്. പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതൽ എസ്എഫ്ഐയുടെ അക്രമം വരെ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് തിരിച്ചടിയായി. സിപിഐഎം ജനങ്ങളിൽ നിന്നും അകന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം നല്കുന്ന സൂചന. സർക്കാരും സിപിഐഎമ്മും എടുത്ത ജന വിരുദ്ധ നിലപാട് തിരിച്ചടിയായി.അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റേയും വക്താക്കളായി സിപിഐഎം നേതാക്കൾ നിറഞ്ഞാടി. ആരോഗ്യ വകുപ്പ് ഉൾപ്പടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. പൊലീസ് രാജിൽ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരക്കപ്പെട്ടു. […]Read More
dailyvartha.com
6 June 2024
ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെ തുടര്‍ന്നുണ്ടായ അപകടത്തെത്തുടര്‍ന്ന് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേര് മരിച്ചു. ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കര്‍ണാടക ട്രക്കിങ് അസോസിയേഷന് മുഖേനെ മെയ് 22നാണ് സംഘം ട്രക്കിങ്ങിനായി ഉത്തരാഖണ്ഡിലേക്ക് പോയത്. 13 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. […]Read More
dailyvartha.com
6 June 2024
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നല്കിയ അപകീര്‍ത്തി കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാന്‍ സമന്‍സ് നല്‍കിയെങ്കിലും കേസില്‍ ഒന്നാം പ്രതിയായ സ്വപ്ന സുരേഷ് കോടതിയില്‍ ഹാജരാവാതിരുന്നതിനാല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എം.വി. ഗോവിന്ദനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നും പിന്മാറാന് ഇടനിലക്കാരന് വഴി 30 കോടി രൂപ വാഗ്ദാനം […]Read More
dailyvartha.com
6 June 2024
നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. അണുബാധയെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നനും വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് മെഡിക്കൽ കോളേജിന്റെ വിശദീകരണം. ജനിച്ചപ്പോൾ ഉണ്ടായ അണുബാധയാണ് മരണത്തിന് കാരണം. നോർമൽ ഡെലിവറിയാണ് നടന്നതെന്നും പ്രസവത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. ലേബർ റൂമിൽ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാർഡിലേക്ക് മാറ്റിയത്. സീനിയർ ഡോക്ടർമാർ പരിചരിച്ചില്ല എന്നത് അവാസ്തവമാണെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കൂട്ടിച്ചേര്‍ത്തു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് […]Read More