പന്തീരാങ്കാവില്‍ നവവധുവിനു മര്‍ദനമേറ്റ സംഭവത്തിലെ പ്രതിയെ സഹായിച്ചു എന്ന കേസില്‍ മുങ്ങിയ സിവില്‍ പൊലിസ് ഓഫിസര്‍ കെ.ടി ശരത് ലാലിനെ ഇന്നു പൊലിസ് ചോദ്യം ചെയ്യും. ഒന്നാം പ്രതി രാഹുല്‍ പി.ഗോപാലിനെ രക്ഷപ്പെടുത്താന്‍ സഹായിച്ചത് ഈ പോലിസുകാരനായിരുന്നു. ഈ സംഭവത്തിനു ശേഷം മുങ്ങിയ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സ്റ്റേഷനില്‍ ഹാജരായി ജാമ്യം നേടാന്‍ എന്ന നിരീക്ഷണത്തില്‍ സെഷന്‍സ് കോടതി ഹരജിയില്‍ തീര്‍പ്പ് കല്പ്പിച്ചിരുന്നു. തുടര്‍ന്ന് അഞ്ചു ദിവസത്തിനു ശേഷം ഇന്നാണ് ഇയാള്‍ ചോദ്യം ചെയ്യലിനായി […]Read More
dailyvartha.com
11 June 2024
സംസ്ഥാനത്ത് കുതുച്ചുയര്ന്ന് മത്സ്യവില. കൊല്ലത്ത് നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിക്ക് 280 മുതല്‍ 300 രൂപ വരെയാണ് വില. മത്സ്യം ലഭിക്കുന്നത് കുറഞ്ഞതും ട്രോളിങ് നിരോധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 52 ദിവസം നീണ്ടു നില്ക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31 നാണ് അവസാനിക്കുക. ട്രോളിങ് നിരോധന കാലയളവില്‍ ഇളവ് നല്‍കണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം. രണ്ട് മാസത്തോളം നീളുന്ന ട്രോളിങ് നിരോധനകാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് […]Read More
dailyvartha.com
11 June 2024
സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളിൽ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും. ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ‘കവചം’ സംവിധാനത്തിന്റെ പ്രവർത്തനം പരീക്ഷിക്കാൻ വേണ്ടിയാണ് മുന്നറിയിപ്പ് സൈറണുകൾ മുഴക്കുന്നത്. പരീക്ഷണമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു. 85 സൈറണുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയെല്ലാം ഒരുമിച്ച് മുഴങ്ങും. സ്കൂൾ പ്രവൃത്തിസമയം കഴിഞ്ഞ്, വൈകീട്ട് നാലിനുശേഷമാണ് പ്രവർത്തനപരീക്ഷണം നടക്കുക.Read More
dailyvartha.com
11 June 2024
എറണാകുളത്ത് ഇന്‍ഫോപാര്‍ക്ക് പോലിസ് സ്റ്റേഷനിലെ പൊലിസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സിപിഒ മധു(48)ആണ് മരിച്ചത്. തൃക്കുന്നപ്പുഴ മഹാദേവി കാടുള്ള വീട്ടില്‍ ഇന്ന് രാവിലെയാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. സിപിഒ മധു നാലു മാസത്തോളമായി മെഡിക്കല്‍ ലീവിലായിരുന്നു. ഭാര്യയുമായി മൂന്നു മാസമായി പിണങ്ങിക്കഴിയുകയായിരുന്നു ഇദ്ദേഹം. കുടുംബ പ്രശ്നങ്ങളാവാം കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നില്കുന്നതാണ്.Read More
dailyvartha.com
10 June 2024
കോഴിക്കോട്: ചെറുവണ്ണൂരില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചെറുവണ്ണൂരിലെ സ്കൂളിന് മുന്നില്‍ വെള്ളിയാഴ്ച്ച വൈകീട്ടാണ് സംഭവം. കൊളത്തറ സ്വദേശിയായ ഫാത്തിമ റിനയാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ നല്ലളം പൊലിസ് കേസെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും മോട്ടോര്‍ വാഹനവകുപ്പ് നടപടി ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇരുവശത്തും നോക്കി അതീവ ശ്രദ്ധയോടെയാണ് പെണ്‍കുട്ടി റോഡ് […]Read More
dailyvartha.com
10 June 2024
കോഴിക്കോട്: ട്രാന്‍സ്ഫോമറിലെ ഫ്യൂസ് നന്നാക്കി തരിച്ചു പോകുന്നതിനിടെ ലൈന്മാന് കുഴഞ്ഞുവീണ് മരിച്ചു. കെഎസ്ഇബി വെസ്റ്റ്ഹില്‍ സെക്ഷനിലെ ലൈന്മാന് പയമ്പ്ര മേലെകളരാത്ത് ബൈജു (50) ആണ് മരിച്ചത്. കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം ജോലിക്കിടയില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് ഭട്ട് റോഡില്‍ സംഭവം. ആയുര്‍വേദ ആശുപത്രിക്കു സമീപത്തെ ട്രാന്‍സ്ഫോമറിലെ ഫ്യൂസ് നന്നാക്കിയതിനു ശേഷം ജീപ്പിന് അടുത്തേക്ക് നടന്നു പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന സഹപ്രവര്ത്തകന് ഉള്‍പ്പെടെയുള്ളവര്‍ ഉടനെ തന്നെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) […]Read More
dailyvartha.com
10 June 2024
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു കുടുംബം വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍. നെയ്യാറ്റിന്‍കരയിലെ തൊഴുക്കല്‍ കൂട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍ (52), ഭാര്യ സ്മിത (45), മകന് അഭിലാല്‍ (22) എന്നിവരാണു മരിച്ചത്. കടബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് സൂചന. ഇന്നലെ രാത്രി പത്തരയോടെയാണു സംഭവം. ഞങ്ങള്‍ കുടുംബസമേതം ജീവനൊടുക്കാന്‍ പോവുകയാണെന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ് സ്ഥലത്തെത്തുകയായിരുന്നു. എന്തോ ദ്രാവകം കുപ്പിയില്‍നിന്ന് കുടിച്ചു കസേരയില്‍ […]Read More
dailyvartha.com
10 June 2024
കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവിസ് ലാഭത്തിൽ. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒരു വർഷം മുൻപാണ് കെഎസ്ആർടിസി കൊറിയർ സർവിസ് ആരംഭിച്ചത്. 3.82 കോടി രൂപയാണ് ഈ ഇനത്തിൽ ഒരു വർഷംകൊണ്ട് നേടിയത്. ഇതിൽ ഒരു കോടിയോളം രൂപയാണ് ലാഭം. 2023 ജൂൺ 15 നായിരുന്നു സംസ്ഥാനത്തെ 45 ഡിപ്പോകളെയും തമിഴ്നാട്ടിലെ കോയമ്പത്തൂരിനെയും നാഗർകോവിലിനെയും ബന്ധിപ്പിച്ച് കൊറിയർ സർവിസ് പ്രവർത്തനം തുടങ്ങിയത്. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയ്ക്ക് വരുമാനം വർധിപ്പിക്കാൻ വേണ്ടിയാണ് ടിക്കറ്റിതര പദ്ധതിയായി കൊറിയർ സർവിസ് കൊണ്ടുവന്നത്. […]Read More
dailyvartha.com
10 June 2024
സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. തീരപ്രദേശത്ത് വറുതിയുടെ കാലമായി മാറുന്ന 52 ദിവസങ്ങളായിരിക്കും ഇനിയുള്ളത്. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ […]Read More
dailyvartha.com
10 June 2024
‘ കേന്ദ്രമന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിക്കാതെ പോയതിൽ സുരേഷ് ഗോപിക്ക് അതൃപ്തി. തൃശ്ശൂരിൽ മിന്നും വിജയം നേടി ബിജെപി കേരളത്തിൽ ലോക്സഭാ അക്കൌണ്ട് തുറന്നിട്ടും സഹമന്ത്രി സ്ഥാനം മാത്രം നൽകിയതിലാണ് സുരേഷ് ഗോപിക്ക് അതൃപ്തി. മിന്നും ജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത്. തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്നത്. മോദിയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത […]Read More