സംസ്ഥാനത്തെ 108 ആംബുലന്‍സ് ജീവനക്കാര്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ട്രിപ്പെടുക്കാതെ നിസ്സഹകരണ സമരത്തില്‍. മെയ്മാസത്തെ ശമ്പളം പന്ത്രണ്ടാം തിയതി കഴിഞ്ഞിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ സമരം ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച സമരം ശമ്പളം ലഭിക്കുന്നതുവരെ തുടരുമെന്നും ജീവനക്കാര്‍ അറിയിച്ചു. ഇതോടെ വിദഗ്ധചികിത്സയ്ക്ക് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നതിനായി 108 ആംബുലന്‍സ് സേവനം ലഭിക്കുന്നില്ല. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ഈ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. 50 […]Read More
dailyvartha.com
13 June 2024
ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ചടങ്ങ് ഒഴിവാക്കിയത്. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റി. 14 , 15 തീയ്യതികളിൽ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല. മൂന്ന് സമ്മേളനങ്ങളും വിദേശത്തെ മേഖലസമ്മേളനങ്ങളും കേരളത്തിന് എന്ത് നൽകിയെന്ന ചോദ്യത്തിന് ഉത്തരമില്ലാതിരിക്കെയാണ് നാലാം ലോക കേരളസഭക്ക് തുടക്കമാകുന്നത്. സർക്കാരിനോടുള്ള ഭിന്നത തുറന്ന് പറഞ്ഞ് ഉദ്ഘാടകനാകാനുള്ള ക്ഷണം ഗവർണ്ണർ പരസ്യമായി തള്ളിയിരുന്നു. 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക […]Read More
dailyvartha.com
13 June 2024
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗാഫ് നഗരത്തിലെ സ്വകാര്യ കമ്പനി ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ 25 മലയാളികള്‍ ഉള്‍പ്പെടെ 49 പേര് മരിച്ചതായി സ്ഥിരീകരണം. 9 മലയാളികള്‍ ഉള്‍പ്പെടെ 21 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം ഓയൂര്‍ സ്വദേശി ഉറമുദ്ദീന്‍ ഷമീര്‍ (33), പന്തളം സ്വദേശി ആകാശ് ശശിധരന് നായര്‍ (23), കാസര്‍കോട് കുണ്ടടുക്കം സ്വദേശി രഞ്ജിത്, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ് സിങ്, ലൂക്കോസ് വടക്കോട്ട് ഉണ്ണൂണ്ണി, ഭുനാഥ് റിച്ചാര്‍ഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫന്‍ […]Read More
dailyvartha.com
13 June 2024
കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 14 പേർ മലയാളികളാണ്. മരിച്ച 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസർകോട് സ്വദേശികളാണ് മരിച്ചത്. ഷമീർ, ലൂക്കോസ് സാബു, സാജൻ ജോർജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികൾ. മുരളീധരൻ, ആകാശ് ശശിധരൻ, സജു വർഗീസ്, തോമസ് സി ഉമ്മൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്പാടി […]Read More
dailyvartha.com
13 June 2024
ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇത് എല്ലാ ഉപഭോക്താക്കൾക്കും മെയ് – ജൂൺ – ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും. വൈദ്യുതി കണക്ഷൻ എടുക്കമ്പോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്. ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) പ്രകാരം, ദ്വൈമാസ ബിൽ നൽകപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ ബിൽ തുകയുടെ മൂന്ന് ഇരട്ടിയും പ്രതിമാസ […]Read More
dailyvartha.com
13 June 2024
പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൊഴി മാറ്റി പറഞ്ഞ പരാതിക്കാരിയായ പെൺകുട്ടി സംസ്ഥാനം വിട്ടതായാണ് സൂചനയെന്ന് പൊലീസ് വ്യക്തമാക്കി. അവസാന ടവർ ലൊക്കേഷൻ ലഭിച്ചത് ദില്ലിയിൽ നിന്നാണ്. അതേ സമയം പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം. താൻ സ്വമേധയാ വീട് വിടുന്നതായി വാട്സാപ്പ് കാൾ വഴി അച്ഛനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏഴാം തിയതിയാണ് ഓഫീസിൽ ഒടുവിൽ എത്തിയത്. ലാപ്ടോപ് എടുത്തു കുടുംബത്തോടൊപ്പം യാത്ര പോകാൻ ലീവ് ആവശ്യപ്പെട്ടു. ഇവിടെ […]Read More
dailyvartha.com
12 June 2024
കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റയാള്‍ മരിച്ചു. കൊല്ലം മരുതൻകണ്ടി രാമൻ (65) ആണ് മരിച്ചത്. കൊല്ലം പാറപ്പള്ളി റോഡിലാണ് സംഭവം നടന്നത്. അടുത്ത വീട്ടിലെ പറമ്പിലെ ചക്ക പറിക്കുമ്പോഴായിരുന്നു സംഭവം. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ചക്ക പറിക്കുമ്പോള്‍ സമീപത്തെ വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. മൂന്ന് മണിയോട് കൂടിയാണ് സംഭവം നടന്നത്. അത് വഴി എത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ കണ്ടതിനെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും […]Read More
dailyvartha.com
12 June 2024
തൃശ്ശൂർ ജില്ലയിലെ തെക്കുംകര പഞ്ചായത്തിലെ മലാക്ക ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വ്യാപക നാശനഷ്ടം സൃഷ്ടിച്ചു. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്. ആനയുടെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. മലാക്ക കഥളിക്കാട്ടിൽ പ്രകാശൻ എന്നയാളുടെ വീടിന്റെ മുറ്റത്ത് വരെ കാട്ടാന എത്തി. വീടിന്റെ അമ്മിത്തറയിൽ വെച്ചിരുന്ന പഴുത്ത ചക്ക ഭക്ഷണമാക്കിയ കാട്ടാന തൊട്ടടുത്ത വീടായ അച്ചിങ്ങര വീട്ടിൽ കാർത്യായനിയുടെ പറമ്പിൽ നിന്നിരുന്ന പ്ലാവിലെ ചക്കകളും ഭക്ഷിച്ചു. തൊട്ടടുത്ത തിരുത്തിയിൻമേൽ രാമകൃഷ്ണന്റെ വീട്ടിലെത്തിയ […]Read More
dailyvartha.com
12 June 2024
ക്രിമിനലുകളെ പൊലീസിൽ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന്റെ പ്രവർത്തനം പല തലത്തിൽ വിലയിരുത്തും. ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ട്. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒരു വിഭാഗം ഉദ്യോഗസ്ഥർ തിരുത്താൻ തയ്യാറാകുന്നേയില്ല. അവരെ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കും. എട്ടു വർഷത്തിനിടെ 108 ഉദ്യോഗസ്ഥരെ പുറത്താക്കി. പൊലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നതെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയപ്പെട്ടു, യുഡിഎഫ് […]Read More
dailyvartha.com
12 June 2024
രാഹുൽ ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. വയനാടുമായുള്ള തന്റെ ബന്ധം തെരെഞ്ഞെടുപ്പിന് അതീതമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തിൽ ചേർത്ത് പിടിച്ചവരാണ് വയനാട്ടുകാർ എന്നും രാഹുല്‍ ഓര്‍മിച്ചു. അതേ സമയം, പ്രിയങ്ക […]Read More