പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ യുവതി മൊഴി നല്‍കിയശേഷം ദില്ലിയിലേക്ക് മടങ്ങി. ഇന്ന് പുലര്‍ച്ചെയുള്ള വിമാനത്തിലാണ് മടങ്ങിയത്. ഇന്നലെ രാത്രിയോടെ കൊച്ചിയിലെത്തിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയത് എന്നാണ് യുവതി പൊലീസിന് നല്കിയ മൊഴി. വീട്ടിൽ നിൽക്കാൻ താൽപര്യമില്ലെന്നും ദില്ലിയിൽ പോകണമെന്നും മജിസ്ട്രേറ്റിനോടും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇതോടെയാണ് നടപടികൾ പൂർത്തിയാക്കി യുവതിയെ പൊലീസ് വിട്ടയച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി പിതാവ് […]Read More
dailyvartha.com
14 June 2024
ചെങ്ങന്നൂരിൽ സ്കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം വെച്ചായിരുന്നു അപകടം. മാന്നാര്‍ ഭൂവനേശ്വരി സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. അപകടത്തില്‍ സ്കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. ബസില്‍ 17 കുട്ടികളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.Read More
dailyvartha.com
14 June 2024
നിരവധി മരണങ്ങൾക്ക് കാരണമായ കുവൈത്ത് തീപിടുത്തത്തിൽ രണ്ടു പേർ അറസ്റ്റിൽ. പ്രദേശിക മാധ്യമമായ അറബ് ടൈംസാണ് സുരക്ഷാവീഴ്ച ആരോപിച്ച് രണ്ട് പേരെ അറസ്സ് ചെയ്തതായി റിപ്പോർട്ട് ചെയ്തത്. അറസ്റ്റിലായവരിൽ ഒരാൾ പ്രവാസിയും മറ്റൊരാൾ കുവൈത്ത് പൗരനുമാണ്. അറസ്റ്റിലായ പ്രവാസി, മലയാളി ആണെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അറസ്റ്റിലായവരെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. നരഹത്യ, അശ്രദ്ധ മൂലം അപകടമുണ്ടാക്കി എന്നീ കുറ്റങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്. ഷോർട്ട് സർക്യൂട്ടാണ് കെട്ടിടത്തിന് തീപിടുക്കാൻ കാരണം എന്ന് […]Read More
dailyvartha.com
14 June 2024
കുവൈത്തിൽ തീപിടുത്ത ദുരന്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. രാവിലെ 10.35ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാർ തുടങ്ങിയവർ വിമാനത്താവളത്തിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങും. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം 6.20-ഓടെയാണ് വിമാനം കുവൈത്തിൽ നിന്ന് പുറപ്പെട്ടത്. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. സംസ്ഥാന […]Read More
dailyvartha.com
13 June 2024
കുവൈത്ത് ദുരന്തത്തിന് ഇരയായവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. കുവൈത്തിലെത്തിയ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് പരിക്കേറ്റവരെ കണ്ടു, കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി കൂടികാഴ്ച നടത്തി. കുവൈത്ത് ദുരന്തത്തിലിരയായവരുടെ മൃതദേഹങ്ങൾ ഭൂരിഭാഗവും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വ്യോമസേന വിമാനം ദൗത്യത്തിന് സജ്ജമാക്കിയത്. വ്യോമസേനയുടെ സി 130 ജെ വിമാനമാണ് ദില്ലി എയർബേസിൽ തയാറാക്കിയത്. മൃതേദേഹങ്ങൾ ഈ വിമാനത്തിലാണ് നാട്ടിലേക്കെത്തിക്കുക. നിര്‍ദേശം ലഭിച്ചാല്‍ ഉടൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെടും. നടപടികള്‍ […]Read More
dailyvartha.com
13 June 2024
കുവൈത്ത് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യക്ക് എല്ലാ സഹായവും നൽകുമെന്ന് കുവൈത്ത് അറിയിച്ചു. തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ കുവൈത്ത് അമീർ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാനും അമീര്‍ നിർദ്ദേശം നൽകി. അതേസമയം മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി […]Read More
dailyvartha.com
13 June 2024
മസ്കത്തിൽ ജോലി ചെയ്യുന്ന ആഞ്ഞിലിമൂട് തട്ടുവിള കിഴക്കതിൽ റോബർട്ട് ജോസ് (35) ആണ് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കൊല്ലം ശാസ്താംകോട്ട ചവറ റോഡിൽ ആഞ്ഞിലി മൂടിന് കിഴക്കാണ് അപകടം നടന്നത്.റോബർട്ട് ബൈക്കിൽ ഇടറോഡിൽ നിന്നു ചവറ പാതയിലേക്ക് കയറുമ്പോൾ എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . രാജഗിരി,വാറുതുണ്ടിൽ അലൻ, അലന്റെ സുഹൃത്ത് സിബിൻ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ബൈക്കുകൾക്ക് തീപിടിക്കുകയും ചെയ്തു. ശാസ്താംകോട്ടയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ […]Read More
dailyvartha.com
13 June 2024
കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന് ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ […]Read More
dailyvartha.com
13 June 2024
കുവൈത്തിലെ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോഗിക കണക്കായി പരിഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്. മരണമടഞ്ഞ മലയാളികളുടെ […]Read More
dailyvartha.com
13 June 2024
കൊച്ചി പൊന്നുരുന്നിയിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇളംകുളം സ്വദേശി ഡെന്നി റാഫേലും മകൻ ഡെന്നിസൺ ഡെന്നിയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് സ്കോർപിയോ സ്കോർപിയോ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മദ്യലഹരിയിൽ കാറോടിച്ച പാലക്കാട് സ്വദേശി സുജിത്തിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ 304 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അർദ്ധരാത്രി കഴിഞ്ഞ് വൈറ്റില പൊന്നുരുന്നി റെയിൽവെ മേൽപ്പാലത്തിലാണ് അപകടം നടന്നത്. അതേസമയം, കൊല്ലം ശാസ്താംകോട്ട ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കുട്ടിയിടിച്ച് യുവാവ് മരിച്ചു. ഇടിയുടെ […]Read More