ഇടുക്കി പൈനാവിൽ അമ്മയുടെയും മകന്റെയും വീട് തീയിട്ടു നശിപ്പിച്ചു. കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. ഈ സമയം രണ്ട് വീടുകളിലും ആളില്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു. ജിൻസിൻ്റെ വീട് ഭാഗികമായും തീപിടിച്ചു. അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത് കഴിഞ്ഞ ദിവസം മകളുടെ ഭർത്താവ് സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. ഇരുവരും ചികിത്സയിലാണ്. ഇയാൾ തന്നെയാണോ വീട് കത്തിച്ചതെന്നാണ് സംശയം ഉയരുന്നത്.Read More
dailyvartha.com
16 June 2024
തുടർച്ചയായ രണ്ടാം ദിവസവും പാലക്കാട്, തൃശൂർ ജില്ലകളിൽ ഭൂചനലനമുണ്ടായി. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, വടക്കാഞ്ചേരി, എരുമപ്പെട്ടി, വേലൂർ, തിരുമറ്റിക്കോട്, ചൂണ്ടൽ, വരവൂർ ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. തൃശൂർ നഗരത്തിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇന്നലെ രാവിലെയും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാലക്കാട് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടു. ആനക്കര, കപ്പൂർ, തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ വിവിധ ഇടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ഓങ്ങല്ലൂർ മേഖലയിലും ഭൂചലനം ഉണ്ടായതായാണ് വിവരം. വലിയ മുഴക്കവും പ്രകമ്പനവും ഉണ്ടായെങ്കിലും എവിടെയും നാശനഷ്ടങ്ങൾ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. […]Read More
dailyvartha.com
16 June 2024
രാത്രികാലത്തെ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐയെ വാഹനമിടിച്ച് തെറിപ്പിച്ചു. പാലക്കാട് തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശശികുമാറിനാണ് പരുക്കേറ്റത്. പരുതൂര്‍മംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധിക്കാനെത്തിയപ്പോഴാണ് എസ്ഐയെ ഇടിച്ചുവീഴ്ത്തിയവര് കടന്നു കളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലിസ് സംഘം അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവര്‍ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലിസ് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്ത്തി സംഘം കടന്നുകളഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം […]Read More
dailyvartha.com
16 June 2024
കോട്ടയത്ത് വെസ്റ്റ് സ്റ്റേഷനിലെ പൊലിസുകാരനെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്.ഐ കെ രാജേഷിനെയാണ് കാണാതായിരിക്കുന്നത്. അയര്‍കുന്നം നീറിക്കാട് സ്വദേശിയാണ് രാജന്. കഴിഞ്ഞ 14ന് നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ ശേഷം മടങ്ങിയ രാജേഷ് വീട്ടിലെത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. രാജേഷ് ജോലിസംബന്ധമായ മാനസിക സമ്മര്‍ദം നേരിട്ടിരുന്നതായും കുടുംബം പറയുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി മെമോ ഇദ്ദേഹത്തിന് ലഭിച്ചിരുന്നതായും വിവരമുണ്ട്. സ്വന്തം കാറിലാണ് രാജേഷ് ഡ്യൂട്ടി കഴിഞ്ഞു പോയത്. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കുടുംബത്തിന്റെ പരാതിയില്‍ അയര്‍കുന്നം പൊലിസ് മിസ്സിങ് […]Read More
dailyvartha.com
16 June 2024
സി.പി.ഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയകാരണം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നാണ് വിമര്‍ശനം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായെന്നും നവകേരള സദസ്സ് ധൂര്‍ത്തായി മാറിയെന്നും തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്നും വിലയിരുത്തലുണ്ടായി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് വലിയ സമരപരിപാടികളാണ് ഇടതുമുന്നണി നടത്തിയത്. എന്നാല്‍ ഇവയെല്ലാം മതയോഗങ്ങളായി മാറിയെന്നും […]Read More
dailyvartha.com
15 June 2024
കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വൈകാരികമായാണ് വാര്‍ത്താസമ്മേളനത്തിൽ അദ്ദേഹം പ്രതികരിച്ചത്. കുവൈത്ത് അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകൾക്കും ഇന്ത്യൻ എംബസിക്കും അദ്ദേഹം നന്ദി പറഞ്ഞു. അപകടത്തിൽപെട്ടവരുടെ കുടുംബങ്ങളുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. […]Read More
dailyvartha.com
15 June 2024
യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടിയെടുത്തത്. എൻഫോഴ്സ് മെന്റ് ആർടിഒ ആർ രമണനാണ് ഇക്കാര്യം അറിയിച്ചത്. തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള് ഒരുക്കിയുള്ള സഞ്ജുവിന്റെ യാത്ര വിവാദമായിരുന്നു. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള് ഒരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കി വിശദീകരണം നൽകിയത്. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു […]Read More
dailyvartha.com
15 June 2024
നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. നേരത്തെ ഹൈക്കോടതി സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് സത്യഭാമ കീഴടങ്ങിയത്. നെടുമങ്ങാട് എസ്സി എസ്ടി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തു.അഡ്വക്കേറ്റ് ആളൂരിനൊപ്പമാണ് സത്യഭാമ കോടതിയിൽ എത്തിയത്. ഒരാഴ്ചക്കുളളിൽ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് നേരത്തെ ഹൈക്കോടതി നിർദേശിച്ചത്. അന്നേദിവസം തന്നെ കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. സത്യഭാമ […]Read More
dailyvartha.com
15 June 2024
തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ […]Read More
dailyvartha.com
15 June 2024
കുവൈത്ത് ദുരന്തത്തില്‍ മരിച്ച നാലുപേര്‍ക്ക് കൂടി വിട നല്കി നാട്. നാലു പേരുടെ സംസ്കാര ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കുവൈത്ത് ദുരന്തത്തിൽ മരിച്ച കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസിന്റെ സംസ്കാരം ഉച്ചയോടെ പൂര്‍ത്തിയായി. രാവിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. തുടര്‍ന്ന് ആയിരങ്ങളാണ് ലൂക്കോസിന് ആദരഞ്ജലികള് അര്‍പ്പിക്കാൻ വീട്ടിലെത്തിയത്. തുടര്‍ന്ന് ഉച്ചയോടെ വിളച്ചിക്കാല ഐപിസി സെമിത്തേരിയില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിന്റെ മൃതദേഹവും വീട്ടിലേക്ക് എത്തിച്ചപ്പോള്‍ […]Read More