തിരുവനന്തപുരം: പൊലീസുകാര്‍ക്ക് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സപ്പോര്‍ട്ടിങ് കമ്മിറ്റികളുമായി ആഭ്യന്തര വകുപ്പ്. ആരോഗ്യം, ജോലി, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട് കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതാണ്. പൊലീസുകാര്‍ക്കിടയില്‍ ഇപ്പോള്‍ ആത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പൊലീസുകാരില്‍ കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 81 പേരാണ്. ഈ മാസം തന്നെ അഞ്ച് പേര് ആത്മഹത്യ ചെയ്തിരുന്നു. പൊലീസുകാര്‍ക്കിടയില്‍ ജോലിഭാരം കൂടുതലാണെന്നും ഇതുണ്ടാക്കുന്ന മാനസിക സമ്മര്‍ദം മൂലമാണ് ആത്മഹത്യകളെന്നും വ്യാപക വിമര്‍ശനമുയര്‍ന്നതോടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍. അതത് സിറ്റി, ജില്ലാ പരിധികളില്‍ […]Read More
dailyvartha.com
20 June 2024
ആലപ്പുഴ: കാക്കകള്‍ക്കു പുറമേ പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആലപ്പുഴയില്‍ ആശങ്ക. കാക്കകള്‍ മറ്റിടങ്ങളിലേക്കെത്തുന്നത് രോഗബാധ തീവ്രമാക്കിയെന്നാണ് സംശയിക്കുന്നത്. മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം, മാരാരിക്കുളം തെക്ക്, മാരാരിക്കുളം വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് പക്ഷിപ്പനി വ്യാപിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡിലും മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ 17ാം വാര്‍ഡിലുമാണ് പരുന്തിന്റെ സാംപിളില്‍ രോഗം. മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് കൊക്കിന്റെ സാംപിളില്‍ രോഗബാധ കണ്ടെത്തിയത്. ഇവിടങ്ങളില്‍, മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ വളര്‍ത്തുപക്ഷികളെ ഇന്ന് […]Read More
dailyvartha.com
20 June 2024
തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും അപകടം. അപകടത്തിൽ മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. വിക്ടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. വിക്ടർ, ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. വിക്ടർ ഒഴികെയുള്ളവർ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും വിക്ടർ മരണപ്പെടുകയായിരുന്നു. രക്ഷപ്പെട്ട […]Read More
dailyvartha.com
19 June 2024
കോഴിക്കോട് : ലൈഫ് മിഷൻ പദ്ധതിയിൽ പണം അനുവദിച്ചിട്ടും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് വീടിനുള്ള ധനസഹായം നിഷേധിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പഞ്ചായത്തിന് നോട്ടീസയച്ചു. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. നിർമ്മാണ സ്ഥലത്തിന് സമീപം പുഴയുണ്ടെന്ന് പറഞ്ഞാണ് രണ്ടു പെൺമക്കളുള്ള കുടുംബത്തിന് അധികൃതർ […]Read More
dailyvartha.com
19 June 2024
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. സുഹൃത്ത് പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പൊലിസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകും മുമ്പാണ് പീഡനം നടന്നത്. സുഹൃത്ത് ബിനോയിയുടെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതെന്നും പൊലിസ് വ്യക്തമാക്കി. ഇന്നലെ തന്നെ ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുമായി ഇയാൾ മൂന്ന് വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് പല തവണ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.Read More
dailyvartha.com
19 June 2024
എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ച സംഭവത്തിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. പ്രദേശത്ത് പതിവായി ബോംബ് നിര്‍മാണം നടക്കുന്നതായും പലതവണ പറമ്പുകളില്‍ നിന്ന് ബോംബ് കണ്ടെടുത്തിട്ടുണ്ടെന്നും ഇന്നലെ ബോംബ് സ്ഫോടനത്തില്‍ മരിച്ച വേലായുധന്റെ അയല്‍വാസി പറഞ്ഞു. പേടിച്ചിട്ടാണ് ആരും മിണ്ടാത്തതെന്നും സഹികെട്ടാണ് തുറന്നുപറയുന്നതെന്നു അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ആരെങ്കിലും തുറന്നുപറഞ്ഞാല്‍ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല. ഭയമില്ലാതെ ഇവിടെ ജീവിക്കണം. താന്‍ തുറന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവര്ക്കും വേണ്ടിയാണ്. […]Read More
dailyvartha.com
19 June 2024
എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി . സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഏതൊരു പ്രവൃത്തികളെയും തടയുന്നതിന് ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. വെടിമരുന്നുകളും സ്ഫോടക സാമഗ്രികളും ദുരുപയോഗം ചെയ്ത് ബോംബ് നിര്‍മ്മാണവും മറ്റും നടത്തുന്നവര്‍ക്ക് എതിരായി മുഖം നോക്കാതെ നടപടി എടുക്കാനും സംഭവങ്ങള്‍ അമര്‍ച്ച ചെയ്യുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കണ്ണൂര്‍ ജില്ലയിലെ ചില മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് കൂടുതല്‍ […]Read More
dailyvartha.com
19 June 2024
മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ അനസ്തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജൂണ്‍ ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ മരിച്ചത്. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതര ആരോപണവുമായി നാല് വയസുകാരന്റെ അമ്മ രംഗത്തെത്തി. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടവടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുഞ്ഞിന് മറ്റ് അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. കുഞ്ഞ് […]Read More
dailyvartha.com
19 June 2024
ആലപ്പുഴയിൽ കൂടുതൽ കാക്കകളിലും കൊക്കുകളിലും പരുന്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടർച്ചയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിത മാക്കാൻ കൂടുതൽ സംഘത്തെ നിയോഗിക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും കാക്കകളിൽ നിന്ന് രോഗം കൂടുതൽ വ്യാപിക്കുന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മുഹമ്മ, തണ്ണീർമുക്കം, മണ്ണഞ്ചേരി, പള്ളിപ്പുറം മാരാരിക്കുളം തെക്ക്, വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് വീണ്ടും പക്ഷിപ്പനി […]Read More
dailyvartha.com
19 June 2024
സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ഒരാഴ്ചയായി ദുർബലമായിരുന്ന കാലവർഷം വെള്ളിയാഴ്ചയോടെ ശക്തമാകാൻ സാധ്യതയുെണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് സംസ്ഥാനത്ത് രണ്ടു സ്ത്രീകൾ മരിച്ചിരുന്നു. ഉയർന്ന […]Read More