തിരുവനന്തപുരം: കേരള – തമിഴ്നാട് അതിർത്തിയിൽ മലയാളി യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കളിയിക്കാവിളയിൽ കാറിനുള്ളിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം കരമന സ്വദേശിയായ ദീപുവാണ് മരിച്ചത്. നൈറ്റ് പട്രോളിങ്ങിനിടെ തമിഴ്നാട് പൊലിസ് ആണ് മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. രാത്രി 11.45 നാണ് തമിഴ്നാട് പൊലിസ് വാഹനത്തിൽ ദീപുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതു കണ്ടാണ് പൊലിസ് പരിശോധന നടത്തിയത്. കഴുത്ത് 70 ശതമാനവും […]Read More
dailyvartha.com
25 June 2024
അടിമാലി: അങ്കണവാടിയുടെ രണ്ടാം നിലയിലെ വരാന്തയിൽ നിന്ന് വീണ് കുട്ടിയ്ക്ക് ഗുരുതര പരുക്കേറ്റു. വരാന്തയിലേക്ക് തെറിച്ച് വീണ മഴവെള്ളത്തിൽ കാൽതെന്നിയാണ് നാലു വയസ്സുള്ള കുട്ടി താഴേക്കു വീണത്. കോയേലിപറമ്പിൽ ആന്റപ്പന്റെ മകൾ മെറീനയ്ക്കാണ് പരുക്കേറ്റത്. കുഞ്ഞിനെ രക്ഷിക്കാൻ ചാടിയ അങ്കണവാടി അധ്യാപികയുടെ കാലൊടിഞ്ഞു. അങ്കണവാടി വർക്കർ കല്ലാർ വട്ടയാർ ചാത്തനാട്ടുവേലിയിൽ പ്രീതി (52) യുടെ കാലാണ് ഒടിഞ്ഞത്. രണ്ടാം നിലയിൽ നിന്നും ഇരുപതടിയോളം താഴ്ചയിലേക്കാണ് കുട്ടി വീണത്. കെട്ടിടത്തിന്റെ അരികിലൂടെ വെള്ളമൊഴുകുന്ന ഓടയിലേക്കായിരുന്നു വീഴ്ച. വീഴ്ചയിൽ തലയോട്ടിക്കു […]Read More
dailyvartha.com
25 June 2024
തിരുവനന്തപുരം: മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർഥികൾ പുറത്തുനിൽക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെ.എസ്.യു സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ബന്ദ് നടത്തുക. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഉടൻ പരിഹാരമായില്ലെങ്കിൽ കെ.എസ്.യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാർ മേഖലയിലെ സീറ്റ് പ്രതിസന്ധിയിൽ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ക്ലാസുകൾ തുടങ്ങുന്ന ഇന്നലെ കെ.എസ്.യു ഉൾപ്പെടെയുള്ള വിവിധ […]Read More
dailyvartha.com
25 June 2024
തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. പവർ പാക്ക് പോളിമേഴ്സ് എന്ന കമ്പനിയിലെ പ്ലാസ്റ്റിക് പ്രോസസിംഗ് യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതാണെന്നാണ് പ്രാഥമിക നിഗമനം. വെളുപ്പിനു നാലരയോടെയാണ് തീപിടുത്തമുണ്ടായത്. 12 യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ ചാക്കുകളിൽ നിറച്ച് കൂട്ടിയിട്ടിരിക്കുന്നതിനാൽ തീയണക്കാൻ അകത്തേക്ക് കയറാൻ ഫയർ ഫോഴ്സ് ഏറെ ബുദ്ധിമുട്ട് നേരിട്ടു. മേൽക്കൂര ഉൾപ്പെടെ തീ പിടിച്ചതിനാൽ അകത്ത് കയറിയും തീയണക്കാൻ […]Read More
dailyvartha.com
24 June 2024
തിരുവനന്തപുരം: കെ രാധാകൃഷ്ണന് മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വന്നു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഭയില്‍ രണ്ടാമനായി. കെ.രാധാകൃഷ്ണന് ലോക്സഭയിലേക്ക് പോയതോടെ ഒഴിവുവന്ന കസേരയാണ് ബാലഗോപാലിന് ലഭിച്ചത്. റവന്യൂ മന്ത്രി കെ രാജനാണ് മൂന്നാമത്. രാധാകൃഷ്ണനു പകരം മന്ത്രിയായെത്തിയ ഒ.ആര് കേളുവിന്റെ ഇരിപ്പിടം രണ്ടാം നിരയിലാണ്. ഇന്നലെയാണ് ഒ.ആര് കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന് […]Read More
dailyvartha.com
24 June 2024
തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐകകണ്ഠ്യേനെ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പക്ഷെ സാങ്കേതിക പ്രശ്നം കാരണമാണ് വീണ്ടും അവതരിപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ […]Read More
dailyvartha.com
24 June 2024
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്. കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. അവർ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര രംഗത്തേക്ക് കടന്നിരിക്കുകയാണ്. മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ […]Read More
dailyvartha.com
24 June 2024
തിരുവനന്തപുരം: അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന് നിയമസഭയില്‍ വ്യക്തമാക്കി. എം.വിന്‍സന്റിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.അടിക്കടി മരണങ്ങൾ ഉണ്ടാകുന്നുണ്ട്.കുടുംബങ്ങളെ സംരക്ഷിക്കാൻ സർക്കാർ പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്.623 പരമ്പരാഗത വള്ളങ്ങൾ മുതലപ്പൊഴിയിലുണ്ട്.മണൽമാറ്റി ചാലിന് ആഴം കൂട്ടുക,ബ്രേക്ക് വാട്ടറിൽ അറ്റകുറ്റപ്പണി ,മുന്നറിയിപ്പ് ബോയകൾ സ്ഥാപിക്കുക എന്നിവയാണ് പ്രശ്ന പരിഹാരത്തിന് ചെയ്യേണ്ടത്.നിരന്തരം സ്ഥിതി അവലോകനം ചെയ്യുന്നുണ്ട്.അദാനി പോർട്ട് അധികൃതരുമായി നിരന്തരം സംസാരിക്കുന്നുണ്ട്.മനുഷ്യസഹജമായി ചെയ്യാവുന്ന എല്ലാം മുതലപ്പൊഴി പ്രശ്ന പരിഹാരത്തിന് […]Read More
dailyvartha.com
24 June 2024
തിരുവനന്തപുരം: ഛത്തിസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ ആർ വിഷ്ണുവിന്റെ (35) മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം പാലോട്ടെ വീട്ടിൽ എത്തിക്കും. കുഴിബോംബ് പൊട്ടിത്തെറിച്ചാണ് വിഷ്ണുവും ഉത്തർപ്രദേശ് സ്വദേശി ശൈലേന്ദ്രയും (29) കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. അടുത്ത മാസം 15ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. സൈന്യത്തിൽ 10 വർഷത്തെ സേവനം പൂർത്തിയാക്കിയിട്ടുണ്ട് വിഷ്ണു. കഴിഞ്ഞ ദിവസം ഫോണിൽ സംസാരിക്കുന്നതിനിടെ റേഞ്ച് ഇല്ലാത്തതിനാൽ ഫോണ്‍ കട്ടായെന്ന് വിഷ്ണുവിന്റെ സഹോദരൻ പറഞ്ഞു. […]Read More
dailyvartha.com
23 June 2024
കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ പേരെ […]Read More