കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടയിൽ റിപ്പോർട്ട് നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തളളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയതെന്നും റിപ്പോർട്ടിലുണ്ട്. കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. തന്റെ വീട്ടുകാരുടെ സമ്മർദ്ദത്തെത്തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്ന് […]Read More
dailyvartha.com
26 June 2024
പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും രണ്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (27-06-24) അവധിയയിരിക്കുമെന്നും ജില്ലയില്‍ അതിശക്തമായ മഴ തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ജൂണ്‍ 30വരെ ജില്ലയിലെ മലയോര […]Read More
dailyvartha.com
26 June 2024
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി വിധി ലംഘിച്ച് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നടപടി സംബന്ധിച്ച് കെ.കെ രമ നല്കിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു കൊണ്ട് സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്ത് നല്കി. പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര- ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ്. ഇത് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ആഭ്യന്തര വകുപ്പാണ്. സര്‍ക്കാര്‍ ഫയലുകള്‍ സംബന്ധിച്ച് ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റിന് യാതൊരു […]Read More
dailyvartha.com
26 June 2024
പാലക്കാട് മെഡിക്കൽ കോളജിൽ രണ്ടാം വർഷ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എംബിബിഎസ് വിദ്യാർഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് ഹോസ്റ്റലിലാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം പെരിങ്ങാട് സ്വദേശിയാണ് വിഷ്ണു. ഹോസ്റ്റലിൽ കൂടെയുള്ള വിദ്യാർഥികൾ എല്ലാവരും ഭക്ഷണം കഴിയ്ക്കാനായി കാന്റീനിലേക് പോയ സമയത്താണ് മരണം എന്നാണ് കണക്കാക്കുന്നത്. ഭക്ഷണം കഴിച്ച് മടങ്ങി വരുമ്പോഴാണ് വിദ്യാർഥികൾ വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ കൂടെ വരാൻ വിഷ്ണു തയ്യാറായിരുന്നില്ലെന്ന് […]Read More
dailyvartha.com
26 June 2024
മലപ്പുറം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് യുവതി പിൻമാറിയ വൈരാഗ്യത്തിൽ യുവതിയുടെ വീടിനു നേരെ വെടിവെച്ച് യുവാവ്. കോട്ടയ്ക്കൽ സ്വദേശിയായ അബു താഹിർ ആണ് വെടിവെപ്പ് നടത്തിയത്. വീടിനു നേരെ എയർഗൺ ഉപയോഗിച്ച് മൂന്നു റൗണ്ട് വെടിവച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അബു താഹിറിനെ പൊലിസ് പിടികൂടി. വെടിവെപ്പിൽ വീടിന്റെ ജനൽ ചില്ലുകൾ പൊട്ടി. മറ്റു അപകടങ്ങൾ ഒന്നും ഉണ്ടായില്ല. വെടിവെപ്പിന് പിന്നാലെ അബു താഹിറിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. അബു താഹിർ നിലവിൽ കോട്ടയ്ക്കൽ പൊലിസിന്റെ […]Read More
dailyvartha.com
26 June 2024
കൊച്ചി: പെരിയാർ നദിയിലേക്ക് പുലർച്ചെ മാലിന്യം ഒഴുക്കിവിട്ട കമ്പനി അടച്ചുപൂട്ടാൻ ഉത്തരവ്. സി.ജി ലൂബ്രിക്കൻ്റ്സ് എന്ന ഓയിൽ കമ്പനിയാണ് അടച്ചുപൂട്ടുക. റോഡിനടിയിൽ കൂടി പൈപ്പ് സ്ഥാപിച്ചാണ് മാലിന്യം ഒഴുക്കിയത്. കമ്പനി അടച്ചുപൂട്ടുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായുള്ള ഉത്തരവ് ഇന്ന് കൈമാറുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. ഇന്ന് പുലർച്ചെയാണ് രണ്ട് മണിയോടെ കറുത്ത നിറത്തിലുള്ള എണ്ണമയമുള്ള മാലിന്യം നദിയിലേക്ക് ഒഴുക്കിവിട്ടത്. കനത്ത മഴക്കിടയിലാണ് പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ടത്. സംഭവം അറിഞ്ഞ് പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. ഇതിന് […]Read More
dailyvartha.com
26 June 2024
മലപ്പുറത്ത് പിതാവിനെയും ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി. മലപ്പുറം വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ദിവസം മുതലാണ് ഇരുവരെയും കാണാതായത്. ചൊവ്വാഴ്ച ഉച്ചയോടെ തിരൂരങ്ങാടി പതിനാറുങ്ങലിലെ ഭാര്യ വീട്ടിൽനിന്ന് മകളുമായി പോയതാണ് സഫീർ. പിന്നീട് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാൾക്കും കുഞ്ഞിനും എന്തുപറ്റി എന്ന ആശങ്കയിലാണ് കുടുംബം. യുവാവും ഭാര്യയും തമ്മിൽ കുടുംബപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വിവരം. കല്യാണത്തിനെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് സഫീർ കുട്ടിയുമായി പോകുന്നത്. നിലവിൽ […]Read More
dailyvartha.com
26 June 2024
പാലക്കാട്: മങ്കരയില്‍ പൊലിസ് ശാസിച്ചതിന് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ യുവാക്കള്‍ പൊലിസ് പിടിയില്‍. നഗരിപ്പുറം സ്വദേശികളായ അനില്‍ കുമാര്‍, മണികണ്ഠന് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അര്‍ധരാത്രി ബൈക്കിലെത്തിയാണ് ഇവര്‍ പൊലിസ് സ്റ്റേഷന്റെ ജനല്‍ചില്ല് എറിഞ്ഞ് തകര്‍ത്തത്. ഞായറാഴ്ച രാത്രി നഗരിപ്പുറത്ത് പാതയോരത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ കടയുടമയുമായി തര്‍ക്കത്തിലാവുകയും കയ്യാങ്കളിയിലേക്കെത്തിയതോടെ കടയുടമ മങ്കര പൊലിസിനെ വിവരമറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലിസ് പ്രതികളുമായി സംസാരിച്ചു പ്രശ്നം പരിഹരിക്കുകയും ഇരുവരേയും പറഞ്ഞുവിടുകയും ചെയ്തു. എന്നാല്‍ അരമണിക്കൂറിന് ശേഷം യുവാക്കള്‍ ബൈക്കിലെത്തി […]Read More
dailyvartha.com
26 June 2024
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മലയം സ്വദേശി അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വേറെയും കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കളിയിക്കാവിളയിൽ ക്വാറി ഉടമയായ തിരുവനന്തപുരം കരമന സ്വദേശി ദീപു കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്. കളിയിക്കാവിള പൊലീസ് സ്റ്റേഷന് 200 മീറ്റർ അകലെ കാറിനുള്ളിൽ കഴുത്തറുത്ത […]Read More
dailyvartha.com
26 June 2024
തിരുവനന്തപുരം:വിലക്കയറ്റം ദേശീയ വിഷയമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്.അനില്‍ നിയമസഭയില്‍ പറഞ്ഞു. വിലക്കയറ്റം ഏറെ ബാധിക്കുന്നത് കേരളത്തെയാണ്. സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടൽ വഴി വിലക്കയറ്റത്തിന്റെ തോത് ഇവിടെ കുറവാണ്. ശക്തമായ വിപണി ഇടപെടൽ നടത്തി.വിലക്കയറ്റം പിടിച്ച് നിർത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങൾക്ക് വില കയറാൻ കാരണമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരിന് മാത്രം വിലക്കയറ്റം മനസിലാകുന്നില്ലെന്ന് വിഷയം […]Read More